17.1 C
New York
Saturday, September 18, 2021
Home Nattu Vartha അരുവാപ്പുലം കുളത്ത് മണ്ണില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു

അരുവാപ്പുലം കുളത്ത് മണ്ണില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു

കോന്നി: അരുവാപ്പുലത്ത് അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി .അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കുളത്ത് മണ്ണില്‍ രക്ത ഗിരി പുതുപറമ്പില്‍ ഷാജിയുടെ ഒന്നര വയസ്സുള്ള തള്ളയാടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചു കൊന്നത് .

രാവിലെ 10 മണിയോടെ സമീപത്തെ റബര്‍ തോട്ടത്തില്‍ തള്ളയാടിനെയും രണ്ടു കുട്ടി ആടുകളെയും തീറ്റിയ്ക്കായി വിട്ടിരുന്നു .തള്ളയാടിനെ കെട്ടിയാണ് ഇട്ടത് . 11 മണിയോടെ കുട്ടിയാടുകള്‍ വീട്ടില്‍ തിരിച്ചെത്തി .
തള്ളയാടിനെ അന്വേഷിച്ചപ്പോള്‍ വയര്‍ പിളര്‍ന്ന നിലയില്‍ കെട്ടുംമൂട്ടില്‍ തന്നെ ചത്ത നിലയില്‍ കണ്ടെത്തി . വന്യ മൃഗ ശല്യം ഏറെ ഉള്ള ഇവിടെ പുലിയോ കടുവയോ ആണ് ആടിനെ കൊന്നതെന്ന് ആദ്യം സംശയം ഉണ്ടായിരുന്നു . വന പാലകര്‍ എത്തി ചെന്നായോ മറ്റോ ആണ് ആടിനെ പിടിച്ചത് എന്നാണ് പറയുന്നത് . പുലിയുടെയോ മറ്റോ കാല്‍പ്പാടുകള്‍ സമീപത്ത് കണ്ടെത്തിയില്ല .

ഈ പ്രദേശത്ത് വന്യ മൃഗ ശല്യം അതി രൂക്ഷമാണ് . കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ് . കാട്ടു പന്നികളുടെ ശല്യം കാരണം ജന ജീവിതം ദുസഹമാണ് .

ജയൻ കോന്നി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: