പത്തനംതിട്ട, കുമ്പഴ: കേരള കോൺഗ്രസ് (എം ) കുമ്പഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പഴ, കളിക്കൽ പടി, പുരയിടത്തിൽ പടി, മൈലാടുംപാറ, പനം തോപ്പ്, പരുത്തി യാനി, കുമ്പൻപാറ, പ്ലാവേലി റോഡ് ഉൾപ്പെടെ കുമ്പഴ പ്രദേശത്തെ മുഴുവൻ പ്രദേശങ്ങളിലെയും ജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു വാട്ടർ അതോറിറ്റിയുടെ പത്തനംതിട്ട ഓഫീസ് ഉപരോധിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്തു. കെ ടി യു സി ജില്ലാ പ്രസിഡന്റ് പി കെ ജേക്കബ്, നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്, വാർഡ് കൗൺസിലർ സുജ അജി എന്നിവർ നേതൃത്വം നൽകി.
