17.1 C
New York
Monday, May 29, 2023
Home Literature വൈകി വന്ന വസന്തം (കഥ) ✍രചന: ഉഷ സി നമ്പ്യാർ

വൈകി വന്ന വസന്തം (കഥ) ✍രചന: ഉഷ സി നമ്പ്യാർ

രചന: ഉഷ സി നമ്പ്യാർ✍

മോനേ…. സത്യാ………മോളേ… ദേവൂ…..
കരഞ്ഞു വിളിച്ചുകൊണ്ട് സാവിത്രി കാറിനു പുറകേ ഓടി….. കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ സാവിത്രിക്ക് തോന്നി, തലകറങ്ങി അവരാ വഴിയോരത്ത് വീണു.
സൈഡ്ഗ്ലാസിലൂടെ ആ കാഴ്ച കണ്ട്‌ ദേവു ഊറിച്ചിരിച്ചു. സത്യന്റെ മുഖത്ത് സങ്കടം നിഴലിച്ചുകണ്ടു. ഒരക്ഷരം ഉരിയാടാതെ  വണ്ടി
ഓടിക്കയാണയാൾ. പുതുതായി പണിയാൻ പോകുന്ന വീടിന്റെ കാര്യം ദേവു എടുത്തിട്ടു.” സത്യേട്ടാ നമുക്ക് നാട്ടിലുള്ള വീട്‌ അങ്ങ് വിൽക്കാം.
ടൗണിൽ  നമ്മളിപ്പോൾ വാങ്ങിച്ചിരി
ക്കുന്ന പ്ലോട്ടിൽ നല്ലൊരുവില്ല പണിയാം”.
” ‘അമ്മ നാടുവിട്ട് ടൗണിലേക്കൊന്നും വരില്ല”
“അമ്മയിനി ഗുരുവായൂരിന്ന്
വരാൻ പോണില്ല.”
“ആരു പറഞ്ഞു ‘അമ്മ മടങ്ങി വരില്ലെന്ന്?കുറച്ചുദിവസം അവിടെ ഭജനമിരിക്കണമെന്ന് അമ്മ പറഞ്ഞെന്നല്ലേ നീ പറഞ്ഞത്? അതുകഴിഞ്ഞ് അമ്മയിങ്ങോട്ടുതന്നെ അല്ലെ വരിക”.
“അതിനിപ്പോ ആരാ അമ്മയെ കൂട്ടാൻ പോകുന്നേ, സത്യേട്ടാ കഴിഞ്ഞ ദിവസമല്ലേ നിങ്ങൾ പറഞ്ഞത് ” ഈ നശിച്ച തള്ള കാരണം ഹോസ്പിറ്റ
ലിൽ വരെ നാണം കെട്ടു എന്ന്, അത് അമ്മക്ക് വലിയ വിഷമമായി.
അന്ന് തീരുമാനിച്ചതാ അമ്മ ഇനിയുള്ളകാലം  ഗുരുവായൂരിൽ പോയി ഭജനമിരിക്കാമെന്ന്. അങ്ങിനെയല്ലേ നമ്മളിങ്ങോട്ടു പുറപ്പെട്ടത്. എന്നിട്ടിപ്പോൾ ഇങ്ങനെയാണോ പറയുന്നത്.”
ദേവു ചോദിച്ചതുകേട്ട് അവനൊന്ന് മൂളി.
ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്നതാ.. “അത് നമ്മുടെ  കഞ്ഞിവെപ്പുകാരി സാവിത്രിയുടെ മകനല്ലേ “എന്ന സംബോധന.  പക്ഷേ  അന്നൊന്നും തനിക്ക് അത്തരം ചോദ്യത്തിൽ ഈർഷ്യ തോന്നിയി
രുന്നില്ല. ‘അമ്മ കഞ്ഞിവെക്കാൻ പോയിരുന്നതു കൊണ്ടാണ്
വീട്ടിൽ ഞങ്ങൾ രണ്ടാളും കഞ്ഞികുടിച്ചുപോയിരുന്നത് എന്ന ബോധ്യമുണ്ടായിരുന്നു. പഠിക്കാൻ മിടുക്കനായ തന്നെ വളരെ കഷ്ടപ്പെട്ടാണ് ഡോക്ടർ ആക്കിയത്. ഉണ്ടായിരുന്ന  പുരയിടവും അതിനുവേണ്ടി വിറ്റു.  ഉള്ള മണ്ണ് പോയെങ്കിലും എന്റെ മോൻ ഡോക്ടർ ആയല്ലോ എന്നമ്മ സമാധാനിച്ചു.
ടൗണിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലികിട്ടിയപ്പോൾ അമ്മയേയും കൂട്ടി ഒരു വാടകവീട്ടിൽ താമസമാരംഭിച്ചു. ടൗണിലെ താമസം അമ്മക്ക് ഇഷ്ടമല്ലായിരുന്നു. അതു
കൊണ്ട് അധികം താമസിയാതെ
നാട്ടിൽ ഒരു വീട് വെച്ചു.
ഹോസ്പിറ്റൽ ഉടമയുടെ മകൾ ദേവു തന്റെ സഹധർമ്മിണിയായി. നാട്ടിലെ ചില പൊങ്ങച്ചക്കാരി പെണ്ണുങ്ങൾ ദേവൂനെ കാണുമ്പോൾ ചോദിക്കും നീ ആ കഞ്ഞിവെപ്പുകാരി സാവിത്രിയുടെ മോന്റെ ഭാര്യായല്ലേന്ന്. അത് കേൾക്കുന്നതേ ദേവുന് കലിയാണ് .ആ ദേഷ്യം അവൾ അമ്മയോട് തീർത്തത്,  തന്നെ അമ്മയിൽ നിന്നും അകറ്റിയാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേവു അവരിൽ കുറ്റംകണ്ടു. അവൾക്കുവേണ്ടി പലപ്പോഴും അമ്മയെ വഴക്കുപറയേണ്ടി വന്നു.
കുറെ നാളായി ആ വീട്ടിൽ അമ്മയെന്നൊരാൾ ഉള്ളതായേ താൻ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രോഗികളെ പരിശോധിക്കുന്ന
തിനിടയിൽ ഒരു വല്ല്യമ്മ ചോദിച്ചു ” നി ആ സാവിത്രിയുടെ മോനല്ലേ,കഞ്ഞി
വെപ്പുകാരി സാവിത്രിയുടെ”? കൂടെയുണ്ടായിരുന്ന നഴ്‌സ്മാരും ഡോക്ടർമാരും ചിരിച്ചു. ചമ്മി നാണംകെട്ടു, മറുപടിപറയാതെ അടുത്ത ബെഡിലേക്കു നീങ്ങി. അവിടെ ഉള്ളവരോടൊക്കെ ദേവു പറഞ്ഞത് വലിയൊരു പ്ലാന്ററുടെ മകനാണ് താനെന്നാണ്. ആ ചിത്രമാണ് വീണുടഞ്ഞത്. അമ്മയെ അവിടെനിന്നും ഒഴിവാക്കാൻ തക്കം പാർത്തിരുന്ന ദേവൂന് അതൊരു കാരണമായി.
“ദേ ഇനി ‘അമ്മയെ പറ്റി ഒരക്ഷരം മിണ്ടിയേക്കരുത്, ആ ചാപ്റ്റർ അവിടെ അവസാനിച്ചു. നിങ്ങൾ ഇറങ്ങുന്നില്ലേ” ദേവൂന്റെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്.  ഏതോ ഭാരം ഇറക്കിവെച്ച മട്ടിൽ അയാൾ വീട്ടിനകത്തേക്ക് കയറി.
കണ്ണുതുറന്നപ്പോൾ  മുന്നിൽ പുഞ്ചിരിച്ചു കൊണ്ടുനിൽക്കുന്ന സുന്ദരിയായ പെൺകുട്ടി. “അമ്മേ അമ്മമ്മ കണ്ണുതുറന്നു”. അവളുടെ വിളികേട്ട് ഒരു യുവതി റൂമിലേക്ക് വന്നു. അവളെകണ്ടതും സാവിത്രി എഴുന്നേറ്റിരുന്നു. ” ആഹാ
‘അമ്മ ഉഷാറായല്ലോ, വല്ലതും കഴിക്കാം വരൂ”. സാവിത്രി പതുക്കെ എഴുന്നേറ്റ് അവൾക്കൊപ്പം തീൻ മേശക്കരികിലേക്ക് നടന്നു. “അച്ഛാ വരു ഭക്ഷണം കഴിക്കാം,അവൾ അകത്തേക്ക് നോക്കി വിളിച്ചു.
സവിത്രിയെ കസേരയിൽ
ഇരുത്തി അവരുടെ മുന്നിൽ ഭക്ഷണം വിളമ്പി. അപ്പോഴേക്കും അവളുടെ വിളി കേട്ടെന്നോണം ഒരാൾ തീൻ മേശക്കരികിലേക്ക് വന്നു. കസേര വലിച്ചിട്ട് സവിത്രിക് അഭിമുഖമായി അയാളിരുന്നു. അയാൾക്കൊപ്പം അവളും നേരത്തെ കണ്ട പെൺകുട്ടിയും ഇരിപ്പുറപ്പിച്ചു. അച്ഛനും മോളും മോളുടെ കുട്ടിയുമായിരിക്കും അവരെന്ന് സാവിത്രി മനസിൽ പറഞ്ഞു.
“സാവിത്രീ ഭക്ഷണം കഴിക്ക്‌, എവിടെയോ കേട്ടുപരിചയമുള്ള
സ്വരം. സാവിത്രി മുഖമുയർത്തി മുന്നിലേക്ക് നോക്കി “രവിമാഷ്”.
മാഷ് ചിരിച്ചുകൊണ്ട്  പറഞ്ഞു സാവിത്രി ” ഇത് എന്റെ മോള്  അനിതയും പേരക്കുട്ടി ശില്പയുമാണ്.
ഇവളുടെ ഭർത്താവ് അങ്ങ് അമേരിക്കയിലാ.
സതി മരിച്ചതിൽപ്പിന്നെ ഞാൻ  ഇവരുടെ കൂടെയാണ്.
നാട്ടിൽ വല്ലപ്പോഴും പോകും. അതിരിക്കട്ടെ നീ എങ്ങിനെ ഇവിടെയെത്തി. ഒന്നും അറിയാത്ത പോലെ മാഷ് ചോദിച്ചു. സാവിത്രി എന്തുപറയണം എന്നറിയാതെ കുഴങ്ങി. “ഞാൻ എങ്ങിനെ ഇവിടെയെത്തി” വിറയാർന്ന
സ്വരത്തിൽ അവൾ സ്വയമെന്നോണം ചോദിച്ചു.  ഗുരുവായൂർ അമ്പലത്തിനടുത്തതാണ്
അനിതയുടെ വീട്. എന്നും രാവിലെ പേരക്കുട്ടി ശില്പയേയും കൂട്ടി രവിമാഷ് തൊഴാൻ പോകും ചില ദിവസങ്ങളിൽ അനിതയും അവർക്കൊപ്പം പോകും. അന്നും അങ്ങിനെ ക്ഷേത്ര ദർശനത്തിനിറങ്ങിയതാണ് മാഷും മക്കളും. ക്ഷേത്രം വലം വെക്കുന്നതിനിടയിൽ സവിത്രിയേയും മോനെയും മരുമോളേയും മാഷ്‌ കാണുകയും ചെയ്തു. “അവരെങ്ങോട്ടുപോയി”.
“അച്ഛൻ ആരേയാ തിരയുന്നെ”
“മോളെ നമ്മുടെ സ്കൂളിൽ കഞ്ഞി വെച്ചിരുന്ന സാവിത്രിയും മോനും ഇവിടെ ഉണ്ടായിരുന്നു, തൊഴുത് കഴിഞ്ഞു സംസാരിക്കണമെന്ന് കരുതിയതാ ഇപ്പൊ അവരെ കാണുന്നില്ല.”
കഞ്ഞിവെപ്പുകാരി സാവിത്രിയുടെ കാര്യം പറഞ്ഞ് ‘അമ്മ എപ്പോഴും അച്ഛനെ കളിയാക്കിയിരുന്നത് അനിത ഓർത്തു. അവൾക്കും അവരെ ഒന്നു കാണണമെന്ന് തോന്നി. അച്ഛന് ഭയങ്കര ഇഷ്ടായിരുന്നത്രെ അവരെ. വിവാഹം കഴിക്കാൻ സമ്മതമാണെന്നും പറഞ്ഞു. സാവിത്രി സമ്മതിച്ചില്ലാത്രേ.  മോനെ പഠിപ്പിച്ച് ഒരു കരക്കെത്തിക്കണമെന്ന മോഹം മാത്രമേ ആ സാധു സ്ത്രീക്ക്‌
ഉണ്ടായിരുന്നുള്ളൂ.
സവിത്രിയെപറ്റി സംസാരിച്ചു
കൊണ്ട്  വീട്ടിലേക്ക് നടക്കുമ്പോളാണ് അവർ ആ കാഴ്ച കാണുന്നത്.   ഒരു സ്ത്രീ റോഡിൽ വീണുകിടക്കുന്നു. ഡോക്ടർ സത്യന്റെ കാർ വളവ്
തിരിഞ്ഞു പോകുന്നത് മാഷ് കണ്ടു. സവിത്രിയെ ഒന്നടുത്തുകാണാനുള്ള മോഹത്തെ ഉള്ളിലടക്കികൊണ്ട് വീണുകിടക്കുന്ന സ്ത്രീയുടെ അടുത്തുചെന്ന മാഷ് ഞെട്ടിപ്പോയി. അതുവഴി പോയൊരാൾ പറഞ്ഞു. “ദാ ആ പോയ കാറിനു പുറകെ ഓടുന്നത് കണ്ടിരുന്നു. ഭ്രാന്തിയാണെന്നു
തോന്നുന്നു. ”
മാഷിന് സംഭവം ഏതാണ്ട് പിടികിട്ടി.
“മോളെ ഇത് സവിത്രിയാണല്ലോ”.
അച്ഛൻ പറഞ്ഞതുകേട്ട അനിതയും അമ്പരന്നുപോയി. അവർ വേഗം തന്നെ ഒരു വണ്ടി വിളിച്ച്  സവിത്രിയെ വീട്ടിലെത്തിച്ചു.
മാഷ് സംഭവിച്ച കാര്യങ്ങൾ സവിത്രിയോട് വിശദീകരിച്ചു.
മക്കൾ തന്നെ വഴിയിൽ ഉപേ
ക്ഷിച്ചതാണെന്നു പറയാൻ സാവിത്രിക്ക്‌ മനസ്സുവന്നില്ല. മക്കൾ സുഖമായിരിക്കട്ടെ എന്നവൾ കരുതി. അവരുടെ മനസുവായിച്ച മാഷും മകളും പിന്നീടൊന്നും ചോദിച്ചുമില്ല.
സ്വന്തം അമ്മയെപ്പോലെ അനിത അവരെനോക്കി. ശില്പക്ക് അവർ അമ്മമ്മയും.
സംഭവം കഴിഞ്ഞിട്ട് ഏതാണ്ട്‌ രണ്ട്‌ വർഷമായിക്കാണും, അന്നൊരു ഞായറാഴ്ചയായിരുന്നു.രാവിലെ പത്രവുമായി ദേവു സത്യന്റെ അടുത്തെത്തി”ദേ സത്യേട്ടാ നോക്കിയേ.. ദേവു കാണിച്ച പത്രത്താളിലേക്ക് ഡോക്ടർ സത്യൻ കണ്ണോടിച്ചു.
അമേരിക്കയിൽ വീണ്ടുമൊരു വസന്തകാലംആഘോഷിക്കാൻ വന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനുമമ്മക്കും ( രവിമാഷ് & സാവിത്രി)
വിവാഹ വാർഷികാശംസകൾ
മകൾ : അനിത , മരുമകൻ : പ്രശാന്ത്, പേരക്കുട്ടി : ശില്പ
ദേവു അറിയാതെ രണ്ടുമൂന്നു തവണ സത്യൻ ഗുരുവായൂർ പോയിരുന്നു. അവസാനത്തെ പോയത് അന്നായിരുന്നു.
അമ്മയും രവിമാഷും തമ്മിലുള്ള കല്യാണദിവസം. യാദൃച്ഛികമായി അവിടെ എത്തിയതാണെങ്കിലും ആരുമറിയാതെ കല്യാണ സദ്യയിൽ പങ്കെടുത്ത് മടങ്ങി.
അമ്മയുടെ വിവാഹഫോട്ടോയിൽ നിന്നും കണ്ണെടുക്കാതെ ഡോക്ടർ സത്യൻ ദേവൂനോടായി പറഞ്ഞു. “അന്നുമൊരു ഞായറാഴ്ചയായിരുന്നു. നമ്മുടെ ജീവിതത്തിൽ വസന്തം വിരിയിക്കാനായി നീ തിരഞ്ഞെടുത്ത ദിവസം.” ..അതും പറഞ്ഞ്  പത്രവുമെടുത്തുകൊണ്ട് വസന്തം തേടുന്നവർക്കായിതാ ഒരു പറുദീസ…. എന്ന മൂളിപ്പാട്ടോടെ സത്യൻ അകത്തേക്കുപോയി.

രചന: ഉഷ സി നമ്പ്യാർ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: