17.1 C
New York
Thursday, October 28, 2021
Home Nattu Vartha കൂടൽ രാക്ഷസൻ പാറയിൽ, പ്രകൃതി സൗഹാർദ്ദ ടൂറിസം കേന്ദ്രം ഒരുക്കും

കൂടൽ രാക്ഷസൻ പാറയിൽ, പ്രകൃതി സൗഹാർദ്ദ ടൂറിസം കേന്ദ്രം ഒരുക്കും

കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറയിലെ രാക്ഷസൻ പാറയിൽ പ്രകൃതിസൗഹൃദ ടൂറിസം കേന്ദ്രം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ. കോന്നി നിയോജക മണ്ഡലത്തിലെ ഗ്രാമ ടൂറിസം പദ്ധതിയുടെ ഭാഗമായി അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎയ്ക്ക് ഒപ്പമാണ് കലക്ടറും ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാക്ഷസൻ പാറയിൽ എത്തിയത്.

രാക്ഷസൻ പാറ എക്കോ ടൂറിസം പദ്ധതിയിൽ ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടു എം എൽ എ ടൂറിസം മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിന് കത്ത് നൽകിയിരുന്നു.

രാക്ഷസൻ റെ മൂക്കിനെ അനുസ്മരിപ്പിക്കുന്ന സ്ഥലവും രാക്ഷസൻ പാറ മുതൽ പുലിപ്പാറ വരെ പാറയ്ക്ക് അകത്തുകൂടി നീളുന്ന ഗുഹയും തട്ടുപാറ യും കുറവൻ കുറത്തി പറയും എല്ലാം ചേർത്തുള്ള വിശദമായ ടൂറിസം പദ്ധതിക്കാണ് ഇവിടെ ശ്രമം നടക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

രാക്ഷസൻ പാറയിൽ ടൂറിസം പദ്ധതിക്കായി ആദ്യം പഞ്ചായത്ത് പ്രമേയം പാസാക്കി നൽകണം.പിന്നീട് റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് നിർമ്മാണ അനുമതിയും നൽകുമ്പോൾ മാത്രമേ പദ്ധതി തുടങ്ങുന്നതിന് സാധിക്കൂ. അടുത്തദിവസം ടൂറിസം വകുപ്പിലെ ആർക്കിടെക്ടുമാർ രാക്ഷസൻ പാറയിൽ എത്തി പദ്ധതി തയ്യാറാക്കും. പാറയിലേക്ക് എത്തുന്ന വഴിയിൽ കൈവരികളും റോപ്പ് ടൂറിസം സാധ്യതകളും ഉണ്ടെന്നും ഇവിടെ എത്തിയ സംഘം അഭിപ്രായപ്പെട്ടു.

രാക്ഷസൻ പാറയിലെ തട്ടുപാറ എത്തി അസ്തമയവും കണ്ടാണ് സംഘം മടങ്ങിയത്.എം.എൽ.എ യ്ക്കു ഒപ്പം ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ,ടൂറിസം ഡെപ്യുട്ടി ഡയറക്ടർ സുബൈർ കുട്ടി,കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം,ബ്ലോക്ക് മെമ്പർ പി വി ജയകുമാർ, സുജ അനിൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അലക്സണ്ടർ ഡാനിയേൽ, ആശ സജി,ഷാൻ ഹുസൈൻ, അജിത സജി, മെഴ്‌സി ജോബി, സുഭാഷിണി സി വി, പ്രസന്ന, ബിന്ദു രാമചന്ദ്രൻ, മനു, കെ.സോമൻ, എസ്.പി സജൻ,ടി എൻ സോമരാജൻ,

ടൂറിസം ഇൻഫർമേഷൻ ഓഫീസർ ടി പവിത്രൻ, ജനജാഗ്രത മിഷൻ പ്രസിഡന്റ് കോശി സാമുവൽ, എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: