റിപ്പോർട്ട്: സജി മാധവൻ
കോട്ടയം: മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് പ്രിയപ്പെട്ട പോലീസ് ഓഫീസർ ആയി മാറുവാൻ കോട്ടയം ജില്ലാ പോലീസ് ചീഫ് ജി ജയ്ദേവന് കഴിഞ്ഞിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രസ്താവിച്ചു. ആലപ്പുഴ എസ്.പി.യായി സ്ഥലം മാറി പോകുന്ന ജി ജയ്ദേവിന് ദർശന സാംസ്കാരിക കേന്ദ്രവും കോട്ടയം പൗരാവലിയും ചേർന്ന് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരാവലിയുടെ ഉപഹാരം ജയ്ദേവന് തിരുവഞ്ചൂർ സമ്മാനിച്ചു. ചടങ്ങിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി, കോട്ടയം ആർ ടി ഓ വി .എം ചാക്കോ, അഡ്വ. പി വി ജോസഫ്, മാത്യു കൊല്ലമല കരോട്ട്, നഗരസഭാ കൗസിലർ മാരായ ടോം കോര, ടി സി റോയി, റീബ വർക്കി, എന്നിവർ പ്രസംഗിച്ചു. ജി ജയ്ദേവ് മറുപടി പ്രസംഗം നടത്തി.
