റിപ്പോർട്ട്: രജിത NR, G.H.S.S. കുന്നക്കാവ്.

കുന്നക്കാവ്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് മനോഹരമായി നിർമ്മിച്ച കുന്നക്കാവ് ഗവ.ഹയർ സെക്കന്ററി സ്കൂൾ കെട്ടിടം ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ഉത്‌ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ധനകാര്യ വകുപ്പ് മന്ത്രി.ടി.എം.തോമസ് ഐസക്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ.എ.ഷാജഹാൻ.ഐ.എ.എസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.കെ.ജീവൻ ബാബു.ഐ.എ.എസ്. എന്നിവർ സംബന്ധിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട്.ശ്രീ.കെ.ഗോവിന്ദ പ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.സുകുമാരൻ ശിലാഫലകം അനാച്ഛാദനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി.അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരും വിദ്യാർഥികളും കാലികമായ മാറ്റത്തിന് വിധേയരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു.

ബഹു .എം.എൽ.എ.മഞ്ഞളാംകുഴി അലി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്.ശ്രീമതി.എം.കെ.റഫീഖ എന്നിവർ പുതിയ കെട്ടിടം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എൻ.വാസുദേവൻ, നാലകത്ത് ഷൗക്കത്ത്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എൻ.പി.ഉണ്ണികൃഷ്ണൻ, എം.ആർ.മനോജ്, അനിത പള്ളത്ത് ,മെമ്പർമാരായ സൽമ.പി, രമ്യ എം, സ്വപ്ന സുബ്രഹ്മണ്യൻ തുടങ്ങിയവരും എം.എ.അജയകുമാർ, എസ്.ശ്രീരാജ് ,ജയൻ വി.എൻ. എന്നിവരും പ്രസംഗിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീജിത്ത്.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കെ. സ്രാജുട്ടി സ്വാഗതവും, ടി. കുൻസു നന്ദിയും പറഞ്ഞു

സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച മനോഹരമായ ഈ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ സംബന്ധിക്കുവാനും, സന്തോഷം പങ്കിടുവാനുമായി ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരിക രാഷ്‌ടീയ രംഗത്തെ പ്രമുഖരും ഉൾപ്പെടുന്ന നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു.
