എടപ്പാൾ: ഒരേ നാട്ടുകാരും കൂട്ടുകാരുമായ സുഹൃത്തുക്കൾക്ക് ഒരുമിച്ച് പുരസ്കാരം. നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥിനും പാക്കനാർ കേരളം പുരസ്കാരം സാന്റ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാളിനുമാണ് ലഭിച്ചിരിക്കുന്നത്. മെയ് 18ന് ചാലക്കുടിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. എടപ്പാളിന്റെ താരങ്ങളെ കൂടാതെ സംസ്ഥാനത്തെ നിരവധി പ്രമുഖരെ ചടങ്ങിൽ ആദരിക്കുന്നുണ്ട്. ചാലക്കുടി പാക്കനാർ കേരളം നവ മാധ്യമ കൂട്ടായ്മയാണ് സംഘാടകർ.
Facebook Comments