17.1 C
New York
Friday, July 1, 2022
Home Literature ഉറ്റമരച്ചില്ലയിലെ രക്തപുഷ്പ്പം (കഥ)

ഉറ്റമരച്ചില്ലയിലെ രക്തപുഷ്പ്പം (കഥ)

✍️ സുനിത ഷൈൻ

തിരക്കുപിടിച്ച റോഡിലൂടെ അവൻ തന്റെ കാർ വളരെ വേഗം മുന്നോട്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോന്ന് പിറുപിറുക്കുന്നുണ്ട്. അവനെപ്പോലെ തന്നെ വീടും കുടുംബവും ഉള്ളവർ തന്നെയാണ് സമയാത്രക്കാർ എന്നവൻ ചിന്തിക്കുന്നേയില്ല…

യൗവനം കഷ്ടിച്ചു കടന്ന അവന്റെ മാതാവ് അതിനോടൊപ്പം തന്നെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അമ്മ നൽകുന്ന വാക്കുകളുടെ ആവേശം അവനെ കൂടുതൽ ത്രസിപ്പിച്ചുകൊണ്ടിരുന്നു…

പെട്ടെന്നാണ് സൈറൻ മുഴക്കിക്കൊണ്ട് ഒരു ആംബുലൻസ് കടന്നു പോകുന്നത് കണ്ടത്. വാഹന ഉടമകളെല്ലാം പ്രാർത്ഥനയോടെ അതിലുള്ള ആത്മാവിനെയോർത്തു വാഹനം ഒതുക്കിക്കൊടുത്തു…

ആ കിട്ടിയ സന്ദർഭത്തിൽ ആംബുലൻസിനു തൊട്ടുപിന്നാലെ തന്നെ അവൻ കാർ വേഗത്തിൽ എടുത്തു കുറേദൂരം ചെല്ലും വരെ ആംബുലൻസിനൊപ്പം പിന്തുടർന്നു. തങ്ങളെ പിന്തുടർന്ന വാഹനം ആംബുലൻസ് ഡ്രൈവർ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധ ഇടറുന്നുണ്ട്. ചിലയിടങ്ങളിൽ ഈ വാഹനങ്ങൾ തമ്മിൽ തൊട്ടും തൊടാതെയും നീങ്ങിക്കൊണ്ടിരുന്നു…

ആംബുലൻസ് ഡ്രൈവർന് തന്റെ കൃത്യനിർവഹണം നേരാംവണ്ണം ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ടായി. ഡ്രൈവർ ഓർത്തു. അപകടം പറ്റിയ ആളുടെ ആരെങ്കിലും ആകുമോ.. ഏയ്‌ അപകട സ്ഥലത്ത് സ്ഥലത്തുനിന്നും വാരിയെടുത്ത് പ്രാർത്ഥനയോടെ ഓട്ടമായിരുന്നില്ലേ…

ആംബുലൻസ് എൻഎച്ച് ഫോർട്ടി സെവനിലേക്ക് തിരിഞ്ഞപ്പോൾ അവനും അമ്മയും അത്യധികം ആഹ്ലാദിച്ചു.
എത്ര സമയമാണ് നമ്മൾ ലാഭിച്ചത് മകന്റെ സംസാരം കേട്ട് അഭിമാനത്തോടെ അമ്മ തലയാട്ടി ഊറിച്ചിരിച്ചു…

പ്രധാന പാതയിൽ നിന്നും ഉൾപ്പാത യിലേക്ക് അവൻ വണ്ടി തിരിച്ചു. ബൊഗൈൻവില്ലകൾ വിരിഞ്ഞുനിൽക്കുന്ന ഗേറ്റിന്നരികിൽ വണ്ടി നിർത്തി, അവൻ ഗേറ്റ് തള്ളിത്തുറന്നു. നാനാതരത്തിലുള്ള ചെമ്പരത്തിയും പുതിയതരം അനേകം പൂവിട്ടു നിൽക്കുന്ന ചെടികൾ നിറഞ്ഞ പൂന്തോട്ടത്തിന്നരികിലുള്ള കാർപോർച്ചിലേക്ക് തന്റെ കാർ കയറ്റും മുൻപേ അവൻ അമ്മയെ ഇറക്കി…

എന്തുകൊണ്ടോ ആ അമ്മയുടെ മുഖം വല്ലാതെ മ്ലാനമായിരിക്കുന്നു. പേരറിയാത്തൊരു നൊമ്പരം മനസ്സിൽ ആവരണം ചെയ്യപ്പെട്ട പോലെ.അത്രയും നേരത്തെ സന്തോഷമെല്ലാം കെട്ടടങ്ങി. സിറ്റൗട്ടിലെ ചൂരൽ കസേരയിൽ ഇരുന്ന് തന്റെ മൊബൈൽ എടുത്തു നോക്കുമ്പോൾ അതിൽ ഒരു നമ്പറിൽ നിന്നും അനേകം തവണ കോൾ വന്നിട്ടുണ്ട്. പരിചയമില്ലാത്ത നമ്പർ… ആ നമ്പറിലേക്ക് തിരിച്ചു വിളിക്കാൻ അമ്മ മാകനോട് പറഞ്ഞു…

ആ നമ്പറിൽ കുറെ തവണ വിളിച്ചു എന്നാൽ അത് ആരും എടുത്തില്ല. പിന്നീട് ആ നമ്പറിനു മുൻപേ വിളിച്ച നമ്പർ നോക്കിയപ്പോൾ അത് അവരുടെ ഇളയ മകന്റെതായിരുന്നു. ആ കോളും അവർ കേട്ടിരുന്നില്ല. ഹോസ്റ്റലിൽ നിന്നും ഇറങ്ങിയപ്പോൾ അവരുടെ ഇളയ മകൻ വിളിച്ചതാണ്. മോൻ വരുമ്പോൾ തയ്യാറാക്കി വെക്കേണ്ട ഫുഡിനെ കുറിച്ച് പറയാൻ വിളിച്ചതായിരിക്കും. ആ നമ്പറിലേക്ക് വിളിച്ചു നോക്കി ഒരു അനക്കവുമില്ല. മോൻ യാത്രയിലാവാം…

അസ്വസ്ഥതയോടെ അവർ മൂകം മുൻവശത്തെ വാതിൽ തുറന്ന് അകത്തുകടന്നു. സെറ്റിയിലിരുന്ന് ഒന്നുകൂടി വിളിക്കാം എന്ന് കരുതി ആ നമ്പർ എടുക്കുമ്പോഴേക്കും ആ നമ്പറിൽ നിന്നും കോൾ വന്നു…

അത് ഒരു ആംബുലൻസ് ഡ്രൈവറുടെ തായിരുന്നു. മൊബൈൽ ഏതോ ഹോസ്പിറ്റലിലെ ഡോക്ടർക്ക് കൈമാറി. ഡോക്ടർ കാര്യങ്ങളെല്ലാം പറഞ്ഞു. ഡോക്ടർ തുടർന്നു… ഏതോ ഒരു കാർ ആംബുലൻസ് ഡ്രൈവർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിക്കൊണ്ട് പിന്നാലെ വന്നുവെന്നും അതിനാൽ ഡ്രൈവർക്ക് സമാധാനപരമായി ഡ്രൈവ് ചെയ്യാൻ പറ്റിയില്ലായെന്നും ഇരുപത്തഞ്ചു മിനിറ്റോളം വൈകിയെന്നും, അതിനാൽ അപകടം സംഭവിച്ച ആ ജീവനെ രക്ഷപ്പെടുത്താനായില്ല എന്നും ഡോക്ടർ ഖേദത്തോടെ പറഞ്ഞൊപ്പിച്ചു. ലൗഡ് സ്പീക്കറിൽ നിന്നും ആ അമ്മയും മകനും ആ വാർത്ത കേട്ട് നടുങ്ങിപ്പോയി. ആ ആംബുലൻസിൽ തന്റെ മകന്റെ ജീവനാണ് കോരിയെടുത്തു കൊണ്ടോടുന്നതെന്ന് അറിഞ്ഞപ്പോൾ ആ തൊണ്ടയിൽനിന്ന് അത്യധികം ശക്തിയോടെ വന്ന ഒരു ആർത്തനാദം ഗതികിട്ടാതെ കുടുങ്ങിപ്പോയി…

ആംബുലൻസിൽ കൊണ്ടുപോകുന്ന ഏതുതരം അവസ്ഥയായാലും ആംബുലൻസിന് വഴിമാറിക്കൊടുത്തു സമാധാന പാത ഒരുക്കണമെന്ന് ചിലരൊക്കെ മറന്നു പോകുമ്പോൾ എല്ലാ ജീവനും ഒരേ വിലയായാണെന്ന് ആരാണ് നമ്മെ പഠിപ്പിക്കേണ്ടത്. അതിലുള്ള ജീവന്റെ ഉത്തരവാദിത്വം ആംബുലൻസ് ഡ്രൈവറുടെയും ഡോക്ടറുടെയും മാത്രമല്ല നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വവും കടമയുമാണെന്ന് ഓരോരുത്തരും ഓർക്കുക…

✍️സുനിത ഷൈൻ
( ആംബുലൻസിന് ഒപ്പം വന്നതുകൊണ്ട് വീട്ടിൽ വേഗം എത്താനായി എന്നുപറഞ്ഞ ആ കുടുംബത്തിനും, അങ്ങനെ ചെയ്യുന്ന ഓരോ വ്യക്തിക്കും ഒരു ഓർമ്മപ്പെടുത്തലാണിത് )

 

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: