17.1 C
New York
Friday, July 1, 2022
Home Literature സിൽവർലൈൻ (നർമ്മകഥ) ✍സ്റ്റാൻലി എം. മങ്ങാട്

സിൽവർലൈൻ (നർമ്മകഥ) ✍സ്റ്റാൻലി എം. മങ്ങാട്

സ്റ്റാൻലി എം. മങ്ങാട്

ഗാന്ധി പാർക്കിലെ സിമൻ്റ് ബഞ്ചിലിരുന്നു നിവേദിത നന്നേ വിഷമിക്കുകയായിരുന്നു. അവൾ തോളിൽ കിടന്ന പുസ്തകസഞ്ചി ഊരി ബഞ്ചിൽ വച്ചു. പിന്നീട് സജീഷിൻ്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു:
“നീ എന്നെ വിവാഹം കഴിക്കണം. ഇനി പിടിച്ചു നിൽക്കാനാവില്ല.”
സജീഷ് അവളുടെ കൈവിരലുകളിൽ അല്പം അമർത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു :
“ഇപ്പോഴോ ? നമ്മുടെ പരീക്ഷ കഴിഞ്ഞില്ല. രണ്ടു പേർക്കും ജോലി ഇല്ല. പിന്നെ എങ്ങനെ ജീവിക്കും. ?”
ഇത്രയും പറഞ്ഞു കൊണ്ട് അവൻ നിവേദിതയ്ക്കൊപ്പം ബഞ്ചിലിരുന്നു.

നിവേദിതയും സജീഷും യുണിവേഴ്സിറ്റി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികളാണ്.
ക്യാമ്പസിൽ മൊട്ടിട്ട പ്രണയമായിരുന്നു ഇരുവരുടെയും.

അല്പനിമിഷത്തെ മൗനത്തിനുശേഷം നിവേദിത പറഞ്ഞു :
“ഇന്നലെയും എന്നെ കാണാൻ ഒരാൾ വന്നിരുന്നു. ടാ.. ഏറെ നാൾ പിടിച്ചു നിൽക്കാനാവില്ല.”

സജീഷ് അവളുടെ കവിളിൽ സ്പർശിച്ചു കൊണ്ട് പറഞ്ഞു :
“നീ.. പിടിച്ചു നിന്നേ മതിയാകൂ.. ”

” സജീഷ്. നിനക്ക് അച്ഛൻ്റെയും മാമൻ്റെയും സ്വഭാവം അറിയാമല്ലോ. അമ്മ പോലും എന്നെ സപ്പോർട്ട് ചെയ്യുന്നില്ല.”
അവൾ പറഞ്ഞു.
“എന്താ.. കാരണം.?”
സജീഷ് ചോദിച്ചു.
” അച്ഛന് രണ്ടു വർഷമേ ഇനി റിട്ടയർമെൻ്റിനുളളൂ. അമ്മയ്ക്ക് നാലു വർഷവും. മിലിട്ടറിയിൽ നിന്നും ജൂണിൽ വരുമ്പോൾ വിവാഹം നടത്തണമെന്നാ.. മാമൻ പറയുന്നത്. ”
നിവേദിത പറഞ്ഞു.

“നീ പിടിച്ചു നിന്നേ മതിയാകൂ..”
അവൻ വീണ്ടും പറഞ്ഞു.
“എങ്ങനെ പിടിച്ചു നിൽക്കും ?”
അവൾ ചോദിച്ചു.
“വിവാഹം ഉറപ്പിച്ചാൽ എത്രയും പെട്ടെന്ന് കേരളം വിടണം.രാവണൻ
സീതയെ പുഷ്പകവിമാനത്തിൽ കൊണ്ടുപോയതുകൊണ്ടാണ് വില്ലാളി വീരന്മാരായ രാമനും, ലക്ഷ്മണനും നിരാലംബരായി നോക്കി നിൽക്കേണ്ടി വന്നത് ”
സജീഷ് പറഞ്ഞു.
” അതിന് എന്തു പ്രസക്തിയാണിവിടെ ഉള്ളതു് ?”
നിവേദിത ചോദിച്ചു.
“എൻ്റെ മോളെ.. നീ സിൽവർ ലൈൻ വരുന്നതുവരെ കാത്തിരിക്കണം. നാലു മണിക്കൂർ കൊണ്ട് നമുക്ക് കേരളം വിടാം. ഹൈസ്പീഡായതിനാൽ ഒരു മൊബൈൽ ടൗവ്വറിനും നിരീക്ഷിക്കാനാവില്ല.”
ഒരു കുസൃതി ചിരിയോടെ സജീഷ് പറഞ്ഞു.

✍സ്റ്റാൻലി എം. മങ്ങാട്

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: