റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ടയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധ ജല ക്ഷാമത്തിനെതിരെ പത്തനംതിട്ട നഗര സഭ അംഗങ്ങൾ ഒന്നിച്ചു രാഷ്ട്രീയത്തിന് അതീതമായി ജല അതോറിറ്റിയുടെ ഓഫീസ് ഉപരോധിച്ചു. നാളുകളായി തുടരുന്ന നഗര സഭ പരിധിയിലെ ജലവിതരണ പ്രശ്നത്തിൽ ഇന്നലെ രാവിലെയാണ് അംഗങ്ങൾ രാഷ്ട്രീയം മറന്നു പ്രതിഷേധിക്കാൻ തയ്യാറായത്.
ഒരാഴ്ചക്കുള്ളിൽ തന്നെ ജല പ്രശ്നം പരിഹരിക്കാമെന്നും വേണ്ടതെല്ലാം ചെയ്യാമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നല്കിയതുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
ജലം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ രോഷവും, പരാതിയും ശക്തമായിരുന്നു. തുടർന്നാണ് നഗര സഭ അംഗങ്ങൾ ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു നടപടി ഉണ്ടാക്കാൻ ജല അതോറിറ്റി ഓഫീസിൽ എത്തിയത്. അസിസ്റ്റന്റ് എഞ്ചിനീയരെയാണ് ഉപരോധിച്ചത്. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാതെ പുറത്ത് പോകില്ലെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. പരാതികൾ പറഞ്ഞാൽ തിരിഞ്ഞു നോക്കുന്നില്ലെന്നും, ജലക്ഷാമം ഉള്ള സ്ഥലത്ത് പരിശോധനക്ക് പോലും പോകുന്നില്ലെന്നും അവർ ആക്ഷേപിച്ചു.
യുഡിഎഫ് അംഗങ്ങളായ എ. സുരേഷ്കുമാർ, ജാസിംകുട്ടി, എൽഡിഎഫ് അംഗങ്ങളായ പി കെ അനീഷ്, ജെറി അലക്സ് എന്നിവർ നേതൃത്വം നൽകി