17.1 C
New York
Wednesday, August 17, 2022
Home Literature സൂര്യതേജസുള്ള മുഖം (കഥ). ✍സുജ പാറുകണ്ണിൽ

സൂര്യതേജസുള്ള മുഖം (കഥ). ✍സുജ പാറുകണ്ണിൽ

✍സുജ പാറുകണ്ണിൽ

നഗരത്തിലെ പ്രശസ്തമായ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.🏥 ഡോക്ടർ സന്ധ്യയുടെ കൺസൾട്ടിംഗ് റൂമിനു മുമ്പിൽ ഗർഭിണികളുടെ 🤰തിരക്ക്. ഡോക്ടർ സന്ധ്യയെ ഒന്ന് കണ്ടാൽ മതി, ഒന്നു തൊട്ടാൽ മതി ഇതാണ് ഗർഭിണികളുടെ🤰ഭാഷ്യം. വിനയം നിറഞ്ഞ മുഖവും ചിരിയും സംസാരവും. വിശ്രമമില്ലാത്ത ജോലിയും. അതാണ് ഡോക്ടർ സന്ധ്യ.

തന്റെ കൺസൽട്ടിംഗ് റൂമിലേക്ക് കടന്നു വന്ന വരെ കണ്ട് ഡോക്ടർ സന്ധ്യ ഒന്ന് ഞെട്ടിയെങ്കിലും🥺 പെട്ടെന്ന് സമചിത്തത പാലിച്ചു. ഡോക്ടർ സന്ധ്യയുടെ മുൻഭർത്താവ് അശോകനും ഭാര്യ രമ്യയും🎎 ആയിരുന്നു അത്. രമ്യയാണ് കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങിയത്. ഡോക്ടറല്ലാതെ മറ്റൊരാളെ കാണുന്നത് ഞങ്ങൾക്ക് ചിന്തിക്കാൻപോലും പറ്റില്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങോട്ട് വന്നത്. ഇത് തനിക്കുള്ള കോംപ്ലിമെന്റ് ആണോ അതോ നീ എന്നിൽ നിന്നും തട്ടിയെടുത്തത് ഞാനിതാ തിരിച്ചു പിടിച്ചു. നിനക്ക് കഴിയാത്തത് ഇതാ എനിക്കിപ്പോൾ സാധിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ ആണോ എന്ന് ഡോക്ടർ സന്ധ്യ ഒരു നിമിഷം സംശയിച്ചു. നഗരത്തിലെ പ്രമുഖ വ്യവസായിയുടെ മകനായ അശോകൻ രമ്യയെ വിവാഹം കഴിക്കാനുള്ള വീട്ടുകാരുടെ തീരുമാനത്തെ എതിർത്താണ് ഡോക്ടർ സന്ധ്യയെ വിവാഹം കഴിച്ചത്. സന്ധ്യയോട് അശോകന് ആരാധനയായിരുന്നു. എല്ലാ സ്ത്രീകൾക്കും കുഞ്ഞുങ്ങളെ നൽകുന്ന ഡോക്ടർ സന്ധ്യക്ക് ഒരു കുഞ്ഞുണ്ടാവില്ല 😪😰എന്ന തിരിച്ചറിവിൽ അശോകനും കുടുംബവും ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ പ്രേരിതരായി.☹️ അവർ വേർപിരിഞ്ഞു. അശോകൻ രമ്യയെ വിവാഹം കഴിച്ചു.💏 ഡോക്ടർ സന്ധ്യ ജോലി രാജിവെച്ച് കർണാടകയിൽ ഉള്ള ഒരു ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു അവിടെ വച്ചാണ് പ്രകാശനെ കാണുന്നതും അയാൾ ഡോക്ടർ സന്ധ്യയുടെ ജീവിതത്തിലേക്ക് വരുന്നതും. പിന്നീടിപ്പോഴാണ് അശോകനും സന്ധ്യയും തമ്മിൽ കാണുന്നത്.💏

പരിശോധനയ്ക്ക് ശേഷം കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും മരുന്നുകളെകുറിച്ചും ഡോക്ടർ സന്ധ്യ അശോകനോടും രമ്യയോടും വിശദീകരിച്ചു. അവർ പോയശേഷം നഴ്സ് അടുത്ത പേഷ്യന്റിന്റെ പേര് വിളിക്കാൻ തുടങ്ങിയപ്പോൾ ഡോക്ടർ സന്ധ്യ കൈയെടുത്ത് വിലക്കി. ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു. “വനജ ചേച്ചി, മക്കൾ എന്തു ചെയ്യുന്നു? “👭 ആ ചോദ്യം കേട്ട് വനജ അത്ഭുതപ്പെട്ടു. അങ്ങനെ ഒരു വിളി പതിവില്ല. “മക്കൾ കളിക്കുന്നു മോളെ. എന്താ? “
ഒന്നും ഇല്ല ചേച്ചി. ഡോക്ടർ ഫോൺ കട്ട് ചെയ്തു. പിന്നീട് പ്രകാശനെ വിളിച്ചു. “ എന്താണ് ഡോക്ടർ സന്ധ്യയുടെ ഒ. പി.യിൽ ഗർഭിണികളുടെ ക്യൂ ഇല്ലേ, തനിക്ക് എന്നെ വിളിക്കാൻ ഒക്കെ നേരം കിട്ടുന്നുണ്ടോ? അതിശയം🤓 ആയിരിക്കുന്നല്ലോടോ. പ്രകാശൻ അത്ഭുതം കൂറി.
“ഒന്നും ഇല്ല ചേട്ടാ വൈകുന്നേരം ഞാൻ നേരത്തെ വരാൻ നോക്കാം.”
അത് വീൺവാക്ക് ആണെന്ന് അറിയാമെങ്കിലും പ്രകാശൻ സമ്മതം മൂളി.

ഒ. പി. യിലെ തിരക്കും ലേബർ റൂമിലേക്കും തിയേറ്ററിലേക്കും ഇടക്കിടെയുള്ള ഓട്ടവും കഴിയുമ്പോൾ ഡോക്ടർ സന്ധ്യയുടെ സമയം പറന്നാണ് പോകുന്നത്. വീട്ടുകാര്യങ്ങളും കുട്ടികളെയും നോക്കാൻ വനജ ഉള്ളതും പ്രകാശൻ വളരെ സപ്പോർട്ടീവ് ഭർത്താവ് ആയതും കൊണ്ട് കരിയറിൽ കൂടുതൽ ശ്രദ്ധിക്കാൻ ഡോക്ടർ സന്ധ്യക്ക് കഴിയുന്നു.

അന്ന് രാത്രി ബെഡ്റൂമിൽ എത്തിയ ഡോക്ടർ സന്ധ്യയോട് പ്രകാശൻ ചോദിച്ചു. എന്തുപറ്റിയടോ പതിവില്ലാതെ ഒരു വിളിയൊക്കെ. ഡോക്ടർ സന്ധ്യ അശോകനും രമ്യയും തന്നെ കാണാൻ വന്ന കാര്യം പ്രകാശനോട് പറഞ്ഞു. പ്രകാശൻ വളരെ സ്നേഹത്തോടെ സന്ധ്യയെ ചേർത്തുപിടിച്ചു. അവർക്കൊരു കുട്ടി ആകാൻ പോകുന്നതല്ലേ ഉള്ളൂ. ദൈവം ദാ നമുക്ക് രണ്ടെണ്ണത്തിനെ തന്നില്ലേ, 👭 ഹാപ്പി ആയിരിക്കു.😃 ഡോക്ടർ സന്ധ്യ ഉറങ്ങാൻ കണ്ണുകളടച്ചു. 😴😴 മനസ്സിൽ സൂര്യതേജസ് ഉള്ള ആ മുഖം തെളിഞ്ഞുവന്നു.

അശോകനും രമ്യയും കൃത്യമായ ഇടവേളകളിൽ പരിശോധനകൾക്കെത്തി. അവസാനം പ്രസവത്തിനായി രമ്യയെ അഡ്മിറ്റ് ചെയ്തു. രണ്ടുപേരുടെയും ഒരുപറ്റം ബന്ധുക്കളും ആശുപത്രിയിലും പുറത്തുമായി തമ്പടിച്ചിട്ടുണ്ട്.ചിലരൊക്കെ ഇങ്ങോട്ട് കൊണ്ടുവരേണ്ടാ യിരുന്നു. ഇവരുടെ ചികിത്സ വേണ്ടായിരുന്നു…. എന്നൊക്കെയുള്ള അഭിപ്രായം പാസാക്കുന്നുമുണ്ട്. അശോകന് മാത്രം ഒരു കുലുക്കവുമില്ല. ഡോക്ടർ സന്ധ്യയുടെ ജോലിയിലുള്ള ആത്മാർത്ഥതയും അർപ്പണബോധവും അശോകനോളം ആരാണ് തിരിച്ചറിഞ്ഞിട്ടുള്ളത്?

രമ്യയെ ലേബർ റൂമിലേക്ക് മാറ്റി. പെയിൻ വരാനുള്ള മരുന്ന് കൊടുത്തു. അവസാനനിമിഷമാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. കുഞ്ഞിന്റെ തലയ്ക്കു പകരം പുക്കിൾകൊടിയാണ് പുറത്തേക്ക് വന്നത്. ഡോക്ടർ സന്ധ്യ ഒ. പി. യിൽ നിന്നും പറന്നാണ് തിയേറ്ററിലെത്തിയത്. പകൽ സമയമായിരുന്നതിനാൽ ഹോസ്പിറ്റലിൽ എല്ലാ ഡോക്ടർമാരും ഉണ്ടായിരുന്നു. അശോകനോട്‌ കൺസെന്റ്‌ ഒപ്പിട്ടു വാങ്ങി നിമിഷനേരം കൊണ്ട് സർജറി നടത്തി നഴ്സുമാർ കുഞ്ഞിനെയുംകൊണ്ട് ന്യൂബോൺICU ലേക്ക് ഓടി. പുറത്തു നിന്നിരുന്നവർ കരച്ചിലും പ്രാർത്ഥനയും😰🙏ആയി നിമിഷങ്ങൾ എണ്ണി നിന്നു. അശോകന് തൻറെ ഹൃദയം പൊട്ടി പോകും എന്ന് തോന്നി. ഏതാനും മിനിട്ടുകൾക്കകം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് നഴ്സ് വന്ന് അറിയിച്ചപ്പോഴാണ് അശോകനും ബന്ധുക്കൾക്കും സമാധാനമായത്. 🥰
പിറ്റേന്ന് ഒ.പി. കഴിഞ്ഞ് ന്യൂബോൺ ഐസിയുവിൽ എത്തി ഡോക്ടർ സന്ധ്യ കുഞ്ഞിനെ കണ്ടു. ഡോക്ടർ സന്ധ്യയുടെ കണ്ണിൽ കണ്ണീർകണങ്ങൾ 😰ഉരുണ്ടുകൂടി. താൻ പ്രസവിക്കേണ്ടിയിരുന്ന കുഞ്ഞ്. അതിനുശേഷം ഡോക്ടർ സന്ധ്യ റൂമിലെത്തി അശോകനെയും രമ്യയെയും കണ്ട് കുഞ്ഞു സുഖമായിരിക്കുന്നു എന്നറിയിച്ചു. സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം കൺസൾട്ടിംഗ് റൂമിലെ ജനലിലൂടെ ഡിസ്ചാർജ് വാങ്ങി ഭാര്യയും കുഞ്ഞുമായി കാറിൽ കയറി പോകുന്ന അശോകനെ ഡോക്ടർ സന്ധ്യ കണ്ടു.

ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ഞായറാഴ്ച പ്രകാശനാണ് പറഞ്ഞത്. “നമുക്ക് ഇന്ന് ഒന്ന് പുറത്തു പോയാലോ, കുറച്ച് ഷോപ്പിങ്ങും ഫുഡ് പുറത്തുനിന്ന് കഴിക്കുകയും ആകാം.🍔🌮🌭 കേട്ടപാതി കേൾക്കാത്ത പാതി വനജയും കുട്ടികളും റെഡിയായി.ഷോപ്പിങ്ങിനു ശേഷം മാളിലെ ഫുഡ്‌കോർട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡോക്ടറേ എന്ന വിളിയോടെ രമ്യ ഓടിവരുന്നത്.കയ്യിൽ കുഞ്ഞും കൂടെ അശോകനും ഉണ്ട്. ഡോക്ടറെ കണ്ടതും പരിസരം മറന്നു ആറുമാസം പോലുമാകാത്ത കുഞ്ഞിനെ ഡോക്ടറെ പരിചയപ്പെടുത്തുകയാണ്. “നോക്കടാ, മോനെ ഇത് ആരാണെന്ന്. നിന്നെ രക്ഷപ്പെടുത്തിയെടുത്ത ഡോക്ടറാണ്.” കുഞ്ഞൊന്നും മനസ്സിലാകാതെ കണ്ണും മിഴിച്ചിരുന്നു.🤔 അപ്പോഴാണ് രമ്യയുടെ കണ്ണ് ഡോക്ടറുടെ ഇരട്ടക്കുട്ടികളിൽ👭പതിഞ്ഞത്.

“ഇതിനെ ഒന്ന് പിടിച്ചേ അശോകേട്ടാ, സ്വന്തം കുഞ്ഞിനെ ഭർത്താവിനു കൈമാറി രമ്യ ഡോക്ടറുടെ കുട്ടികളുടെ കവിളിൽ പിടിച്ചു. അയ്യോ! രണ്ടുപേരും ഒരു പോലിരിക്കുന്നു.

ഇരട്ടക്കുട്ടികൾ പിന്നെ ഒരു പോലെയല്ലേ ഇരിക്കുക.വനജക്ക് ദേഷ്യം വന്ന് പിറുപിറുത്തു. കുട്ടികളെ ആരും തൊടുന്നതും അമിതമായി ലാളിക്കുന്നതും ഒന്നും വനജയ്ക്ക് ☹️ഇഷ്ടമല്ല. യാത്രപറഞ്ഞ് പോയിട്ടും രമ്യ തിരിഞ്ഞു നോക്കി കൊണ്ടേയിരുന്നു.

“അശോകേട്ടാ, എനിക്ക് കൊതിയാകുന്നു അതുങ്ങളെ കണ്ടിട്ട്. എന്തൊരു സൗന്ദര്യം! നീ ഇതിനെ പിടി. അശോകൻ സ്വന്തം കുഞ്ഞിനെ രമ്യയുടെ കയ്യിലേക്ക് കൊടുത്തു.

പ്രകാശന്റെ ചിരി കണ്ടാണ്😜 അന്ന് രാത്രി ഡോക്ടർ സന്ധ്യ ബെഡ്റൂമിൽ എത്തിയത്. ‘എന്താണ് ഇത്ര ചിരിക്കാൻ’? അവർ ഭർത്താവിനോട് അന്വേഷിച്ചു. അല്ലടോ, പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റു എന്ന് പറഞ്ഞത് പോലെ ആയി തൻറെ എക്സിന്റെ അവസ്ഥ . പാവം ഇഞ്ചികടിച്ചതുപോലെ ആയിരുന്നു 😜മുഖം. മക്കൾ ഉണ്ടാകില്ല എന്ന് പറഞ്ഞല്ലേ അയാൾ തന്നെ ഉപേക്ഷിച്ചത്. ഇപ്പോൾ നോക്കുമ്പോൾ സുന്ദരനായ ഒരു ഭർത്താവും മിടുക്കരായ രണ്ടു മക്കളും. ഡോക്ടർ സന്ധ്യ ഒന്നും പറഞ്ഞില്ല. മനസ്സിൽ സൂര്യതേജസ് ഉള്ള ആ മുഖം തെളിഞ്ഞു.

ഓർമ്മകൾ ഡോക്ടർ സന്ധ്യയുടെ മനസ്സിലേക്ക് പെയ്തിറങ്ങി. കർണാടകയിലെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സമയം. ഒരു ദിവസം അതിസുന്ദരനായ ഒരു യുവാവും സൂര്യതേജസ് ഉള്ള ഒരു യുവതിയും നിറവയറുമായി ഡോക്ടർ സന്ധ്യയെ കാണാനെത്തി. പരിശോധനയിൽ കാര്യങ്ങൾ കോമ്പ്ലിക്കേറ്റഡ് ആണ് എന്ന് ഡോക്ടർ സന്ധ്യക്ക് മനസ്സിലായി. അവരുടെ ജീവൻ പിടിച്ചുനിർത്താൻ സന്ധ്യ ആവുന്നത് ശ്രമിച്ചു. ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി ആ സ്ത്രീ ലോകത്തോട് യാത്ര പറഞ്ഞു. വിവരമറിഞ്ഞ് അവരുടെ ഭർത്താവ് ആശുപത്രി വളപ്പിൽ തൂങ്ങിമരിച്ചു. ഡോക്ടർ സന്ധ്യ പകച്ചുപോയി.🥺 ലോകത്തിലേക്ക് വന്ന ആ നിമിഷം തന്നെ ആ കുഞ്ഞുങ്ങൾ അനാഥരായി. പ്രകാശൻ ആണ് ഒരു നിർദ്ദേശം വച്ചത്. നമുക്ക് വളർത്താം ഈ കുഞ്ഞുങ്ങളെ. രേഖകളിൽ പ്രകാശനും സന്ധ്യയും ആ കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമായി. കുറെ നാളുകൾക്കു ശേഷം കുട്ടികളുമായി അവർ തിരികെ നാട്ടിലെത്തി. ആ രഹസ്യം അവരുടെ മാത്രം മനസ്സിൽ അവർ കുഴിച്ചുമൂടി.

രമ്യ അശോകനോട്‌ പതം പെറുക്കി കൊണ്ടേയിരുന്നു. “എന്തു ഭംഗിയാ അശോകേട്ടാ ആ പിള്ളേരെ കാണാൻ. അവർക്ക് കുട്ടികൾ ഉണ്ടാകില്ല എന്ന് പറഞ്ഞില്ലേ നിങ്ങൾ അവരെ ഉപേക്ഷിച്ചത്. അതെങ്ങനാ, നിങ്ങളുടെ അമ്മയ്ക്ക് ഒരു ക്ഷമ ഇല്ലല്ലോ? എല്ലാത്തിനും ധൃതിയല്ലേ, അമ്മയ്ക്കായിരുന്നു അശോകൻ രമ്യയെ വിവാഹം കഴിക്കാൻ ഏറ്റവും താല്പര്യം. അമ്മയ്ക്ക് ഇതു തന്നെ വരണം അശോകൻ മനസ്സിലോർത്തു. അല്ല ഇനി നിങ്ങൾക്കായിരുന്നോ കുഴപ്പം? സ്വന്തം കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഭാര്യ തന്നോടീ ചോദ്യം ചോദിച്ചപ്പോൾ ദൈവമേ !ഒരു സ്പൂൺ ബുദ്ധിയെങ്കിലും കൊടുത്ത് ഇവളെ ഭൂമിയിലേക്ക് വിടാമായിരുന്ന ല്ലോ എന്നോർത്ത് അശോകൻ പരിതപിച്ചു. അറിവില്ലായ്മ ഒരു തെറ്റല്ലല്ലോ എന്നോർത്ത് അയാൾ സമാധാനിച്ചു. നഷ്ടപ്പെടുത്തി കളഞ്ഞതിന്റെ മൂല്യം ഓർത്ത് അയാൾ കരഞ്ഞു. പിന്നെ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു. 😴😴

✍സുജ പാറുകണ്ണിൽ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: