സുബൈർ തോപ്പിൽ
പാഞ്ഞാൾ:പ്രശസ്ത നാടകാചാര്യൻ തുപ്പേട്ടന്റെ ഓർമ്മക്കായി പാഞ്ഞാൾ ഗ്രാമീണ വായനശാല ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ തുപ്പേട്ടൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കവികളായ ശ്രീ സുബൈർ തോപ്പിൽ, ശ്രീമതി രാധിക ജയപ്രകാശ്, ശ്രീ ഇക്കണ്ടത്ത് രാധാകൃഷ്ണൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. പിന്നീട് നടക്കുന്ന ചടങ്ങിൽ അർഹരായ ഇവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
