17.1 C
New York
Friday, July 1, 2022
Home Literature വായനശാല (കഥ) ✍പൂന്തോട്ടത്ത്‌ വിനയകുമാർ

വായനശാല (കഥ) ✍പൂന്തോട്ടത്ത്‌ വിനയകുമാർ

പൂന്തോട്ടത്ത്‌ വിനയകുമാർ, ദോഹ -ഖത്തർ

ഇന്ന് ജൂൺ 19 വായനാദിനം……

ഇപ്പറയുന്നത് സതീശന്റെ കഥയാണ് …..

കവലയിലെ കലുങ്കിൽ ഇരുന്നു അതുവഴി വരുന്നവരുടെയും പോകുന്നവരുടെയും കുറ്റവും കുറവും പറഞ്ഞു രസിച്ചിരിക്കുമ്പോഴാണ് വായനശാലയിലെ സണ്ണിച്ചേട്ടൻ അവനെ കൈയോടെ പിടി കൂടി വായനശാലയിലെത്തിച്ചത്….കൂടെയുണ്ടായിരുന്ന പയ്യൻ ഓടി പ്പോവുകയും ചെയ്തു….

വായനശാലയിലെ ചെറിയ അകത്തളത്തിൽ നിറം മങ്ങിയ വിള്ളലുകൾ വീണ ഭിത്തിയിൽ ഒട്ടിച്ചിരുന്ന സാമാന്യം വലിയ പോസ്റ്ററിലെ അക്ഷരങ്ങൾ ആണ് അവൻ ആദ്യം വായിച്ചത്…ഒപ്പം പ്രായമായ നരച്ച താടി രോമങ്ങളുള്ള ഒരാളുടെ പടവും ….

“വായിച്ചു വളയരുത് ..വായിച്ചു വളരുക “- എന്നതായിരുന്നു ആ വാക്യങ്ങൾ ….

അത് കവി കുഞ്ഞുണ്ണി മാഷിന്റേതാണെന്നറിയാൻ പിന്നെയും സമയമെടുത്തിരുന്നു

“വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക ..”-

എന്നെഴുതിയ മറ്റൊരു കളർ പോസ്റ്ററും അവൻ കണ്ടു..

അത് ആരാണെന്നോ ആരുടെയാണെന്നോ അന്ന് അറിയാമായിരുന്നില്ല…!

ഇത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ശില്പിയുടെ വാക്കുകളാണെന്നുള്ളതും…… അറിഞ്ഞത് പിന്നീടാണ്

ബ്ലാക് ആൻഡ് വൈറ്റ് ടീവി യിൽ വാർത്തകൾ കാണുന്ന ചിലർ…

ചിലർ വർത്തമാന പത്രങ്ങൾ വായിക്കുന്നു ….

അവിടെ അവനെ ആകർഷിച്ച ഒരു കാര്യം ആര് കയറിച്ചെന്നാലും അവിടെ ഒരു “സ്പേസ് ” – കിട്ടുന്നു എന്നുള്ളതായിരുന്നു…..

സണ്ണി ചേട്ടൻ അവനെ വായനശാലയുടെ പുസ്തക കൂമ്പാരങ്ങൾക്കുള്ളിലേക്കു തള്ളി …..

അലമാരകൾക്കു മുകളിലുള്ള വെള്ള പൂശിയ നിറം മങ്ങിയ ഭിത്തികളിൽ മാറാല പിടിച്ചു കിടന്നിരുന്നു…..

ജനാലകളില്ലാത്ത വായനശാലയുടെ അകത്തെ കുടുസു മുറിയിൽ മെഴുകുതിരി വെളിച്ചം തെളിഞ്ഞു …..

ഒരു കാലൊടിഞ്ഞ തടിക്കസേരയിൽ കസേരയിൽ ആയാസപ്പെട്ട് ബാലൻസ് ചെയ്‌ത്‌ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു . ..അത് അവിടുത്തെ ലൈബ്രേറിയൻ ആണത്രേ ….പേര് പ്രകാശ് …..

അദ്ദേഹം പുസ്തകങ്ങൾ വളരെ ശ്രദ്ധയോടെ അടുക്കും ചിട്ടയുമായി പുസ്തക അലമാരകളിൽ അടുക്കി വെക്കുന്നു….ബുക്കിൽ പുസ്തകങ്ങൾ എടുക്കുന്നവരുടെ പേര് വിവരും ഒപ്പും രേഖപ്പെടുത്തുന്നു…..!!

കുറെ സമയം ഈ കാഴ്ചകൾ കണ്ടു നിന്ന അവനും പുസ്തകങ്ങളോട് ചെറിയ ഒരു താൽപ്പര്യം തോന്നിത്തുടങ്ങിയിരുന്നു…

മങ്ങിയ വെളിച്ചത്തിന്റെ അകമ്പടിയോടെ അലമാരകളിൽ തകഴി, പെരുമ്പടവം , ഓ വി വിജയൻ , മാധവിക്കുട്ടി , എം മുകുന്ദൻ തുടങ്ങി എത്രയോ പേരുകളിലുള്ള പുസ്തകങ്ങളിലൂടെ അവന്റെ കണ്ണുകൾ ഓടി നടന്നു……അഗത ക്രിസ്റ്റിയും , ബ്രോം സ്റ്റോക്കറും , ആർതർ കൊനാൻ ഡോയാലും ………

വെറുതെ ഒരു പുസ്തകമെടുത്തു അത് ലൈബ്രേറിയനെ ക്കൊണ്ട് രെജിസ്റ്ററിൽ എഴുതിപ്പിച്ചു…പ്രകാശ് ഗൗരവത്തിൽ പറഞ്ഞു…

” പുസ്തകം അധിക നാൾ കൈയിൽ വെച്ചേക്കരുത് …രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വായിക്കുക …തിരിച്ചേൽപ്പിക്കുക…”-

അവനു അനിഷ്ടം തോന്നി….

ഇതിനകത്തെന്താ നിധിയോ മറ്റോ ആണോ….

അൽപ്പം പുച്ഛ രസത്തിൽ അവൻ പുറത്തു കടന്നു…

ആരുടെ പുസ്തകമാണെന്നോ എന്താണതിന്റെ ഉള്ളടക്കമെന്നോ അവൻ നോക്കിയിരുന്നില്ല എന്നുള്ളതാണ് സത്യം….

ഇടവഴി താണ്ടി ഇരുളിനെ കീറി മുറിച്ചു അവൻ അന്ന് അൽപ്പം നേരത്തെ വീട്ടിൽ വന്നത് കണ്ട് വീട്ടുകാർ അത്ഭുതപ്പെട്ടു …

അങ്ങനെ സാധാരണ സംഭവിക്കാറുള്ളതല്ലല്ലോ …!!

എല്ലാവരും ഉറക്കം പിടിച്ചു കഴിയുമ്പോഴായിരുക്കും അവന്റെ വീട്ടിലേക്കുള്ള വരവ്.

അതിലേറെ വീട്ടുകാരെ അമ്പരപ്പിച്ചത് അവന്റെ കയ്യിലിരുന്ന പുസ്തകമാണ് …!!

സ്കൂളിൽ പോകുമ്പോൾ വീട്ടുകാരെയും അധ്യാപകരെയും ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം കയ്യിൽ പാടുപെട്ടു കൊണ്ട് പോയിരുന്ന പുസ്തകങ്ങൾക്ക് ശേഷം ആദ്യമായാണ് അവന്റെ കയ്യിൽ ഇങ്ങനെ ഒരു പുസ്തകം കാണുന്നത് …അത് അവരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് …..

വീട്ടിലെത്തി അലക്ഷ്യമായി തുറന്ന പുസ്തകം കഥാസാമാഹാരമാണെന്നറിയാതെ അതിലെ ഒരു കഥ വായിച്ചു തുടങ്ങി….

വായിക്കും തോറും ആവേശവും ആകാംഷയും ജനിപ്പിക്കുന്നു…ഈ എടുത്ത കാലത്തിൽ ടീവി യിലൂടെ താനും കണ്ടതാണല്ലോ…

അവൻ ആ കഥ മുഴുവൻ വായിച്ചു തീർത്തു…

എൻ എസ് മാധവന്റെ ” തിരുത്ത്‌”- എന്ന കഥയായിരുന്നു അത്….

തിരുത്തിലൂടെ അവന്റെ യാത്രകളിലെ തിരുത്തും അവിടെ തുടങ്ങുകയായിരുന്നു….

ആവേശത്തോടെ പുസ്തകനാൽ വായിച്ചു തീർക്കുമ്പോൾ… മനസിൽ നല്ല ആശയങ്ങൾ വിടരുകയായിരുന്നു….

തലച്ചോറിനകത്തും വെള്ളി വെളിച്ചം സൃഷ്ട്ടിക്കുകയായിരുന്നു….!!

പിന്നങ്ങോട്ട് പുസ്തകങ്ങളിലൂടെ സതീശന്റെ ഒരു പ്രയാണ മായിരുന്നു…

തകഴിയുടെ ചെമ്മീൻ , എം ടി യുടെ നാലുകെട്ട് ഓ.വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം , അഴീക്കോടിന്റെ തത്വമസി… അങ്ങനെ അങ്ങനെ ….എണ്ണിയാൽ ഒടുങ്ങാത്ത പുസ്തകങ്ങൾ ….

അവിടെ ഒരു പുതിയ മനുഷ്യൻ ജനിക്കുകയായിരുന്നു ….

അതെ സതീശൻ ഉയർന്ന ഒരു ജോലിയിൽ ഇരിക്കുമ്പോൾ ഇപ്പോൾ ഓർക്കുന്നു …

വായനശാലയിലെ പോസ്റ്ററിലെ വാക്കുകളുടെ ശക്തി….

അക്ഷരങ്ങളുടെ മഹത്വം …..

വാചകങ്ങളുടെ അർഥങ്ങൾ ….

അതെ , പുസ്‌തകങ്ങളും ..വായനശാലയുമായിരുന്നു തന്നെ താനാക്കിയതെന്ന്…..

നല്ല പുസ്തകങ്ങൾ വഴികാട്ടിയായിരുന്നു എന്ന് ഇന്നവൻ തിരിച്ചറിയുന്നു…

ഇടുങ്ങിയ വായനശാലയിലെ അരണ്ട മെഴുകിതിരി വെളിച്ചത്തിൽ നിന്നും തുടങ്ങി പ്രകാശ പൂരിതമായ കാമ്പുള്ള ഒരു മനുഷ്യ ജീവിതത്തെ …ഒരു കുടുംബത്തെ …ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഒരു വായനശാലയ്ക്

കഴിയുന്നു എന്നയാൾ അനുഭവം കൊണ്ട് തിരിച്ചറിയുന്നു….

അതെ , പുസ്തകവും …..ഓരോ വെളിച്ചമാണ് …

അയാളുടെ ചുണ്ടുകൾ ഒരു മന്ത്രം പോലെ ഉരുവിടുന്നു

“വായനശാല ഓരോ പ്രാദേശിക സർവ്വകലാശാലകളാണ്…

ഒരുപാട് .. വായിക്കൂ… .വളരൂ….”-

പൂന്തോട്ടത്ത്‌ വിനയകുമാർ, ദോഹ -ഖത്തർ

Facebook Comments

COMMENTS

- Advertisment -

Most Popular

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: