17.1 C
New York
Wednesday, December 1, 2021
Home Nattu Vartha ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു നീര്‍ത്തടാധിഷ്ടിത മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റ് വാര്‍ഡില്‍ താന്നിമൂട്ടില്‍ക്കുഴി തോട് ഭാഗത്ത് നീര്‍ത്തട നടത്തം ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിനായി നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്്. പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലാണ് തുടക്കത്തില്‍ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നത്. പഞ്ചായത്തിലെ ചീക്കനാല്‍, ഐമാലി ഈസ്റ്റ്, ഐമാലി വെസ്റ്റ്, പറയനാലി വാര്‍ഡുകളിലെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഐമാലി നീര്‍ത്തടം. നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയുള്ള സമഗ്രപദ്ധതി രേഖ തയാറാക്കി നിര്‍വഹണം നടത്തുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കോ-ഓര്‍ഡിനേറ്ററായ എന്‍.ഹരി, ജനപ്രതിനിധികളായ മിനി വര്‍ഗീസ്, സുജാത, കെ.സി. അജയന്‍ ജില്ലാ, ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: