റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട: മലയാലപ്പുഴ ദേവി ക്ഷേത്രത്തിലേക്കുള്ള കുമ്പഴ – മലയാലപ്പുഴ റോഡ് ടാറിങ് നവീകരിക്കുന്നു. 4 കോടി രൂപ മുടക്കിയാണ് ഇതിന്റ നിർമാണം നടത്തുന്നത്. അത്യാധുനിക രീതിയിൽ റോഡ് BM &BC ടാറിംഗ് ചെയ്യുന്നതാണ് പദ്ധതി. ഈ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം
വീണാ ജോർജ് എം എൽ എ നിർവഹിച്ചു . റോഡ് നിർമാണത്തിനുള്ള പണം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.
കോന്നി എം എൽ എ അഡ്വ. കെ.യു.ജനീഷ് കുമാർ ഉദ്ഘാടന യോഗത്തിൽ വിശിഷ്ടാതിഥിയായിരുന്നു. നഗര സഭ അധ്യക്ഷൻ സക്കീർ ഹുസൈൻ, മറ്റു ജന പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേകം ഭക്തജനങ്ങൾ എത്തുന്ന പ്രസിദ്ധമായ മലയാലപ്പുഴ ദേവി ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയാണ് കുമ്പഴ - മലയാലപ്പുഴ റോഡ്.