വിശ്വത്തിൻ പൊരുൾതേടി
ദിക്കുതോറും ദിനംതോറും
അതിരില്ലാ വിഹായസ്സിൽ
പാറിയുഴറി ഞാനൊരു
ഗഗനഗാമിയാം പക്ഷിയായി.
മാനംമുട്ടെ ഉയർന്നങ്ങു
സ്വൈരമായി പറക്കവേ
പ്രപഞ്ചക്കാഴ്ചകൾ കണ്ടു,
ആസ്വാദ്യോന്മത്തചിത്തനായ്.
ഇടതൂർന്ന വനത്തിന്റെ
ഹരിതമയമാം കാന്തിയും
വിടർന്നുയർന്നു ഹസിക്കും
കുസുമവൃന്ദങ്ങൾതൻ
കണ്ണഞ്ചും വർണ്ണക്കാഴ്ചയും
തേനൂറും പൂവിൽ നിറയും
നവ സുരഭിയും നുകർന്നു.
സർവ്വ ലോകങ്ങളും കണ്ടു
സൗഭഗങ്ങളുമാസ്വദിച്ചു.
പൊരുളെന്തെന്നു മാത്രം
ചികഞ്ഞില്ലൊരിക്കലും.
കാലം പോയതറിഞ്ഞില്ല,
കാലൻ വരുമെന്നുമറിഞ്ഞില്ല.
ഇനിയെങ്ങോട്ടു പോകണം,
ഇനിയെന്തു പഠിക്കണം,
പ്രപഞ്ചത്തിൻ പൊരുളറിയാൻ?
രവീന്ദ്രൻ കൊളത്തൂർ✍