17.1 C
New York
Wednesday, August 17, 2022
Home Literature നഷ്ടവിലാപം (കഥ) - സുബാല🖊️കൊൽക്കത്ത

നഷ്ടവിലാപം (കഥ) – സുബാല🖊️കൊൽക്കത്ത

സുബാല🖊️കൊൽക്കത്ത

കാലങ്ങളായി തന്റെ നിശ്വാസങ്ങൾ ഏറ്റുവാങ്ങിയ അടുക്കളച്ചുമരുകൾ. തന്റേത് മാത്രമായിരുന്ന സാമ്രാജ്യം. അവസാനമായി അവൾ ഒരിക്കൽ കൂടി അതിനുള്ളിലൂടൊന്നു കണ്ണോടിച്ചു. താൻ മാത്രം ഉപയോഗിച്ചിരുന്ന ഓരോ വസ്തുക്കൾ. നാളെ മുതൽ അതു മറ്റൊരാൾ ഉപയോഗിക്കും. ഹൃദയം തകർന്നവൾ സ്ലാബിലേക്കു ചാരി നിന്നു. നിറമിഴികൾ ഇരുകവിളിൽ തീർത്ത അരുവിയിലൂടെ അനുസ്യൂതം ഒഴുകി ഇറങ്ങിയ ചുടു കണ്ണീരാൽ, കഴുത്തു മറച്ചിരുന്ന ഷാൾ നനഞ്ഞു കുതിർന്നു.

പുറത്തു തുടരെത്തുടരേ വണ്ടിയുടെ ഹോൺ മുഴങ്ങിയിട്ടും കനകമ്മ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ മറ്റേതോ ലോകത്തായിരുന്നു.

വിവാഹം കഴിഞ്ഞെത്തിയ നാൾ മുതലുള്ള കാര്യങ്ങൾ ഒരു തിരശീലയിലെന്ന പോലെ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു…
ഭർത്താവ് സുന്ദരേശൻ വല്യ പഠിപ്പൊന്നുമുണ്ടായിരുന്ന ആളല്ല. കാലികളെ വളർത്തി ഉപജീവനം നടത്തിയിരുന്ന കുടുംബം. അച്ഛന്റെ മരണശേഷം സുന്ദരേശനും അച്ഛന്റെ പാത തന്നെ തിരഞ്ഞെടുത്തു. വിവാഹം കഴിഞ്ഞു താനെത്തുമ്പോൾ മൂന്നു പശുക്കളും അതിന്റെ കുട്ടികളും ഉണ്ടായിരുന്നു. പിന്നെയത് ഇരട്ടിക്കുകയായിരുന്നു. അങ്ങനെയാണ് ഫാം തുടങ്ങിയത്. ഒരു ഔട്ട്‌ ഹൌസ് ഉണ്ടാക്കി പശുക്കളെ നോക്കാനായി അന്യ ദേശക്കാരായ മൂന്നുപേരെ അവിടെ താമസിപ്പിച്ചു അപ്പോഴേക്കും തങ്ങളുടെ ജീവിത വല്ലരിയിൽ രണ്ടു കുസുമങ്ങൾ വിരിഞ്ഞു. ധനുവും ധനേഷും. അല്ലലില്ലാത്ത ജീവിതം, സ്നേഹസമ്പന്നനായ ഭർത്താവ്. കുഞ്ഞുങ്ങളുടെ കൊഞ്ചലും പൊട്ടിച്ചിരികളും നിറഞ്ഞ വീട്. സന്തോഷം നിറഞ്ഞ നാളുകൾ. ജീവിതം സ്വർഗ്ഗമെന്നു കരുതിപ്പോന്ന കാലം.

പഴയ വീടൊന്നു പുതുക്കി പണിയണമെന്ന സുന്ദരേശന്റെ ചിന്ത മാറി. പൊളിച്ചു പുതിയത് പണിയാൻ തീരുമാനിച്ചു. അതിനായി ബാങ്കിൽ നിന്നും ഇരുപതു ലക്ഷം രൂപ കടം എടുത്തു. അപ്പോഴത്തെ വരവനുസരിച്ചു നിഷ്പ്രയാസം അടച്ചു തീർക്കാമെന്നയാൾ കണക്കു കൂട്ടി. എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലയൊരു വീട് പണികഴിപ്പിച്ചു. പതിനഞ്ചോളാം പശുക്കൾ അപ്പോൾ അയാൾക്ക്‌ സ്വന്തമായുണ്ടായിരുന്നു.

ഒന്നുരണ്ടു തവണകൾ അടച്ചപ്പോഴേക്കും അയാളുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് പശുക്കൾക്ക് എന്തോ അജ്ഞാത രോഗം ബാധിച്ചു. ഒന്നൊന്നായി ചത്തു വീഴാൻ തുടങ്ങി. വീട്ടു ചിലവുകൾ, മക്കളുടെ പഠിപ്പ്, ജീവനക്കാരുടെ ശമ്പളം, എല്ലാം കൂടി താങ്ങാനാവാതെ ജീവനക്കാരെ പിരിച്ചു വിട്ടു. ബാങ്കിലെ തവണകൾ മുടങ്ങി പലിശ അയാളെ വിഴുങ്ങുവാൻ പാകത്തിൽ വളർന്നു.

മകൾക്ക് കല്യാണപ്രായം എത്തിയതോടെ ഏതു വിധേനയും അതു നടത്തണമെന്ന് തീരുമാനിച്ചു. വളരെ തുച്ഛമായ വിലയ്ക്ക് ഉണ്ടായിരുന്നതിൽ പതിനഞ്ചു സെന്റ് വിറ്റു. മകളുടെ കല്യാണം നടത്തി. ബാക്കിതുക ബാങ്കിലും അടച്ചതോടെ കൈ ശൂന്യമായി. പശുക്കളും, മൂന്നിൽ എത്തി നിന്നു.

കൊറോണ എന്ന വില്ലനും കൂടി അരങ്ങേറിയതോടെ, കടകൾ അടച്ചു പൂട്ടിയപ്പോൾ പാൽ വിൽപ്പനയൊക്കെ നിന്നു. നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്കയാൾ കൂപ്പു കുത്തി. നിത്യ ചെലവിനു പോലും നിവൃത്തിയില്ലാതെ വലഞ്ഞു. എഞ്ചിനീയറിങ്ങിനു പഠിക്കുന്ന മകന്റെ പഠിപ്പെങ്കിലും തുടർന്നാൽ മതിയെന്ന ആഗ്രഹം ആയി. കൊറോണ യാത്രയായപ്പൊഴേക്കും ജപ്തി നോട്ടീസ് അയാളെ തേടിയെത്തി. ജപ്തി ഒഴിവാക്കാൻ അയാൾ നെട്ടോട്ടം ഓടി. അവസാനം ബാക്കിയുള്ള സ്ഥലവും കിടപ്പാടവും വിൽക്കാൻ തയ്യാറായി. കുറഞ്ഞ വില കണ്ടു ആൾക്കാർ കെട്ടിക്കേറി. മറ്റുള്ളവന്റെ നഷ്ടത്തിലും ലാഭം കൊയ്യാൻ നടക്കുന്നവർ പിന്നെയും വില പേശി.
അവസാനത്തെ ജപ്തി നോട്ടീസ് കൈപ്പറ്റി. ജപ്തി നടന്നാൽ ഒന്നും ഇല്ലാതാകും. പുറമേ നാണക്കേടും. രണ്ടും കല്പിച്ചയാൾ കുറഞ്ഞ വിലക്ക് തന്നെ കച്ചവടം ഉറപ്പിച്ചു അഞ്ചു ലക്ഷം രൂപ അഡ്വാൻസ് വാങ്ങി ബാങ്കിൽ അടച്ചു.

ഒരു മുറി വീട് വാടകയ്ക്ക് തരപ്പെടുത്തി. അവിടേക്കുള്ള യാത്രയാണ്. കൊണ്ടു പോകാൻ അധികമൊന്നും ഇല്ല.
തുടരെ ഹോൺ അടിച്ചിട്ടും അമ്മയെ പുറത്തു കാണാഞ്ഞു ധനേഷിന് പരിഭ്രമമായി. വണ്ടിയിൽ ഇരിക്കുന്ന അച്ഛനെ അവൻ നോക്കി. ദൂരേക്ക്‌ മിഴി നട്ടിരിക്കുന്ന അച്ഛന്റെ ഉള്ളിൽ ഒരു കടലിരമ്പുന്നതവൻ കണ്ടു. കലങ്ങി ചുവന്ന കണ്ണുകൾ. ഒരിറ്റു മിഴിനീർ അതിൽ നിന്നുതിരുന്നില്ലല്ലോ എന്നവൻ അതിശയിച്ചു പോയി.

ഓ ആണുങ്ങൾക്കു കരയാൻ പാടില്ലല്ലോ നാണക്കേടല്ലേ!
ധനേഷ് പുറത്തിറങ്ങി അമ്മേ… അമ്മേ അവൻ നീട്ടി വിളിച്ചു മറുപടിയൊന്നും കിട്ടാതായപ്പോൾ അവൻ ഓടി മുറ്റത്തെത്തി അമ്മയെ വീണ്ടും വിളിച്ചു. മുറികളിലൊക്കെ കയറിയിറങ്ങി. കാണാഞ്ഞു ടെറസ്സിലും പോയി. ഈശ്വരാ എന്റെ അമ്മയെവിടെ, അവൻ കരഞ്ഞു കൊണ്ട് അടുക്കളവാതിൽക്കൽ എത്തിയപ്പോൾ, പാതി ചാരിയ വാതിലിനിടയിൽ കൂടി മരിച്ച പോൽ സ്ലാവിൽ ചാരി നിൽക്കുന്ന അമ്മയെ കണ്ടു. മകൻ മുന്നിലെത്തിയതു പോലും അവൾ അറിഞ്ഞില്ല.

ഭീതിയോടവൻ തോളിൽ തട്ടി വിളിച്ചു അമ്മേ… അവൾ ഞെട്ടലോടെ മകനെ നോക്കി. പിന്നെയവന്റെ തോളിലേക്ക് ചാഞ്ഞു പൊട്ടി പൊട്ടികരഞ്ഞു. എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയാതെ അവനും കൂടെ കരഞ്ഞു.

നമുക്കു പോകാം അമ്മേ. അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് അവൻ പുറത്തേക്കു നടന്നു. അപ്പോഴും അവിടം വിട്ടു പോകാൻ മനസ്സില്ലാതെ അവൾ പിന്നോട്ടുനോക്കിക്കൊണ്ടിരുന്നു. പ്രകൃതിക്കു പോലും അവളുടെ സങ്കടം കണ്ടു സഹിക്കാഞ്ഞു ആശ്വസിപ്പിക്കാനാകാം, അപ്പോൾ അവിടെയൊരു ചാറ്റൽ മഴയായെത്തി അവളെ നനച്ചത്.

സുബാല🖊️കൊൽക്കത്ത

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: