കുമ്പഴ: പത്തനംതിട്ടയിലെ കുമ്പഴയിൽ നാഷണൽ ഇൻഷുറൻസിൻ്റെ പോർട്ടൽ ഓഫീസ് കുമ്പഴ മൂലമുറിയിൽ ബിൽഡിംഗ്‌സിൽ പ്രവർത്തനമാരംഭിച്ചു. ഏപ്രിൽ ഒന്നിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നാഷണൽ ഇൻഷുറൻസിൻ്റെ കായംകുളം ഡിവിഷണൽ മാനേജർ ശ്രീമതി എസ് ലത ഉദ്ഘാടനം നിർവഹിക്കുകയും ആദ്യ പോളിസി വിതരണം പത്തനംതിട്ട നാഷണൽ ഇൻഷുറൻസ് സീനിയർ ബ്രാഞ്ച് മാനേജർ ശ്രീ കെ ജി അജൻ നിർവഹിക്കുകയും ചെയ്തു.

റെജി അലക്സാണ്ടറിൻ്റ് ഏജൻസിയിലും പരിപൂർണ്ണ മേൽനോട്ടത്തിലുമാണ് ഈ പോർട്ടൽ ഓഫീസ് പ്രവർത്തിക്കുന്നത്.
പത്തനംതിട്ട മുൻസിപ്പാലിറ്റിയുടെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇന്ദിരാമണിയമ്മ , ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജെറി അലക്സ്, നാഷണൽ ഇൻഷുറൻസിൻ്റെ കായംകുളം ഡിവിഷണൽ അസിസ്റ്റൻ്റ് മാനേജർ ശ്രീ സെൽവരാജ് പത്തനംതിട്ട, നാഷണൽ ഇൻഷുറൻസ് അഡ്മിനിസ്ട്രേറ്റർ ഓഫീസർ ശ്രീമതി വിജയലക്ഷമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

നാഷണൽ ഇൻഷുറൻസിന് കുമ്പഴയിൽ മാത്രമാണ് ഒരു പോർട്ടൽ ഓഫീസ് ഇല്ലാതിരുന്നത്. ഈ ഓഫീസിൽ നിന്ന് എല്ലാവിധ വാഹനങ്ങളുടെയും ഇൻഷുറൻസ് പോളിസികളും ആരോഗ്യ ഇൻഷുറൻസുകളും ഫയർ പോളിസികളും കടകൾക്കു വേണ്ടിയുള്ള ഷോപ്പ് കീപ്പേർസ് പോളിസികളും, അങ്ങനെ നാഷണലിൻ്റെ ഏതാണ്ട് വത്യസ്തങ്ങളായ നൂറിൽപ്പരം പോളിസികളാണ് ഈ ഓഫീസിൽ നിന്ന് ലഭ്യമാകുന്നതെന്ന് റജി അലക്‌സാണ്ടർ പറഞ്ഞു.
