റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
കുമ്പഴ: പത്തനംതിട്ട നഗരസഭയിലെ 16, 17, 18 വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് താത്കാലിക പരിഹാരമാകുന്നു. കുമ്പഴ, മയിലാടുപാറ പ്രദേശങ്ങളിൽ ഉള്ള ഈ വാർഡുകളിലെ ആളുകൾക്ക് ആശ്വാസമായിട്ടാണ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 31.30 ലക്ഷം രൂപ വിനിയോഗിച്ചു ഒരു കുടിവെള്ള പദ്ധതി മയിലാ ടുപാറയിൽ നടപ്പിലാക്കുന്നത്. ഇതിന്റെ നിർമാണ ഉദ്ഘാടനം വീണ ജോർജ് എം എൽ എ നിർവഹിച്ചു.
മയിലാടുപാറയിൽ നിലവിലുള്ള വാട്ടർ ടാങ്ക് നവീകരിച്ച്, കാലഹരണപ്പെട്ട പഴയ പൈപ്പുകൾ മാറ്റി ഉന്നത നിലവാരത്തിൽ പമ്പ് സെറ്റും, പൈപ്പുകളും സ്ഥാപിക്കുക എന്നിവയാണ് ഈ പദ്ധതി ഉൾപ്പെട്ടിരിക്കുന്നത് . 2.2 കിലോമീറ്റർ നീളത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.
മയിലാടുപാറയും, മറ്റു വാർഡുകളിലെ സമീപ പ്രദേശങ്ങളിലെ ആളുകൾക്കും കുടിവെള്ള പദ്ധതിയുടെ പ്രയോജനം ഉണ്ടാകുമെന്നു എം എൽ എ പറഞ്ഞു.
നഗര സഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ,
വാർഡ് കൗൺസിലർമാരായ ലാലി രാജു, ജെറി അലക്സ്, സുജ അജി, എന്നിവർ പ്രസംഗിച്ചു.