17.1 C
New York
Wednesday, September 22, 2021
Home Nattu Vartha കുട്ടികൊമ്പന്‍ നാളെ കോന്നിയില്‍ എത്തും

കുട്ടികൊമ്പന്‍ നാളെ കോന്നിയില്‍ എത്തും

കോന്നി ആനത്താവളത്തില്‍ പുതിയ അതിഥി നാളെ എത്തും . ഒന്‍പത് മാസം പ്രായമുള്ള ആനകുട്ടിയെ കൊച്ചുകോയിക്കല്‍ നിന്നുമാണ് എത്തിക്കുന്നത് . കൊച്ചു കോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് പാര്‍പ്പിച്ചിരിക്കുന്ന ആനകുട്ടിയെ കോന്നി ആനത്താവളത്തിലേക്ക് ഉടന്‍ മാറ്റാന്‍ വൈല്‍സ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് ഇറക്കി . ഉത്തരവ് റാന്നി ഡി എഫ് ഒയ്ക്കു ലഭിച്ചു .
കോന്നി ആനകൂട്ടിലേക്ക് കുട്ടിയാന എത്തുന്നതോടെ ആനകളുടെ എണ്ണം ആറാകും .
കൃഷ്ണ , ഈവ , പ്രിയദര്‍ശിനി , മീന ,നീലകണ്ടന്‍ എന്നീ ആനകള്‍ ആണ് ഇപ്പോള്‍ ഉള്ളത് .

ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ ആഗസ്റ്റ് 19 ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഒന്നര വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പനെ കാണുന്നത്.കുറെ സമയം നാട്ടുകാർക്കൊപ്പം ഓടി കളിച്ചും വെള്ളച്ചാട്ടത്തിൽ ചാടി മറിഞ്ഞും ആർത്തുല്ലസിച്ച് നടന്ന കുട്ടിയാനയെ ഏറെ പണിപ്പെട്ടാണ് വനപാലകർ വരുതിയിലാക്കിയത്.

തേവർമല വനത്തിന് സമീപത്ത് കുട്ടിയാനയെ പ്രത്യേക കൂടെരുക്കി അന്ന് രാത്രി വനത്തിൽ എത്തിച്ചിരുന്നു.എന്നാൽ മറ്റാനക്കൂട്ടങ്ങൾ കുട്ടിയാനയ്ക്കു സമീപം എത്തിയെങ്കിലും കൂട്ടാക്കാതെ അവർ മടങ്ങി. ഇതിനെ തുടർന്ന് ഇനി ഈ സ്ഥലത്ത് കുട്ടായാനയെ നിർത്തുന്നതു കൊണ്ടു കാര്യമായ ഗുണം ലഭിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് വനപാലകർ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റിയത്.

സ്റ്റേഷനു സമീപം പ്രത്യേക കൂട് ഒരുക്കിയാണ് കുട്ടിയാനയെ സംരക്ഷിക്കുന്നത്.

ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എസ് മണിയുടെ നേതൃത്വത്തിൽ കൊച്ചുകോയിക്കൽ ഡപ്യൂട്ടി റേഞ്ചർ മനോജ്, റാന്നി ദ്രുതകർമ സേന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ ജി റൗഷാദ് എന്നിവർ അടങ്ങിയ വനപാലക സംഘമാണ് കുട്ടിയാനയെ കൊച്ചുകോയിക്കലിൽ സുരക്ഷിതമായി കൊണ്ടുവന്നത്.

കോന്നി ആനക്കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായി പൂർത്തിയാക്കേണ്ട പരിശോധനകൾ പൂര്‍ത്തിയായി . കോന്നി വെറ്റിറിനറി സർജൻ ഡോ:ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ജയൻ കോന്നി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: