കന്യകമാരിവർ
മാനവലോകത്തിൽ
പ്രോജ്വലിക്കും
ദീപനാളങ്ങൾ.
ഇന്നിൻ ബ്യഹത്തായ
സുവസ്ത്രധാരികൾ!
നാളെതൻ വാഗ്ദാനങ്ങൾ..
ആലംബഹീനരായ്
ആശ്രയലേശമില്ലാ
തലയുന്നു,
മൗനരായ്,
നമ്ര ശിരസ്ക്കരായ്!
ആരാരുമൊരിറ്റു
കരുണ കാട്ടിയതില്ല
അനുകമ്പ
ചൊരിഞ്ഞതില്ല
ആർദ്രമായൊന്നു
നോക്കിയതുമില്ല!
പകരമവളെ
വിവസ്ത്രയാക്കി
ഉടലിന്റെ വശ്യത
കഴുകനേത്രങ്ങളാൽ
വന്യമായ് നുകരുന്നു..
പാവനചാരിത്ര്യമിവിടെ
മൃഗീയമായ്
ഞെരിഞ്ഞമരുന്നു!
ഇതിഹാസങ്ങളിൽ
മയങ്ങുന്ന
ദുശാസ്സനൻമാർ
പുനർജ്ജനിക്കുന്നു,
വീരസ്യം പൂണ്ടവർ
ഭൂതലം കൈയ്യേറുന്നു!
കേഴുന്നു കൃഷ്ണമാർ
മാനാഭിമാനത്തിനായ്.
അബലകൾക്കെന്നും
ആലംബമേകുന്ന
സംസ്‍കാര മൂല്യങ്ങൾ
സാത്വിക ചിന്തകൾ
നമുക്കന്യമായോ?
ഹാ, കഷ്ടം!
ഇനിയെന്നു കണി
കണ്ടുണരുമാ-
സമത്ത്വ സുന്ദര
സാഹോദര്യത്തിൻ
സമന്വയ ഭാവം,
സമൂർത്ത ഭാവം!
രേഖ ഷാജി, മുംബൈ.✍