17.1 C
New York
Friday, July 1, 2022
Home Literature വായന വളരട്ടെ (കവിത)✍സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

വായന വളരട്ടെ (കവിത)✍സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

തുഞ്ചൻ പാടിയ മലയാളത്തിൻ
കൊഞ്ചും മൊഴിയുടെ ശീലുകളിൽ
അഞ്ചിത കൗതുക കാവ്യരസാമൃതം
മലയാളക്കരയു
ണരുമ്പോൾ…

അക്ഷരം അറിവായി നിറയേണം,
വായനയാൽ നാം വളരേണം..
വിദ്യകൾ പലതും നേടാനായി,..
അറിവതു കൂട്ടായി വേണോലോ…
അതിനായി വായന വേണോലോ….

പഠനം സുഖകരമാകാനായി
വായന നമ്മളിൽ വളരേണം…
അക്ഷരമുറ്റത്തറിവിൻ വെട്ടം
ലോകം മുഴുവൻ നിറയട്ടെ…

കഥകൾ,കവിതകൾ നിറയേണം…
ഹൃദയതലങ്ങൾ ഉണരേണം..
അമൃതായക്ഷരം നിറയേണം,
വായനലോകം വളരേണം..

വായിച്ചാലും വളരും വായിച്ചില്ലേലും
വളരും..
വായിച്ചാൽ വിളയും വായിച്ചില്ലേൽ
വളയും..
കവിവരനാകിയ കുഞ്ഞുണ്ണി
മാഷരുളിയതാണീ കവിമൊഴികൾ…

ഉണരുക ഉണരുക നാമിവിടെ…
ഉത്സാഹത്തോടൊരുമിക്കാം
അറിവിന്നക്ഷര ഖനികൾ തേടാം
വായന നമ്മുടെ ശീലമതാക്കാം

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: