വാർത്ത: സുനിൽ ചാക്കോ, കുമ്പഴ
കുമ്പഴ: വെട്ടൂർ റോഡിൽ എം പി വി എച് എസ് സ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടി കാർ പോസ്റ്റിൽ ഇടിച്ചു അപകടത്തിൽ പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. ആളപായം ഇല്ല . അമിത വേഗത്തിൽ എതിരെ വന്ന ഒരു ടോറസ് ലോറിയുടെ ഇടിയിൽ നിന്നും നിന്നും രക്ഷപ്പെടാൻ വേണ്ടി കാറിന്റെ ഡ്രൈവർ ഇടത്തോട്ട് വെട്ടിച്ചപ്പോൾ, ഇടതു വശത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .
സ്‌കൂൾ പരിസരമായിട്ടും, കോന്നി മെഡിക്കൽ കോളജ് റോഡ് ആയ ഇതിലെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് നിത്യേന ടിപ്പറുകളും, ടോറസുകളും യഥേഷ്ടം ചീറിപ്പാഞ്ഞു പോകുന്നത്. ഇതൊരു നിത്യ സംഭവമാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിലെ പായുന്ന ടിപ്പറിന്റെയും, ടോറസിന്റെയും വേഗത കുറയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.