17.1 C
New York
Thursday, August 18, 2022
Home Nattu Vartha നിശബ്ദനായി നിയമ വഴിയിൽ അഡ്വ. അശോക് കുമാർ

നിശബ്ദനായി നിയമ വഴിയിൽ അഡ്വ. അശോക് കുമാർ

സി. കെ. രാജലക്ഷ്മി, മാഹി✍

മാഹിയുടെ നന്മ ………

മാഹിയിലെ രാഷ്ട്രീയ – സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുക എന്നതാണ് അശോക് വക്കീലിൻ്റെ പ്രവർത്തന ലക്ഷ്യം. ആരെങ്കിലും ചെയ്യട്ടെ എന്നദ്ദേഹം കരുതാറുമില്ല.

മാഹിയെ സംബന്ധിച്ചേടത്തോളം ഭരണാധികാരികളുടെ നിഷേധാത്മക സമീപനങ്ങൾ മൂലം അർഹമായ ആനുകൂല്യങ്ങളൊന്നും തന്നെ മാഹിക്കു ലഭിക്കാത്ത അവസരങ്ങളിൽ ആഘോഷങ്ങളൊന്നുമില്ലാതെ അത്തരം കേസുകൾ ഏറ്റെടുത്ത് അദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ട്.

അധികം സംസാരിക്കാറില്ലെങ്കിലും
ഏവരോടും ഹൃദയം തുറന്നു സംസാരിക്കുന്നതുമൂലം വിപുലമായതുമായ സൗഹൃദങ്ങൾ വിനീതനായ അദ്ദേഹത്തിനുണ്ട്.

കേരളത്തിലെയും , പോണ്ടിച്ചേരിയിലെയും . മിക്കവാറും എല്ലാനേതാക്കളുമായി അദ്ദേഹം നല്ല ബന്ധം നിലനിർത്തുന്നു. അതെല്ലാം മാഹിയുടെ നന്മകൾക്ക് പ്രയോജനപെടുത്താനും അദ്ദേഹം ശ്രമിക്കാറുണ്ട്

മുപ്പത്തിയെട്ടു വർഷമായി സംസ്ഥാന തിരഞ്ഞെടുപ്പു നടത്താത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായ പുതുച്ചേരിയിൽ 2006ൽ മുനിസിപ്പാൽ തിരഞ്ഞെടുപ്പ്
കോടതി വിധിയിലൂടെ നടപ്പിലാക്കിയതും, പതിനൊന്നു വർഷത്തിന് ശേഷം പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി വിധി നേടിയതും അശോക് കുമാറാണ്

മാഹിക്ക് പുതുതായി മുൻസിഫ് കോടതി ലഭിച്ചതും,
അതിലുടെ മാഹിയിലെ പതിനാലു പേർക്ക് സർക്കാർ ജോലി ലഭിച്ചതും,
പതിനഞ്ചു വർഷത്തിലധികം കെട്ടിക്കിടന്ന കേസ്സുകളൊക്കെ തീരാൻ ഇടയായതും ഉപഭോക്തൃ കോടതിയുടെ സിറ്റിങ്ങ് മാഹിയിൽ ലഭിച്ചതും,
അഞ്ച് ലക്ഷം രൂപ വരെയുള്ള കേസ് നടത്തുവാനുള്ള അധികാരം മാത്രമുണ്ടായിരുന്ന മാഹി കോടതിക്ക് കോടിക്കണക്കിന് രൂപയുടെ കേസ് നടത്തുവാനുള്ള അധികാരം നേടിത്തന്നതും അശോക് കുമാർ ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹർജികളിലെ വിധികളിലൂടെയാണ്.

മൂന്നരപ്പതിറ്റാണ്ടുകാലമായി തലശ്ശേരി – മാഹി ബൈപ്പാസ് ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ നൂറു കണക്കിനു കുടുംബങ്ങൾ മുറവിളി കൂട്ടുമ്പോൾ ചെന്നൈയ് ഹൈക്കോടതി സമീപിച്ചതും, പ്രതിഫലത്തുകയിനത്തിൽ സർക്കാർ തീരുമാനിച്ചതിലും 85 കോടി രൂപ അധികം ലഭ്യമാക്കാൻ കോടതി വിധിയിലൂടെ പൊരുതിയതും അദ്ദേഹമാണ്.

ഒരു മജിസ്ട്രേറ്റ് കോടതിക്ക് ഔദ്യോഗികമായി സ്വന്തമായെരു കാർ അനുവദിച്ചതും അശോക് കുമാറിൻ്റെ ഇടപെടൽ മൂലമാണ്

പുതുച്ചേരി സംസ്ഥാനത്തുന്നുള്ള പ്രൊഫഷണൽ കോളേജുകളിൽ മാഹിക്കുണ്ടായിരുന്ന കോട്ട ഇല്ലാതാക്കാൻ പോണ്ടിക്കാർ കോടതിയിൽ ശ്രമമുണ്ടായപ്പോൾ ആ ശ്രമവും പരാജയപ്പെടുത്തിയതും…..

അംഗീകരമില്ലാതെ ഫാഷൻ ഡിസൈനിങ്ങും മറ്റുമുള്ള കോഴ്സുകൾ പഠിപ്പിക്കാൻ വേണ്ടി ഒരു കോളേജ് മാഹിയിൽ തുടങ്ങിയപ്പോൾ അതിന്റെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നു 52 കുട്ടികളുടെ ഭാവി രക്ഷിച്ചതുമടക്കം പറഞ്ഞാലൊടുങ്ങാത്ത നേട്ടങ്ങൾ അദ്ദേഹം നാടിനു നൽകിയിട്ടുണ്ട്.

മാഹി മഹാത്മഗാന്ധി ഗവ: കോളജിൽ നിന്നും ബിരുദവും ഉടുപ്പി ലോകോളേജിൽ നിന്നും നിയമ ബിരുദവും പൂർത്തിയാക്കിയ അശോക് കുമാർ
കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോത്സവത്തിലും, മംഗ്ലൂർ യൂണിവേഴ്സിറ്റി കലോത്സവത്തിലും നൃത്തം ചെയ്തിട്ടുള്ള മിടുക്കനായ ഒരു ഭരതനാട്യ കലാകാരൻ കൂടിയാണ്.

മാഹിയിൽ നിന്നും ലോക സഭയിലേക്കും, മാഹി മണ്ഡലത്തിൽ നിന്ന നിയമസഭയിലേക്കും , മാഹി മുനിസിപ്പാൽ ചെയർമാൻ സ്ഥാനത്തക്കും സി.പി.എം പ്രതിനിധിയായി അദ്ദേഹം മത്സരിച്ചിട്ടുണ്ട്.

അഡ്വ പി.കെ വിജയന്റെ ജൂനിയറായിട്ടാണ് പ്രാക്ടീസ് തുടങ്ങിയത്

ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആയും അതിനുശേഷവും ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് . സാമൂഹ്യ മയ്യഴി തുടങ്ങിയ കാലം മുതൽ ട്രഷറർ ആയും സജീവ പ്രവർത്തകനായും ഉണ്ടായിരുന്നു

മാഹി സുധാകരൻ മെമ്മോറിയൽ ഫുട്ബോൾ കോച്ചിങ്ങുന്നായി സംഘടനയുടെ അമരത്തുള്ള നല്ലൊരു ഫുട്ബോൾ കളിക്കാരനും കൂടിയാണദ്ദേഹം.

പുത്തലം ദേശത്തെ ചെറുപ്പക്കാരെക്കൂട്ടി മാലിന്യനിർമ്മാർജ്ജനത്തിന്നായും ജൈവ പച്ചക്കറി കൃഷിക്കുവേണ്ടിയും , റെയിൽവേ സ്റ്റേഷൻ റോഡിനെ പൂക്കളാൽ അലങ്കരിച്ച് ഒരു മാതൃക കൊണ്ടുവരാനും ശ്രമിച്ച്, ഇനിയും അദ്ദേഹം മുന്നോട്ടു തന്നെ.

പലവിധ ദേശ-വിദേശനിർമ്മിതിയിലുള്ള ക്യാമറകളുടെയും, പുരാവസ്തുക്കളുടെയും ഒരു വലിയശേഖങ്ങൾ നിറഞ്ഞ
ഒരു ചരിത്രശേഖരം” മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ അദ്ദേഹത്തിൻ്റെ വീടിനോട് ചേർന്നുണ്ട്.

വിപുലമായ സൗഹൃദവലയവുമായി നിശബ്ദനായി നിയമങ്ങളുടെ വഴികളിലൂടെ നടക്കുന്ന ശ്രീ അശോക് കുമാറെന്ന ഈ വക്കീൽ മാഹിയുടെ നന്മയല്ലാതെ മറ്റെന്താണ്?

സി. കെ. രാജലക്ഷ്മി, മാഹി✍

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: