17.1 C
New York
Wednesday, August 17, 2022
Home Literature മദ്യപൻ (കഥ) ✍സബിത്ത് കെ. ജി

മദ്യപൻ (കഥ) ✍സബിത്ത് കെ. ജി

✍സബിത്ത് കെ. ജി

ഒരു മദ്യപാനിയുടെ ജീവിതം കടന്നു പോകുന്നത് രാവിലെ മുതലാണ്. അതിരാവിലെ കുളിച്ചു വസ്ത്രം മാറി വീട്ടിൽ നിന്നും ഇറങ്ങും. അവിടെ നിന്നും ജോലി സ്ഥലത്തേക്ക്. പകലു മുഴുവൻ പൊരി വെയിലത്ത്‌ വേണമെങ്കിൽ പണിയെടുക്കും. സന്ധ്യ മയങ്ങിയാൽ ബാറിൽ. കിട്ടിയ കൂലിയിൽ കുറച്ചു മാറ്റി വെക്കും. അതിനു ശേഷം രണ്ടു പെഗ്ഗ് കൗണ്ടറിൽ നിന്ന് അടിക്കും.. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ തോന്നും ഒരെണ്ണം കൂടി ഒന്ന് രണ്ടാകും മൂന്നാകും നാലാകും ഒടുവിൽ നാല് കാലിൽ വീട്ടിലേക്ക്.
……

വീടിന്റെ പടിക്കൽ എത്തിയാൽ നാട്ടുകാരെ തെറി പറയും വീട്ടിൽ കയറിയാൽ ഭാര്യയെയും മക്കളെയും തെറി പറയും ഇതാണ് ജീവിതം..
….. പ്രശാന്ത് തന്റെ ജീവിത കഥ പറഞ്ഞു..
… വളരെ ചെറുപ്പത്തിൽ തുടങ്ങിയ മദ്യപാനം വീട്ടിൽ നിത്യ ദാരിദ്ര്യം. പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏഴാം ക്ലാസിൽ വെച്ചു പഠിപ്പ് നിർത്തി. വീട്ടിൽ അമ്മയും അച്ഛനും sslc പാസായവരാണ്. അവരുടെ മകൻ അതു പോലും എത്തിയില്ല. ഇനി എന്ത് ജോലി കിട്ടും നിനക്ക് അമ്മ ചോദിച്ചു. ഞാൻ വല്ല കൂലി പണിക്കും പോകും. നിനക്ക് വേണ്ടി അവിടെ കൂലി പണി എടുത്തു വെച്ചിരിക്കുക അല്ലെ? ഓരോ ദിനങ്ങൾ കടന്നു പോയി ഒരു കടയിൽ ജോലി കിട്ടി. സെയിൽസ് മാൻ ഹാർഡ് വെയർ ഷോപ്പാണ് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി ബാക്കി കാര്യങ്ങൾ അവർ പറഞ്ഞു തരും മാസം ഒരു ശമ്പളം. ഹാർഡ് വെയർ ഷോപ്പിൽ ജോലി കഠിനമായിരുന്നു. തിരക്ക് വരുമ്പോൾ നിന്ന് തിരിയാൻ നേരമില്ല. അതും പോകട്ടെ പകൽ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ വീട്ടിൽ എത്തുമ്പോൾ രാത്രി 9മണി നഗരത്തിൽ നിന്നും അവസാനത്തെ ബസ് … പിന്നെ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ മാത്രം നേരം…

രാവിലെ വീണ്ടും അതിന്റെ ആവർത്തനം മാസം ഒന്നാം തിയ്യതി ശമ്പളം കിട്ടി തുച്ഛമായ തുകയാണെങ്കിലും സന്തോഷം തോന്നി ടൗണിൽ ഒരു ഹോട്ടലിൽ കയറി പൊറോട്ടയും ബീഫും കഴിച്ചു.. യാത്ര കൂലി തന്നെ ഒരുപാട് ആകും. പിന്നെ അതിൽ മിച്ചം ഒന്നും ഇല്ല..
…….
.
ഹാർഡ് വെയർ ഷോപ്പിൽ നിൽക്കുമ്പോഴാണ് കൂടെയുള്ള ആൾ പാൻപരാഗ് ഉപയോഗിക്കുന്നത് കണ്ടത്. ആദ്യ പരീക്ഷണം അതായിരുന്നു പിന്നെ സ്ഥിരമായി. ഹാർഡ് വെയർ ഷോപ്പിലെ ഹാർഡ് വർക്ക് വിരസമായി. പിന്നെ അതു നിർത്തി പല പല ജോലിയിൽ ചുമട് എടുക്കാൻ വരെ പോയി. എന്നിട്ടും ഗുണമില്ല. മദ്യപാനത്തിന്റെ പരീക്ഷണം ഒരു സ്ഥാപനത്തിന്റെ ഓണറുടെ മകളുടെ കല്യാണത്തിന് ആയിരുന്നു.. പിന്നെ പിന്നെ മദ്യപാനം സ്ഥിരമായി. ആദ്യം രണ്ടു പെഗ്ഗ് പിന്നെ നാല് പിന്നെ ഒരു ഫുൾ ബോട്ടിൽ അങ്ങനെയായി….

പ്രശാന്തിന്റെ കഥ കേട്ടു ഡോക്ടർ ജോസഫ് അദ്ദേഹം ആലോചനയിലായിരുന്നു. ഇന്നലെ രാത്രി റോഡിൽ അബോധവസ്‌ഥയിൽ വീണു കിടന്നിരുന്ന പ്രശാന്തിനെ പാലിയേറ്റീവ് പ്രവർത്തകരാണ് ഇവിടെ എത്തിച്ചത്….. ദിനം പ്രതി ഓരോ കേസുകൾ…..

ഡി അഡിക്ഷൻ സെന്ററിൽ ഒരുപാട് പേർ ഉണ്ടായിരുന്നു. അവരെല്ലാം തന്നെക്കാൾ വലിയ മദ്യപാനികൾ ആയിരുന്നു എന്ന് പ്രശാന്ത് അറിഞ്ഞു.. ഇനി ഒരിക്കലും പഴയ ജീവിതത്തിലേക്ക് ആരും തിരിച്ചു പോകില്ല എന്ന് അയാളോട് പറഞ്ഞു. അവർ പലരും ദിവസങ്ങൾ കടന്നു പോയി. അവിടെയുള്ള വാസം ഒരു ജയിലിൽ എന്ന പോലെ പ്രശാന്തിന് തോന്നി. വെറുതെ ഇരിക്കുമ്പോൾ ജോലി കഴിഞ്ഞു ഒന്നര അടിച്ചു നടന്നിരുന്ന കാലം അയാൾ ഓർത്തു. ആ ദിനങ്ങൾ എത്ര സുന്ദരമായിരുന്നു..

ഡോക്ടർ ജോസഫിന് …….. ……….
ഡോക്ടർ എന്നെ വളരെയധികം പരിചരിച്ചു അതിൽ നന്ദിയുണ്ട് ഞാൻ പോകുന്നു എന്റെ പഴയ ജീവിതത്തിലേക്ക് എനിക്ക് ഒരിക്കലും മാറാൻ കഴിയില്ല മനസിന്റെ പ്രേരണ അതിനു തടസമാണ്. ജീവിതത്തിൽ മാറാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.
……….. സ്നേഹത്തോടെ പ്രശാന്ത്.. . ……….. . . …………… ………. മദ്യപാനം നിർത്തുക ആരുടെയും പ്രേരണ മൂലം ആകരുത് സ്വയം ചിന്തിക്കണം. …

Nb മദ്യപാനം ആരോഗ്യത്തിന് ഹാനികരം

✍സബിത്ത് കെ. ജി

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: