17.1 C
New York
Tuesday, October 3, 2023
Home Literature 🌹 സന്ധ്യയായി പ്രഭാതമായി 🌹 (മിനിക്കഥ) ✍സ്റ്റാൻലി എം. മങ്ങാട്

🌹 സന്ധ്യയായി പ്രഭാതമായി 🌹 (മിനിക്കഥ) ✍സ്റ്റാൻലി എം. മങ്ങാട്

✍സ്റ്റാൻലി എം.മങ്ങാട്

മിഖായേൽ ഒരു റവന്യു ഉദ്യോഗസ്ഥനാണ്. ഭാര്യ ജസീന്താ അദ്ധ്യാപികയാണ്. അവർക്ക് റീനാമേരി, ജോസഫ് എന്നീ രണ്ടു മക്കളാണുള്ളത്. റീനാ മേരി ഒമ്പതാം ക്ലാസ്സിലും, ജോസഫ് ഏഴാം ക്ലാസ്സിലും പഠിക്കുന്നു.

മിഖായേൽ എറണാകുളത്തും ഭാര്യ ജസീന്താ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലുമായി ജോലി നോക്കുന്നു.

ഇരുവരും വെളുപ്പിന് അഞ്ചേകാലിനുള്ള ട്രെയിനിൽ ജോലിക്കായി തിരിക്കും. വൈകുന്നേരത്തെ വേണാടിൽ ഇരുവരും വീട്ടിലെത്തുമ്പോൾ സമയം എട്ടുമണി കഴിയും.

ഉറങ്ങാൻ മാത്രമാണ് ഇരുവരും വീടണയുന്നത്. കുട്ടികളുടെ കാര്യങ്ങൾ എല്ലാം തന്നെ മിഖായേലിൻ്റെ അമ്മ നിർവ്വഹിക്കും. ഭക്ഷണം കൊടുക്കുന്നതും, സ്കൂളിൽ വിടുന്നതുമെല്ലാം മിഖായേലിൻ്റെ അമ്മച്ചി ത്രേസ്യാമ്മയാണ്.

സത്യം പറഞ്ഞാൽ കുട്ടികളുടെ കാര്യത്തിലോ, ത്രേസ്യാമ്മയുടെ കാര്യത്തിലോ ശ്രദ്ധിക്കാൻ ഇരുവർക്കും സമയം കിട്ടാറില്ല. ത്രേസ്യാമ്മയാകട്ടെ ഒരു പരിഭവവും പറയാതെ കൊച്ചുമക്കളുമായി സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു.

പലപ്പോഴും അടുക്കള ജോലികൾ കൂടുതലും ചെയ്യുന്നത് ത്രേസ്യാമ്മയായിരിക്കും.

അന്നും പതിവ് പോലെ മിഖായേലും, ജസീന്തയും ജോലി കഴിഞ്ഞു വീട്ടിലേക്ക് കയറി വരുകയായിരുന്നു. ഗേയിറ്റ് കടന്നപ്പോൾ തന്നെ ത്രേസ്യാമ്മയുടെയും, മക്കളുടെയും പ്രാർത്ഥനാ സ്വരം കേട്ടു.

റീനാമേരി ബൈബിൾ വായിക്കുകയായിരുന്നു.
ഉല്പത്തി പുസ്തകത്തിലെ ഒന്നാം അദ്ധ്യായം അവൾ ഇങ്ങനെ വായിച്ചു :
“സന്ധ്യയായി, പ്രഭാതമായി ഒന്നാം ദിവസം…. ”

മിഖായേൽ ഓർത്തു ഈ വായനയിൽ എന്തോ വശപിശകില്ലേ ? പ്രഭാതമായി, സന്ധ്യയായി എന്നല്ലേ വായിക്കേണ്ടത്. മറിച്ചു ബൈബിളിൽ സന്ധ്യയായി പ്രഭാതമായി എന്നെഴുതിയത് എന്തുകൊണ്ട് ?

കുളിയും ആഹാരവും കഴിഞ്ഞു ഭാര്യയും, മക്കളുമായി കിടക്കുമ്പോൾ മിഖായേൽ തൻ്റെ സംശയം ജസീന്തയോട് ചോദിച്ചു. അവൾ പറഞ്ഞു :

” യഹൂദർ സന്ധ്യയെ പ്രഭാതമായി കാണുന്നു. അവരുടെ ഒരുദിവസം തുടങ്ങുന്നത് സന്ധ്യയിലാണ്”.

സന്ധ്യക്ക് പ്രാർത്ഥന കഴിഞ്ഞാൽ മക്കളും കുടുംബവുമായി അവർ ആഹാരം കഴിച്ചും, തമാശകൾ പറഞ്ഞും ഏറെ വൈകും വരെ കഴിച്ചുകൂട്ടുന്നു.

പ്രഭാതം അവർക്ക് തിരക്കുള്ള സമയമാണ്. ജോലി ഇടങ്ങളിലേയ്ക്കും, വയലേലകളിലേയ്ക്കും അവർ ചേക്കേറുന്നു… അതിനാലാണ് ബൈബിളിൽ സന്ധ്യയായി പ്രഭാതമായി എന്നെഴുതിരിക്കുന്നത് ”

മിഖായേൽ ഏറെ നേരം ഉറങ്ങാതെ കിടന്നു. ഭർത്താവും ഭാര്യയും ജോലിക്ക് പോകുന്നിടത്ത് പ്രഭാതം സന്ധ്യയ്ക്ക് ആക്കുന്നതല്ലേ നല്ലത് ?.

അപ്പോൾ അമ്മയോടൊത്തു , മക്കളോടൊത്തു, ഭാര്യയോടൊത്തു സല്ലപിക്കാൻ സമയം കിട്ടും.
പ്രഭാതങ്ങൾ തിരക്കുള്ളവയാണ് ജോലിക്ക് പോകണം, കുട്ടികൾക്ക് ട്യൂഷനും സ്ക്കൂളുമുണ്ടു്.

മാത്രമല്ല ജസീന്തയുടെ സ്ത്രീത്വത്തെ തിരിച്ചറിയാൻ, അവളുടെയും, മക്കളുടെയും സ്നേഹത്തെ അടുത്തറിയാൻ, മക്കൾക്ക് മാതാപിതാക്കളെ തിരിച്ചറിയാൻ സന്ധ്യയെ പ്രഭാതമാക്കിയെ മതിയാകൂ.

പുലർക്കാലത്തുള്ള ട്രെയിനിൽ മിഖായേലും, ജസീന്തയും കയറുമ്പോൾ കിഴക്ക് വെള്ള വീണിട്ടില്ല. മിഖായേൽ ജനൽഷട്ടറുകൾ തുറന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു.

നല്ല തണുത്ത കാറ്റ് ശരീരത്തിലേക്ക് വീശിന്നുണ്ടു്.
പ്രഭാതമായിട്ടില്ലെങ്കിലും പല സ്റ്റേഷനുകളിലും ജോലിക്ക് പോകുന്ന സ്ത്രീകളുടെ തിരക്കുണ്ടായിരുന്നു. ജീവിത സാഹചര്യത്തൽപ്പെട്ടു ഇന്നത്തെ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടതു സൗന്ദര്യത്തിൻ്റെ ഉദാത്ത ഭാവമായ സ്ത്രൈണതയും, ലജ്ജയുമല്ലേ ?

സ്ത്രൈണതയെന്നാൽ ഒരിക്കൽ സ്ത്രീയുടെ മുഖമുദ്രയായിരുന്നു.കുറുമ്പുകളിൽ നിന്നാരംഭിച്ച് പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ കരച്ചിലിലവസാനിക്കുന്ന സ്ത്രീയുടെ ആഖ്യായികയുടെ മനോഹര ചിത്രം ഇന്നു നഷ്ടപ്പെട്ടു പോയി.

” കാപ്പി.. കാപ്പി വേണോ? ” എന്നു വിളിച്ചു കൊണ്ട് ഒരു ടീബോയി അടുത്തേക്കു വന്നു.
” ചേട്ടന്, കാപ്പിവേണോ ? എനിക്കൊരണ്ണം വേണമായിരുന്നു”
ജസീന്ത പറഞ്ഞു. രണ്ടു കാപ്പി വാങ്ങി ഇരുവരും ഊതിക്കുടിച്ചു.

മിഖായേലിൻ്റെ ശരീരത്തിൽ വീശി കൊണ്ടിരുന്ന തണുത്ത കാറ്റ് ഹൃദയത്തിനുളളിലേക്ക് പ്രവേശിച്ചു. അയാൾ ഇങ്ങനെ ആത്മഗതം ചെയ്തു :
“ഇഹത്തിലും പരത്തിലുമുള്ള ദൈവങ്ങളെ പ്രഭാതം മുതൽ ജീവിത വ്യഗ്രതകളിൽപ്പെട്ടു ഉഴലുന്ന ഞങ്ങൾക്ക് ഇനി മുതൽ പ്രഭാതം സന്ധ്യയായും സന്ധ്യയെ പ്രഭാതമായി മാറ്റി തരേണമേ..!

മിഖായേൽ രാത്രി വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഓടി വന്നു :
ഗുഡ് മോർണിംഗ് പപ്പാ..! എന്നു പറയുന്നതായി അയാൾ ചിന്തിച്ചു.

✍സ്റ്റാൻലി എം.മങ്ങാട്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: