17.1 C
New York
Thursday, October 28, 2021
Home Nattu Vartha കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികളില്‍ 199 പേര്‍ക്ക് മാത്രം ആണ് സ്ഥിര ജോലി ഉള്ളത് . അഹോരാത്രം പണിയെടുക്കുന്ന ബാക്കി തൊഴിലാളികളെ വര്‍ഷങ്ങളായി ഹാരിസണ്‍ കമ്പനി തഴഞ്ഞു . ഇവരെ സ്ഥിരപ്പെടുത്തണം എന്നാണ് ആവശ്യം .നിലവില്‍ താല്‍കാലികമായി ഉള്ള 49 തൊഴിലാളികളെയും സ്ഥിരപ്പെടുത്തണം എന്നാണ് ആവശ്യം .

എസ്റ്റേറ്റിൽ നിരവധി ഒഴിവുകൾ ഉണ്ടെങ്കിലും നിലവില്‍ ഉള്ള തൊഴിലാളികളുടെ കുടുംബത്തിലെ ആളുകളെ എടുക്കുന്നില്ല. മാസം തോറും ലക്ഷകണക്കിന് രൂപയുടെ വരുമാനം താല്‍കാലിക തൊഴിലാളികളുടെ അക്ഷീണ ഫലമായി കമ്പനി നേടുന്നു എങ്കിലും താല്‍ക്കാലി ക തൊഴിലാളികളുടെ ആനുകൂല്യ കാര്യത്തില്‍ കമ്പനി ഒഴിഞ്ഞു മാറുന്നു . ഇതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് ഹാരിസണ്‍ കമ്പനി സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ താൽക്കാലിക തൊഴിലാളികളും നേതാക്കളും സമരം ചെയ്യുന്നു.10വർഷക്കാലമായി ജോലി ചെയ്തു വരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നാണ് പ്രധാന ആവശ്യം . കരാര്‍ നിലയില്‍ തൊഴിലാളികളെ എടുത്തു കൊണ്ട് വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ തഴയുന്ന മനോഭാവം ആണ് ഹാരിസണ്‍ കമ്പനി കൈക്കൊണ്ടത് . അടുത്ത മാസം 5 വരെ ഓഫീസ് പടിക്കല്‍ ഉള്ള സമരം തുടരും .ചര്‍ച്ചകള്‍ വിജയിക്കാതെ വരുന്ന സാഹചര്യം ഉണ്ടായാല്‍ റിലേ സത്യഗ്രത്തിലേക്കുംതുടര്‍ന്നു പൂര്‍ണ്ണമായ പണി മുടക്കിലേക്ക് തൊഴിലാളികള്‍ കടക്കും .അതിനു ഇടകൊടുക്കാതെ സമരം രമ്യമായി പരിഹരിക്കാന്‍ ഹാരിസണ്‍ കമ്പനി അധികാരികള്‍ ശ്രമിക്കണം .

തൊഴിലാളി സമരം പൂര്‍ണ്ണമായും ഉണ്ടായാല്‍ പാട്ടക്കാലവധി കഴിഞ്ഞിട്ടും ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന കല്ലേലിയിലെ റവന്യൂ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടാന്‍ ഒരു സംഘം ഭൂരഹിതര്‍ തയാറായിട്ടുണ്ട് . ഏക്കര്‍ കണക്കിനു ഭൂമിയില്‍ ഹാരിസണ്‍ കൈതകൃഷിയ്ക്കു വേണ്ടി വിട്ടു നല്‍കി . മുറിച്ച് മാറ്റിയ റബര്‍ മരത്തിന് പകരമായി റബര്‍ തൈകള്‍ നട്ടു . ഈ ഭൂമി പൂര്‍ണ്ണമായും ഭൂരഹിതര്‍ക്കും ഹാരിസണ്‍ കമ്പനിയില്‍ നിലവില്‍ ഉള്ള കല്ലേലിയിലെ തൊഴിലാളികള്‍ക്കും പതിച്ചു നല്‍കണം എന്നാണ് ഭൂരഹിതരുടെ ആവശ്യം . കല്ലേലിയില്‍ ഏതാനും മാസത്തിനകം ഭൂരഹിതര്‍ പ്രവേശിച്ച് കുടില്‍ കെട്ടും എന്നു അറിയുന്നു .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: