17.1 C
New York
Sunday, September 19, 2021
Home Nattu Vartha കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം

കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം

ജയൻ കോന്നി

പത്തനംതിട്ട ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം. കോന്നിയുടെ സമീപ പഞ്ചായത്തുകളില്‍ നിരവധി വാര്‍ഡുകളില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി . കോന്നി മൂന്നു വാര്‍ഡ് , തണ്ണിത്തോട് 10 വാര്‍ഡ് പ്രമാടം 10വാര്‍ഡ് അരുവാപ്പുലം 6 വാര്‍ഡ് തുടങ്ങി ജില്ലയിലെ മിക്ക പഞ്ചായത്തിലും വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി .
സമ്പര്‍ക്കത്തിലൂടെ ആണ് മിക്കവര്‍ക്കും രോഗം പകരുന്നത് .

രോഗികളുടെ എണ്ണം കൂടിയാല്‍ കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡാക്കും എന്നു മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരുന്നു . ഏറെ അടിസ്ഥാന സൌകര്യം ഉള്ള കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന നിലയില്‍ ഉള്ളത് ആണ് .

ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളേജ് മാറ്റിയെടുക്കാന്‍ കഴിയും .മികച്ച ചികില്‍സയും ഉറപ്പ് വരുത്താം . ആധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ എല്ലാം ക്രമീകരിക്കാന്‍ കഴിയുന്ന മുറികള്‍ ഇവിടെ ഉണ്ട് . ഒരേ സമയം 200 രോഗികളെ വരെ ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ മുറികള്‍ ഉണ്ട് .
കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ കൂടിയാലോചിക്കണം . ജില്ലയില്‍ ഇത്രയും സൌകര്യം ഉള്ള ആതുരാലയം വേറെ ഇല്ല .

ജയൻ കോന്നി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: