17.1 C
New York
Wednesday, December 1, 2021
Home Nattu Vartha കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15 ന്.

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15 ന്.

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15 ന്. 
ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം നടത്തി 

ഇതോടെ ഒരു മാസത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരമമായി . 

കഴിഞ്ഞ മാസം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ ഇടതു മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായത്.
 എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ നൽകിയത് വിവാദമായിരുന്നു.
അതിനാൽ ബിജെപിയുടെ പിന്തുണ നേടി തങ്ങൾ ഭരണത്തിന് ശ്രമിക്കില്ലായെന്ന് ഇതിനകം എൽഡിഎഫ് വ്യക്തമാക്കി കഴിഞ്ഞു.

സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് യുഡിഎഫ് ക്യാമ്പിൽ എത്തിയ ബിൻസി സെബാസ്റ്റ്യൻ്റെ തീരുമാനം വീണ്ടും അധ്യക്ഷ സ്ഥാന തെരഞ്ഞെടുപ്പിൽ നിർണായകമാകും.

ഏതായാലും ഇനിയുള്ള ദിവസങ്ങളിൽ വിവിധങ്ങളായ രാഷ്ട്രീയ നാടകങ്ങൾക്ക് കോട്ടയം നിവാസികൾ സാക്ഷിയാകേണ്ടി വരും.

ഒരു മാസത്തോളമായി വൈസ് ചെയർമാൻ ബി.ഗോപകുമാർ നഗരസഭയുടെ ആക്ടിംഗ് ചെയർമാനായി ചുമതല വഹിക്കുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: