17.1 C
New York
Monday, September 27, 2021
Home Nattu Vartha കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കോന്നി വനം ഡിവിഷനിലെ പ്രമാടം പത്താം വാർഡിലെ ഇളപ്പുപാറയിലും, പതിമൂന്നാം വാർഡിലെ എഴുമണ്ണിലും കഴിഞ്ഞദിവസം രാത്രിയിൽ കൃഷി നാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കോന്നി വനം ഡിവിഷനിൽ നിന്നും എംവിനൽ ചെയ്തിട്ടുള്ള സന്തോഷ് മാമ്മൻ ആണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത് .

കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ. ജോജി ജെയിംസ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാരായ പ്രവീൺ പി, രാഖി എസ് രാജൻ, മെമ്പറന്മാരായ എ സലിം, പ്രഭാകരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വെടിവെച്ചുകൊന്നത്.

കോന്നി വനം ഡിവിഷനിലെ ദ്രുതകർമ്മസേന എല്ലാ ദിവസങ്ങളിലും വിവിധ പഞ്ചായത്തുകളിൽ കാട്ടുപന്നിയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ചാണ് ഇത്തരത്തിൽ കാട്ടുപന്നികൾ കൊല്ലുന്നത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കോന്നി ഡിവിഷനിലെ വിവിധ പഞ്ചായത്തുകളിലായി (പ്രമാടം 1 , വള്ളിക്കോട് 3 , കൊടുമൺ 1 , കോന്നി 1 ) ആറു കാട്ടുപന്നികളെ ഇത്തരത്തിൽ വെടിവെച്ചുകൊന്നു. തുടർന്നുള്ള ദിവസങ്ങളിലും കൃഷിനാശം വരുത്തുന്നതും, അപകടകാരികളുമായ കാട്ടുപന്നികളെ കൊല്ലുന്നതിനായി പ്രശ്‌നബാധിത പഞ്ചായത്തുകളിൽ പരിശോധന നടത്തുന്നതുമാണ് .

കോന്നി വനം ഡിവിഷന്റെ പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിൽ കൃഷിനാശം വരുത്തുന്ന പന്നികളുടെ വിവരങ്ങൾ കോന്നി റെയ്ഞ്ച് ഓഫീസിലെ ( 8547600645 ), സനത്ത് ( 8547600620 ) ഫോറസ്റ്റ് സ്റേഷനുകളിലോ വിളിച്ചു അറിയിക്കാവുന്നതാണ് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...

അബ്ദുൽ മജീദ്‌ റാവുത്തർ (68) നിര്യാതനായി

ജിദ്ദ: ആലപ്പുഴ ചുനക്കര തെരുവിൽമുക്ക്‌ കിണറുവിളയിൽ പരേതരായ സുലൈമാൻ റാവുത്തർ, ഹവ്വഉമ്മ ദമ്പദികളുടെ മകൻ അബ്ദുൽ മജീദ്‌ റാവുത്തർ (68) നാട്ടിൽ ഹൃദയ സംബന്ധമായ അസുഖത്താൽ നിര്യാതനായി. വളരെക്കാലം ജിദ്ദയിലെ അബ്ദുൽ ലത്തീഫ്...
WP2Social Auto Publish Powered By : XYZScripts.com
error: