17.1 C
New York
Thursday, August 18, 2022
Home Literature സ്വാർത്ഥവലയങ്ങൾ (ചെറുകഥ) ✍️വിദ്യാ രാജീവ്

സ്വാർത്ഥവലയങ്ങൾ (ചെറുകഥ) ✍️വിദ്യാ രാജീവ്

വിദ്യാ രാജീവ്

രാഹുൽ രാവിലെ ഭാര്യയും മോളുമായ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. മോൾക്ക് സ്കൂൾബാഗും പുസ്തകവും കുടയും യൂണിഫോമുമൊക്കെ വാങ്ങിച്ചു.
നല്ല വെയിൽ. ‘മതി നീന, നമുക്ക് പോകാ’മെന്നു പറഞ്ഞ് രാഹുൽ ദേഷ്യപ്പെട്ടു. അല്പസമയത്തിനുള്ളിൽ തന്നെ മൂന്നു പേരും ഹെൽമെറ്റ്‌ ധരിച്ചു വണ്ടിയിൽ കയറി. രാഹുൽ വീട്ടിലേക്ക് തിരികെ എത്താനുള്ള യാത്രയ്ക്കായി വീണ്ടും ബൈക്കോടിച്ചു തുടങ്ങി.

പോകും വഴി മോള് കരിക്ക്കുടിക്കണമെന്നു പറഞ്ഞ് വാശിപിടിക്കുന്നു. മോൾക്ക് കരിക്ക് വലിയ പ്രിയമാണ്.
– ‘അച്ഛാ അച്ഛാ എനിക്ക് കരിക്ക് വേണം. വാങ്ങിത്താ. അച്ഛാ ദേ അവിടെ നിർത്തച്ഛാ….
– ‘ചേട്ടാ മോൾക്ക് കരിക്ക് വേണമെന്ന്… ഒന്ന് വണ്ടി നിർത്തുവോ?’

– ‘മോളേ ഒന്ന് അടങ്ങിയിരിക്കു.’ രാഹുൽ വണ്ടി ഒരു മരച്ചുവട്ടിൽ ഒതുക്കി നിർത്തി.
ആ മരച്ചുവട്ടിൽ തന്നെ അല്പം മാറി കരിക്ക് വിൽപനയ്ക്ക് നിൽക്കുന്ന മനുഷ്യനെ കണ്ട് രാഹുലിന്റെ മനസ്സിന് വല്ലാത്ത വേദന തോന്നി. ഏകദേശം അറുപത് വയസ്സ് തോന്നിക്കുന്ന ഒരു കുറിയ മനുഷ്യൻ. മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ദയനീയമായ ആ കാഴ്ച കണ്ട് രാഹുലിന്റെ മനസ്സ് മന്ത്രിച്ചു:
‘കഷ്ടം. ഈ പ്രായത്തിലും വിശ്രമമില്ലാത്ത സാധു മനുഷ്യൻ…’

‘മോള് വാ, നമ്മുക്ക് ദേ ആ പാവം അപ്പൂപ്പന്റെ അടുത്ത് നിന്നും കരിക്ക് വാങ്ങാം.’
-‘അമ്മാവാ കരിക്കു വേണം.’ ‘തരാല്ലോ…മോനെ. എത്ര കരിക്ക് വേണം?’
– ‘മൂന്നെണ്ണം എടുക്കു അമ്മാവാ …’

‘മോളെ, കുഞ്ഞുമോളുടെ പേരെന്താ?’
‘ആതിര’
‘കൊള്ളാല്ലോ. നിങ്ങൾ എവിടെ നിന്നാ മക്കളെ വരുന്നേ?’ ‘ഉറിയാക്കോട്.’
‘അപ്പൂപ്പന്റെ വീട് എവിടാ?’ ‘നെടുമങ്ങാടാണ് കുറുമ്പി’ ‘അതെയോ?
അപ്പോ, ഇവിടുന്ന് ഒത്തിരി ദൂരം ഉണ്ടല്ലോ അമ്മാവാ .’
‘അതെ മോനെ.’

‘മോനെ, കരിക്ക് കൂടുതൽ വെള്ളമുള്ളത് വേണോ അതോ കരിക്ക് കൂടുതൽ ഉള്ളത് വേണോ?’
‘വെള്ളമുള്ളത്…’

‘ദാ പൊടിമോളെ കരിക്ക്.മോളൂട്ടി ദേ ആ തടിക്കൂട്ടി ഇട്ടേക്കുന്നങ്ങോട്ടൊന്നും കളിക്കാൻ പോകരുതേ ഇഴജന്തുകൾ എന്തേലും കാണും സൂക്ഷിക്കണം കേട്ടോ.

ശരി അപ്പൂപ്പാ….

‘കുഞ്ഞിമോളെ, കുറുമ്പ് കാണിക്കാതെ നിൽക്ക്.’ രാഹുൽ മോളെ ശാസിച്ചു.
‘ഞാൻ ചുമ്മാ കളിക്കുവാ അച്ഛാ.’
– ‘നീനേ മോളെ നോക്ക്.’

‘മോനെവിടാ ജോലി?’
‘ ലീല ഹോട്ടൽ കോവളം’
‘ ഓഹോ, അവിടെയാണ് എന്റെ മോളും. അറിയോ ?
ആ കുട്ടി ഏത് സെക്ഷനിൽ ആണ്.. അമ്മാവാ..അത് മോനെ ഈ ഫോണൊക്കെ എടുത്ത് സംസാരിക്കാൻ നിൽക്കുന്നടുത്താണ്..

ഓ..ഓ..അപ്പോ റിസപ്ഷനിലാകും ചേട്ടാ നീന രാഹുലിനോട് പറയുന്നു…ആ അങ്ങനെ എന്തോ ആണ് പറയണത് മക്കളേ..
‘ എന്താ അമ്മാവാ ആ കുട്ടിയുടെ പേര്?’
– അനുപമ…
– ‘ആ, അറിയാം. ഒരു മെലിഞ്ഞ കുട്ടിയല്ലേ? ഞാൻ ക്ലീനിങ് സെക്ഷനിലാണ്.’
‘മോന് ഒരു മോളെ ഉള്ളൂ?’ ‘അതെ.’

‘എനിക്കും ഒരു മോളേയുള്ളൂ.
ഒരു ദീര്‍ഘനിശ്വാസത്തോടെ കരിക്ക് വില്പനക്കാരൻ തുടർന്നു…
‘നിങ്ങളെപ്പോലെ താഴെ വയ്ക്കാതെ കൊണ്ടു നടന്നതാ… ഞാൻ ജോലി കഴിഞ്ഞു വരുമ്പോ തേയിലയുമായി കാത്തു നിൽക്കും. എന്റെ പിന്നിൽ നിന്നും ഒരു നിമിഷം പോലും മാറില്ലായിരുന്നു…
പക്ഷേ, അവളുടെ കല്യാണശേഷം…
സ്വതവേ ഇരുണ്ട അദ്ദേഹത്തിന്റെ മുഖം ഒന്നുകൂടി ഇരുണ്ടു. ‘കല്യാണശേഷം
മോളാകെ മാറി. അച്ഛനും വേണ്ട അമ്മയും വേണ്ട… സ്വന്തം ഭർത്താവും കുട്ടികളും മാത്രമായി അവളുടെ ലോകം… അവളുടെ അമ്മ മരിച്ചതിനു ശേഷം ഞാൻ മോളോടൊപ്പമാ താമസം. എനിക്ക് അവളല്ലാതെ ആരാ ഉള്ളത്? അതുകൊണ്ട് അവളോടൊപ്പം കൂടി. പക്ഷേ, എന്നോട് ഒരു ഗ്ലാസ്‌ വെള്ളം വേണോയെന്ന് പോലും ചോദിക്കില്ല. ജോലിക്ക് പോകുമ്പോൾ ഭക്ഷണം അവർക്ക് മാത്രം ഉണ്ടാക്കും… ചിലപ്പോൾ തോന്നും ഞാൻ അവിടെ നിൽക്കുന്നത് മോൾക്ക് ഇഷ്ടമല്ലായെന്ന്…’

‘അപ്പോ അമ്മാവൻ എവിടെ നിന്നും കഴിക്കും?’
‘ഞാനിവിടെ ഹോട്ടലിൽ നിന്നും വാങ്ങി കഴിക്കും… പക്ഷേ മോളുടെ രണ്ട് മക്കൾക്കും എന്നെ വലിയ കാര്യമാ കേട്ടോ.’

‘പിന്നെ, അവളെ ഞാൻ കുറ്റം പറയുന്നില്ല… മരിക്കും വരെയും അവളുടെ അമ്മയും ഇങ്ങനെ തന്നെയായിരുന്നു. എന്നെ നോക്കുന്ന കാര്യത്തിൽ വലിയ സ്വാർത്ഥയായിരുന്നു… അതേപടി തന്നെ മോളും….

ഭാര്യ ഇല്ലാതെയായാൽ പട്ടിക്ക് സമമാണ്…മോനെ.’അത് തന്നെ കാര്യം…

‘വിഷമിക്കേണ്ട അമ്മാവാ.. എല്ലാം ശരിയാകും. കരിക്കിന് എത്ര രൂപയായി?’
– 120 രൂപ മോനെ.
‘എന്നാൽ പിന്നെ പോട്ടെ അമ്മാവാ. സമയം കുറേയായി.’ഇനി ഇതു വഴി വരുമ്പോൾ ഇറങ്ങാം ശരി.

‘പോട്ടെ അപ്പൂപ്പാ… റ്റാ റ്റാ…’ മോളും യാത്ര പറഞ്ഞു.

‘റ്റാ റ്റാ മോളൂട്ടി…’ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു.

‘പാവം! ഓരോ മനുഷ്യരുടെയും അവസ്ഥ അല്ലേടീ….? രാഹുൽ വ്യസനത്തോടെ നീനയോട് പറഞ്ഞു.
‘അതെ… നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമോ എന്തോ? അല്ല ചേട്ടാ, ഞാൻ ചിന്തിക്കുവായിരുന്നു….
ആ അമ്മാവന്റെ മോള് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്താകും? കഷ്ടമായിപ്പോയി…

 

✍️വിദ്യാ രാജീവ്

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: