റിപ്പോർട്ട്: വിബിൻ രാജ്
നേര്യമംഗലം: എറണാകുളം ജവഹർ നവോദയ വിദ്യാലയ യിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരലായ ‘നവോദയൻ കുടുംബത്തിൽ’ നിന്നും (JNV) പിറവിയെടുത്ത “റോൾ കോൾ” എന്ന ഇ – മാഗസിൻ ഫെബ്രുവരി 14 ഞായറാഴ്ച പ്രകാശനം ചെയ്തു .
പഠനത്തിന് ശേഷം നവോദയിൽ നിന്നും പുറത്തിറങ്ങിയ 28 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരലിൽ നിന്നുമാണ് ഈ മാഗസിന്റെ പിറവി അതിന്റെ പൂർണ്ണതയിൽ എത്തിയത്.
പൂർവ്വ വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട്, കഴിവുള്ള വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾക്കും മറ്റ് രചനകൾക്കും പ്രോത്സാഹനം കൊടുക്കുക എന്നതാണ് ഈ മാഗസിന്റെ ലക്‌ഷ്യം എന്ന് എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ വ്യക്തമാക്കി. “ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത , നവോദയൻ ഓർമ്മകളിലേക്ക് മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൊച്ചു കൊച്ചു കഥകളും, കവിതകളും, ഓർമ്മക്കുറിപ്പുകളുമൊക്കെയായി , ആ സന്തോഷകരമായ നാളുകളിലേക്ക് തിരികെ നടക്കാം” – എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ കൂട്ടിച്ചേർത്തു.
നവോദയൻ കുടുംബത്തിലെ ഏതൊരാൾക്കും സ്വന്തം അനുഭവങ്ങളും, കഥയും, കവിതയും, തമാശയുമൊക്കെയായി പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഒത്തുകൂടാൻ ഒരിടം എന്നതിനൊപ്പം, മറ്റുള്ളവരെയും പ്രോൽസാഹിപ്പിക്കുവാനുള്ള ഒരു വേദികൂടിയാണിത്.
എഴുത്തുപുര ഗ്രൂപ്പിൽ നവോദയൻസ് ന് മാത്രമേ ജോയിൻ ചെയ്യുവാൻ അനുവാദമുള്ളൂ.
https://www.facebook.com/groups/408315743648192/
ഇ-മാഗസിൻ ഡൗൺലോഡ് ചെയ്തു വായിക്കുവാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
https://www.facebook.com/groups/408315743648192/permalink/447223163090783/
അഭിപ്രായങ്ങളും രചനകളും content.ezhuthupura@gmail.com എന്ന mail ID യിലേയ്ക്ക് അയക്കുക
