മുവാറ്റുപുഴ: ഓണക്കൂർ ദേശത്ത് കൈപ്ലയിൽ മഠം ദേവി- നാഗർ ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠ നവീകരണകലശം 2021 മാർച്ച് 14 മുതൽ 21 വരെ വിവിധ താന്ത്രിക കർന്മങ്ങളോടെ നടന്നു.

പുനഃ പ്രതിഷ്ഠയോടനുബന്ധിച്ച് തന്ത്രി ശ്രീധരൻ നമ്പൂതിരി, തച്ചുശാസ്ത്ര വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ദേവപ്രശ്നത്തിനും ക്ഷേത്രനിർമ്മാണത്തിനും നേതൃത്വം നല്കിയ ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ എന്നിവരെ ക്ഷേത്ര ഭാരവാഹികൾ സ്നേഹോപഹാരം നല്കിആദരിച്ചു.
