17.1 C
New York
Wednesday, December 1, 2021
Home Nattu Vartha ഡോ.എം. എസ്. സുനിലിന്റെ 223-ാമത് സ്നേഹഭവനം, ഭർത്താവ് നഷ്ടപ്പെട്ട മായയ്ക്കും കുടുംബത്തിനും

ഡോ.എം. എസ്. സുനിലിന്റെ 223-ാമത് സ്നേഹഭവനം, ഭർത്താവ് നഷ്ടപ്പെട്ട മായയ്ക്കും കുടുംബത്തിനും

പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിത് നൽകുന്ന 223ാമത് സ്നേഹഭവനം വിദേശ മലയാളിയായ ദീപക് ജോർജിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മകനായ ജോർജ്ജിന് ഉന്നതവിദ്യാഭ്യാസത്തിനായി ഡൊണേഷൻ നൽകാതെ അഡ്മിഷൻ കിട്ടിയതിനു സന്തോഷമായി തുവയൂർ തെക്ക് മിഥുൻ ഭവനത്തിൽ വിധവയായ മായ്ക്കും 2 കുട്ടികൾക്കും അമ്മയ്ക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിച്ചു.

നാലു വർഷങ്ങൾക്കു മുമ്പ് മായയുടെ ഭർത്താവ് ബിനു ആറ്റിൽ വീണ് മരണപ്പെടുകയും മായയും രണ്ട് കുട്ടികളും വൃദ്ധയായ മാതാവും അടങ്ങിയ കുടുംബം തകർന്നു വീഴാറായ ഒരു കുടിലിലായിരുന്നു താമസം. നിത്യ ചെലവിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് പണിയുന്നതിനായി പലരെയും സമീപിച്ചെങ്കിലും ആരും തന്നെ മുന്നോട്ടു വന്നില്ല. കഴിഞ്ഞ മഴയിൽ ഉണ്ടായിരുന്ന കുടിലും തകർന്നു വീഴുകയുണ്ടായി. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ദീപക് ജോർജ് നൽകിയ നാലു ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു ദിലീപ്., സന്തോഷ്. എം.സാം., കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: