കടുത്തുരുത്തി: കോവിഡ് രോഗാവസ്ഥയിൽ കഴിയുന്ന സഹോദരി സഹോദരന്മാർക്ക് ആവശ്യമായി വരുന്ന അടിയന്തിര സഹായങ്ങൾ ലഭ്യമാക്കുന്നതിന് എം.എൽ.എ “ഹെൽപ്പ് ഡെസ്ക് ” കടുത്തുരുത്തി മേഖലയിൽ
പ്രവർത്തനം ആരംഭിച്ചതായി യൂത്ത് ഫ്രണ്ട് കടുത്തുരുത്തി മണ്ഡലം കമ്മറ്റി അറിയിച്ചു.
കടുത്തുരുത്തി മേഖലയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ കോവിഡ് രോഗികൾക്കും, രോഗാവസ്ഥയിൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കും ആവശ്യമായി വരുന്ന വിവിധ സഹായങ്ങൾ ലഭ്യമാക്കാൻ യൂത്ത് ഫ്രണ്ടിന്റെ എം.എൽ.എ യൂത്ത് വോളന്റിയേഴ്സ് സ്ക്വാഡ് രൂപീകരിച്ചു. യൂത്ത് ഫ്രണ്ട് കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ജോസ്മോൻ മാളിയേക്കൽ വോളന്റിയർ ലീഡറായി യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ജീൻസ് ചക്കാലയിൽ, എം.ജെ ജെയിസൺ, അരുൺ മാത്യു, ടുഫിൻ തോമസ്, ജിന്റോ സ്റ്റീഫൻ, ആൽബിൻ എന്നിവർ കോർഡിനേറ്റർമാരായുള്ള സ്ക്വാഡാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കടുത്തുരുത്തി, ചർച്ച് ബിൽഡിംഗിൽ എം.എൽ.എ ഹെൽപ്പ് ഡെസ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് രോഗികൾക്ക് വേണ്ടി നടപ്പാക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യൂത്ത് ഫ്രണ്ട് വോളന്റിയർമാരുടെ ഐഡന്റിറ്റി കാർഡ് മണ്ഡലം പ്രസിഡന്റ് ജോസ്മോൻ മാളിയേക്കലിന് നൽകിക്കൊണ്ട് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, സ്റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, ജോണി കണിവേലി എന്നിവർ ആശംസ അർപ്പിച്ചു.
എം.എൽ.എ “ഹെൽപ്പ് ഡെസ്ക് ” യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി മേഖലയിൽ പ്രവർത്തനം ആരംഭിച്ചു.
Facebook Comments
COMMENTS
Facebook Comments