(റിപ്പോർട്ട്: മിനി സജി)
കൊടുങ്ങല്ലൂർ: കവിതയുടെ നാടായ കൊടുങ്ങല്ലൂരിൽവെച്ച് ,കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 27കവികളെ, തിരസ്കൃതനും അവഗണിക്കപ്പെട്ടവനുമായ എൻ.വി.ഭാസ്കരൻ എന്ന സാഹിത്യകാരൻ്റെ പേരിൽ പുരസ്കാരങ്ങൾ നല്കി ആദരിക്കാൻ കാവ്യ മണ്ഡലം കാണിച്ച ഔചിത്യം പ്രശംസനീയമാണെന്ന് നിരൂപകൻ പ്രസാദ് കാക്കശ്ശേരി പറഞ്ഞു.
കവിയുംതിരക്കഥാകൃത്തുമായ എൻ.വി.ഭാസ്കരൻ്റെ സ്മരണാർത്ഥം”കാവ്യമണ്ഡലം” ഏർപ്പെടുത്തിയ പുരസ്കാര വിതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ഷിനിജടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് സി. വി.ബാലകൃഷ്ണൻ, നിരൂപകൻ ഇ.പി.രാജഗോപാലൻ, കവി ബക്കർ മേത്തല എന്നിവർ പുരസ്കാരങ്ങൾ വിതരണംചെയ്തു. അഡ്വ:കെ.എൻ.പ്രതാപൻ അദ്ധ്യക്ഷതവഹിച്ചു. പി.എ.സീതി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യകാരൻ പി.എൽ. തോമസ്കുട്ടി, ഇ.എ.അബ്ദുൾകരീം, വർഗീസ് ആൻ്റണി, ജോസ് ഗോതുരുത്ത് എന്നിവർ പ്രസംഗിച്ചു.
കവി സമ്മേളനം പ്രവീൺ മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ:ലിഷജ യനാരായണൻ, രാധിക സനോജ്,സ്മീര,രാധാമണി,മുഹ്സിന തുടങ്ങി ഇരുപതോളം പേർ കവിതകളവതരിപ്പിച്ചു.
