തിരുവനന്തപുരം: നിറവ് സാഹിത്യ സാംസ്ക്കാരിക സഖ്യത്തിന്റെ ഈ വർഷത്തെ ഗുരുശ്രേഷ്ഠ പുരസ്‌ക്കാരത്തിന് ലിയോ XIII ഹയർ സെക്കന്ററി അധ്യാപികയും NSS പ്രോഗ്രാം ഓഫീസറുമായ ശ്രീമതി ജെനി ക്ളീറ്റസ് അർഹയായി.
വ്ളാത്താങ്കര വൃന്ദാവൻ സ്കൂളിൽ വച്ച് നിറവ് സാഹിത്യ സാംസ്കാരിക സഖ്യത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന ഏഴാമത് പുരസ്‌ക്കാര ചടങ്ങിൽ പ്രശസ്ത കവി ശ്രീ. കരിക്കകം ശ്രീകുമാറാണ് ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചത്.

അധ്യാപക രംഗത്തെ തിളക്കമാർന്ന മികച്ച പ്രവർത്തനമാണ് ജെനി ക്ളീറ്റസിനെ ഗുരുശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ. സ്വാമിനാഥൻ പുറക്കാട്, അഡ്വക്കേറ്റ് . അനിൽ കുഴിഞ്ഞകാല, കവികളായ ഹരി ചാരുത, ഷൈജു അലക്സ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു….
‘കുടുംബം’ എന്ന സൗഹൃദ കൂട്ടായ്മയിലെ പ്രിയങ്കരിയായ ജെനിയുടെ ഈ പുരസ്‌ക്കാര നേട്ടത്തിൽ ‘കുടുംബം’ അംഗങ്ങളായ രാജലക്ഷ്മി സി.കെ, ലേഖാ സുധാകർ, എം.ശശികുമാർ, ബിജി അജാക്സ്, ഷാജി കാലായി , ദിവ്യാ ഷാജി, ദിവ്യാ രാജേഷ്, വിവേക് പഞ്ചമൻ, രമേശ് സുബ്രമണ്യൻ , സവിത സദാനന്ദൻ, അഹമ്മദ് അബ്ബാസ്, റിയാസ് നിലമ്പൂർ, എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Best wishes teacher 👍👍👍👍👍
Thank you Vivek…..