17.1 C
New York
Monday, September 20, 2021
Home Nattu Vartha കോന്നി താലൂക്കുതല പട്ടയവിതരണം ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കോന്നി താലൂക്കുതല പട്ടയവിതരണം ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കോന്നി നിയോജക മണ്ഡലത്തിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി പട്ടയം വിതരണം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ  നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോന്നി താലൂക്ക്തല പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  മലയോര മേഖലയില്‍ ആറായിരത്തോളം കുടുംബങ്ങള്‍ പട്ടയത്തിനായി കാത്തിരിപ്പിലാണ്. നിയമപരമായി പട്ടയം ലഭിക്കുന്നതിന്നുള്ള നടപടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പട്ടയ വിതരണ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ബംഗളുരുവില്‍ നിന്നുള്ള സംഘം ഉടന്‍ തന്നെ മണ്ഡലത്തിലെത്തും. എത്രയും വേഗം പട്ടയ വിതരണം പൂര്‍ത്തീകരിക്കാനാണ് നടപടികള്‍ സ്വീകരിച്ചു വരുന്നതെന്നും എം.എല്‍.എ പറഞ്ഞു. 
5.88 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് കോന്നി താലൂക്ക് പരിധിയില്‍ വിതരണം ചെയ്തത്. 16 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.
      കൂടലില്‍ നടന്ന യോഗത്തില്‍ കലഞ്ഞൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ജയകുമാര്‍, അടൂര്‍ ആര്‍.ഡി.ഒ എ. തുളസീധരന്‍ പിള്ള, കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: