17.1 C
New York
Wednesday, August 17, 2022
Home Literature ബിലേറ്റഡ് ഈദ് മുബാറക്ക് (കഥ) ✍️ അബ്ദുൽ കരീം ചൈതന്യ.

ബിലേറ്റഡ് ഈദ് മുബാറക്ക് (കഥ) ✍️ അബ്ദുൽ കരീം ചൈതന്യ.

✍അബ്ദുൽ കരീം ചൈതന്യ.

ഈമെയിൽ വരികളിലൂടെ, മുകളിൽ നിന്നു കർസർ നീങ്ങിഇറങ്ങി.
അതു താഴോട്ട് വന്ന്‌ രമാകാന്തിന്റെ ആ വരികകളിൽ തടഞ്ഞു നിന്നു.
” ഹായ് അബ്ദുൽ..
എ ബിലേറ്റഡ് ഈദ് മുബാറക്ക് “.
“യുവർ രമാകാന്തുഗോരെ”.

വൈകി എത്തിയ ആ ആശംസാവാചകത്തിൽ ഞാൻ കുറെ സമയം നോക്കിയിരുന്നു പോയി. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന രമാകാന്തിന്റെ ആ വാക്കുകളിൽ ഒരു ഹൃദയ താളം ഞാൻ തൊട്ടറിയുന്നു.
കേവലം ഒരു ആശംസ മാത്രമല്ല ആ വരികൾ.
എന്റെ മനസ്സിന് ചിറകുകൾ മുളച്ചു.
അത് ചിറകടിച്ചങ്ങോട്ട് പറന്നു.
മുംബൈ കൊളാബയിലെ നേവൽ കോർട്ടേഴ്സിൽ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് ഞങ്ങൾ മൂന്ന് കുടുംബങ്ങൾ താമസിച്ചിരുന്നത്.
രമാകാന്ത് ഗോരെ ഹുസൈൻ മുബാറക് പിന്നെ ഞങ്ങളും .
പതിവ് തെറ്റിക്കാതെയുള്ള ഒരേ ഒരു കർമ്മം ഞങ്ങളുടെ പ്രഭാത സവാരിയായിരുന്നു. അതിനിടയിലാണ് വീട്ടിലേ യും നാട്ടിലേയും വർത്തമാനങ്ങളും മറ്റു വിശേഷങ്ങളും പൊങ്ങി വരുന്നത്.
ഈ നടപ്പൊക്കെ നടന്നിട്ടും രമാകാന്ത് സാറിന്റെ വയറു മുന്നോട്ട് തന്നെ നിന്നു .ഞങ്ങൾ സാറിനെ ഇതു പറഞ്ഞു കളിയാക്കും.
അന്ന് സവാരി കഴിഞ്ഞ് പാർക്കിലെ ബെഞ്ചിലിരിക്കുമ്പോഴാണ് ഹുസൈൻ മുബാറക്ക് ഒരു ഔട്ടിംഗിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് .
ഒരു ഫൈനൽ തീരുമാനത്തിലെത്താൻ അധികസമയം വേണ്ടിവന്നില്ല.
മുംബൈ ദർശൻ പാക്കേജിൽ ഒരു വൺഡേ ട്രിപ്പ്…. ഒകെ.

രാവിലെ തന്നെ ദർശന്റെ വണ്ടി കോർട്ടേഴ്സിന്റെ മെയിൻ ഗേറ്റിൽ എത്തി.
ഗേറ്റിലെ സെക്കുരിറ്റി കംപാർട്മെന്റിൽ ഞങ്ങളുടെ ഔട്ടിംഗ് ഡീറ്റയിൽസ് രേഖപ്പെടുത്തി .
വണ്ടി നേരെ ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക്പുറപ്പെട്ടു.
അറബിക്കടലിനു അഭിമുഖമായി ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്‌ തലയെടുപ്പോടെ ഇന്ത്യയുടെ കവാടമങ്ങനെ ചരിത്ര സാക്ഷിയായി നില്കുന്നു .
അവിടെ നിന്നു അറബിക്കടലിന്റെ തിരകളെ മുറിച്ചുകൊണ്ട് ഞങ്ങളുടെ ടഗ്ഗു എലിഫന്റാ കേവ് ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. ചെറിയ ബോട്ടുകളും ബാർജുകളും ഫിഷിങ് ബോട്ടുകളും തലങ്ങും വിലങ്ങും ഓളപ്പരപ്പിൽ തുള്ളികളിച്ചു ഒഴുകി നീങ്ങുന്ന കാഴ്ച മനോഹരമാണ്.
ചരിത്രമുറങ്ങുന്ന എലഫെന്റാ കേവിൽ ഞങ്ങൾ ഇറങ്ങി. സത്യത്തിൽ ഇത് ഒരു ചെറിയ ഒരു ദീപാണ് .
കരിങ്കല്ലിൽ തീർത്ത പടുകൂറ്റൻ തൂണുകൾ .
ഈ തൂണുകളിൽ ഉയർത്തി നിർത്തിയിരിക്കുന്ന കരിങ്കൽ പാളികൾ .
കല്മണ്ഡപങ്ങൾ …വലിയ പാറകൾ തുരന്ന് ഉണ്ടാക്കിയിരിക്കുന്ന ഗുഹകൾ…
ചുറ്റിനടന്നുകാണാൻ ധാരാളം ഇടമുണ്ട് പാറക്കൂട്ടങ്ങളിലേക്കു നടന്നെത്താൻ പറ്റുന്ന പടവുകൾ .
പിന്നെ നിരപ്പായ പുൽക്കാടുകൾ. അതിനുപിന്നിൽ നിറഞ്ഞു നിൽക്കുന്ന വൻ വൃക്ഷങ്ങൾ.
തുറന്ന വിശാലമായ ഒരു വീഥിക്കിരുവശവും ഗുൽമോഹർ മരങ്ങൾ ചില്ലകൾ വിരിച്ചു പൂക്കൾ ചൊരിഞ്ഞു വീഥി അലങ്കരിക്കുന്നു .
നല്ലകാറ്റുണ്ട് കടൽക്കാറ്റ് . കാഴ്ച്ചകൾ എല്ലാംതന്നെ രാമകാന്തിന്റെ മകൾ അനന്യയും മുബാറക്കിന്റെ മകൾ ഷെഹിൻഷായും ഡിജിറ്റൽക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു . കരവിരുതുള്ള ഒരു ചിത്രകാരന്റെ മനോഹരമായ ഒരു ക്യാൻവാസ് പോലെ എലിഫന്റാ കേവ്..
ഭക്ഷണത്തിനുള്ള സമയമായപ്പോൾ മുബാറക്ക്‌ സാർ തന്റെ കശ്മീർ കമ്പളം ഒരു ഗുൽമോഹർ വൃക്ഷത്തണലിൽ വിരിച്ചു.
വിശാലമായ കമ്പളത്തിൽ എല്ലാവരും വട്ടമിട്ടിരുന്നു .
ദം ബിരിയാണിയുടെ ചെമ്പു തുറന്നു. മട്ടൻബിരിയാണിയുടെ കൊതിപ്പിക്കുന്ന സുഗന്ധം അവിടെത്തെ ഉപ്പ് കാറ്റിൽ വീശി പരന്നു.
ബിരിയാണി കൂടാതെ മട്ടൻ കുറുമയും. രമാകാന്തിന്റെ സ്പെഷ്യൽ ദഹിറൈത്തയും പുഡിങ്ങും.
വിഭവങ്ങൾ എല്ലാംനിരന്നു.
റെഡി സ്റ്റാർട്ട്‌….പിന്നെ മട്ടനുമായിട്ടുള്ള മല്പിടുത്തം . എല്ലാവരും വിയർപ്പിൽ കുളിച്ചു .
രണ്ട് മണിക്ക് തിരിച്ചുള്ള യാത്രക്ക് ടഗ്ഗിൽ കയറി.
ഇപ്പോൾ തിരകൾ ശക്തമാണ് തിരകൾ പലപ്പോഴും ടാഗ്ഗിലേക്കു അടിച്ചു കയറിയിരുന്നു .
ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ താജ് ഹോട്ടൽ വരെ വിശാലമായ തെരുവിൽ ആയിരക്കണക്കിന് പ്രാവുകൾ കൊത്തിപ്പെറുക്കി ഒന്നുമറിയാതെ കുണുങ്ങി തൊട്ടുരുമ്മി നടക്കുന്ന മനം കുളിർപ്പിക്കുന്ന കാഴ്ച.
വണ്ടി പിന്നെ പോയത് ഹാജി അലിപള്ളിയിലേക്കാണ് കടലിലാണ് ഈ പള്ളി അങ്ങോട്ടെത്താൻ കരയിൽനിന്നു ചിറകെട്ടിയിട്ടുണ്ട് .
പലപ്പോഴും രൂക്ഷമായ കടൽഷോഭം ഉണ്ടായിട്ടും വലിയ വേലിയേറ്റംവന്നിട്ടും അവിടം നശിക്കാതെ നില്കുന്നതു അത്ഭുതമായി തോന്നീട്ടുണ്ട്.
അവിടം ഒരു ടുറിസ്റ്റു കേന്ദ്രം കൂടിയാണ്.
സമയം ആറോട് അടുക്കുന്നു. വണ്ടി ജൂഹു ബീച്ചിലെത്തി. ക്ഷീണംമറന്നു ചെമ്മാനത്തിന്റെ ശോഭ പകർന്ന ആ മണ്ണിൽ എല്ലാവരും വിശാലമായി ഇരുന്നു .
അപ്പോൾ പടിഞ്ഞാറ് സൂര്യന് വാകപ്പുവിന്റെ നിറംമായിരുന്നു.
മണ്ണിന്റെ ചൂട് മാറിയിട്ടില്ല. മൂക്കുത്തി ഇട്ട് മുഖത്തും ചുണ്ടിലുംചായം തേച്ച ചില മാർവാടി സുന്ദരികൾ മെഹന്ദിയിടാൻ നിർബന്ധിച്ചു അടുത്തേക്ക് വന്നു.
രമാകാന്ത് സാറിന്റെ വൈഫും അനന്യയും ഷെഹൻഷായും മെഹന്ദിക്കായി ഇരുന്നു കൊടുത്തു.
ഇവിടെത്തെ ഈ സായാഹ്നം എത്ര മനോഹരമാണ്.
ഈ ചെമ്പിച്ച പഞ്ചാര മണലിൽ ഇരുന്നു
ചിലരെങ്കിലും മനസ്സിൽ രമ്മ്യഹർമ്മങ്ങൾ പടുത്തുയർത്തുന്നുണ്ട് .
അങ്ങിനെ നൂറായിരം നിറംപകർന്നസ്വപ്‌നങ്ങൾ ചരട് പൊട്ടിയ പട്ടം പോലെ ഈ ഓളപ്പരപ്പിനു മുകളിലെ ആകാശത്തു പാറി നടക്കുന്നുണ്ട് .
മുബാറക്കിന്റെ ഓരോ തമാശകൾ കേട്ട് ആകാശം നോക്കി പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്ന ആ സമയത്താണ് രമാകാന്ത് സാർ പൂഴി മണ്ണിലേക്ക് മുഖം കുത്തിവീഴുന്നത്…
മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകുന്നു.
അദ്ദേഹത്തിന്റെ ശരീരം തളർന്നു…. വിയർപ്പിൽ കുളിച്ചു…
പൂത്തുലഞ്ഞു നിന്ന സന്തോഷം സന്താപത്തിന് വഴിമാറി.
പിന്നെ ഒട്ടും താമസിച്ചില്ല.
ഏറ്റവും അടുത്തുള്ള ക്രിട്ടിക് കെയർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അത്യാഹിത
വിഭാഗത്തിൽ എത്തിച്ചു. രോഗിക്ക് വളരെ എമർജൻസിയായി ബ്ലഡ് നൽകണം.
റെയർ ഗ്രൂപ്പാണ്.ഡോക്ടർ അറിയിച്ചു.
ഞാൻ തയ്യാറായി ചെന്നു. എന്റെ സിരകളിലൂടെ ഒഴുകി ക്കൊണ്ടിരുന്ന ആ റെയർ ഗ്രൂപ്പ് രക്തം രമാകാന്തിന്റെ സിരകളിലെ ഓരോ അണുവിലേക്കും ജീവരക്തമായി പരന്നോ ഴുകി.
പൂർണ നിശബ്ദത…ഐസി റൂമിനു പുറത്തെ ഘടികാരത്തിൽ നിന്നുള്ള ടിക് ടിക് ശബ്ദം മാത്രം. നിമിഷങ്ങൾ മടിച്ച് മടിച്ചാണ് പുറകോട്ടു മാറി കൊണ്ടിരുന്ന ത് .
അടഞ്ഞു കിടന്ന ചില്ലുവാതിലിലൂടെ അകത്തേക്ക് എത്തി നോക്കി കൊണ്ടിരുന്ന കണ്ണുകളിൽ നിന്നു കണ്ണുനീർ ഒലിച്ചുകൊണ്ടിരുന്നു.
എല്ലാ മുഖങ്ങളിലും ശോകത്തിന്റെ ഭാവമായിരുന്നു,
എല്ലാ ചുണ്ടുകളിലും പ്രാർത്ഥനയുടെ മന്ത്രങ്ങളാ യിരുന്നു.
സമയം വളരെ ഭാരപ്പെട്ട് ഇഴഞ്ഞു നീങ്ങി.
ദാ…
രമാകാന്ത് സാർ കണ്ണുകൾമെല്ലെ തുറന്നു…
ചില്ലുവാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു പറഞ്ഞു ” നൗ ഹി ഈസ് ഓക്കേ…”
മനസ്സുകളിൽ കുടിയേറിയിരുന്ന ഭയം മെല്ലെ ചിറകടിച്ചിറങ്ങിപ്പോയി. ആശ്വാസത്തിന്റെ മങ്ങിയ ചിത്രങ്ങൾ മുഖങ്ങളിൽ തെളിഞ്ഞു.
കരഞ്ഞു തളർന്ന അനന്യ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു…
കലങ്ങിയ അവളുടെ കണ്ണുകൾ മെല്ലെ തുടച്ചുകൊണ്ടു ആ മുഖത്ത് നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു..
അവൾ ഒരു ചെമ്പനീർപ്പൂ വിരിയുന്നത് പോലെ എന്നെ നോക്കി മന്ദഹസിച്ചു…..
അപ്പോൾ അനന്യയുടെ കൺകോണുകളിൽ രണ്ടു തുള്ളി ആനന്ദകണ്ണുനീർ പൊട്ടി മുളച്ച് വരുന്നത് ഞാൻ കണ്ടു.

കണ്ണ് തുടച്ചു കൊണ്ട് ഞാൻ സിസ്റ്റം ഓഫ് ആക്കി പുറത്തേക്കിറങ്ങി.

✍അബ്ദുൽ കരീം ചൈതന്യ.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: