17.1 C
New York
Tuesday, October 3, 2023
Home Literature (വ്യാ)മോഹം (കവിത) ✍അംബിക മേനോൻ

(വ്യാ)മോഹം (കവിത) ✍അംബിക മേനോൻ

അംബിക മേനോൻ,✍

മഴതോർന്നവേളയിൽ പെയ്യും മരത്തിന്റെ
കീഴെയൊരു കുളിരേകും സ്വപ്നമായീടാനും
ചെത്തിക്കുലകളിൽ തേനുണ്ണാനെത്തുന്ന
കുഞ്ഞിക്കിളിയോടാ കിന്നാരമോതാനും
കാവിനു കാവലായ് മേവുന്നിലഞ്ഞി തൻ
പൂക്കളാൽ തീർത്തൊരു മാല
കൊരുക്കാനും
കണ്ണിലെ തുള്ളിയായി പുല്ലെണ്ണ
വീഴ്ത്താനും
കുയിലിന്റെ പാട്ടിനു മറുമൊഴിയേകാനും

തെക്കിനിമുറ്റത്ത്‌ പന്തലിച്ചീടുന്ന
മൂവാണ്ടൻ മാവിന്റെ ചോട്ടിലൊരിത്തിരി
നേരമിരുന്നെന്റെ ചിന്തകൾ ക്കൊപ്പം
ആലോല മാടാനും,,,
കണ്ണീരു വാർക്കാനും
അണ്ണാറക്കണ്ണനോടിത്തിരി കൊഞ്ചാനും
പ്ലാവിലക്കുമ്പിളിൽ ഓർമ്മയുണർത്തുന്ന
വാത്സല്യ പാൽ ക്കഞ്ഞി
കോരികുടിക്കാനും,
മോഹമുണ്ടെങ്കിലും,,കാണാമറയത്ത്,
എല്ലാരുമുള്ളിടത്താരോരുമില്ലാതെ,
ജീവിതവീഥിയിലേകയായ് പായുന്നു,

അക്ഷരത്തെറ്റിന്റെ
ഭാണ്ഡങ്ങളും പേറി….
മായ്ച്ചീടുവാൻ
മഷിത്തണ്ടുകളില്ലാതെ…

അംബിക മേനോൻ,✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: