17.1 C
New York
Wednesday, August 17, 2022
Home Literature ബലിതർപ്പണം (കവിത) രചന: വിവേകാനന്ദൻ കൊട്ടിയം

ബലിതർപ്പണം (കവിത) രചന: വിവേകാനന്ദൻ കൊട്ടിയം

രചന: വിവേകാനന്ദൻ കൊട്ടിയം

തൻകർമ്മപഥമൊഴിഞ്ഞന്ത്യം,
പിതൃക്കളായ് മാറവേ,
ജീവന്റെയാദിയിലനാദിയായ്
മൂലതത്വത്തിൽപൊരുളമരുന്നു.

ജീവിച്ചിരിക്കെ
പിതാവിനൊരുതുള്ളി നീർ
വാർന്നുനൽകിടാ
ത്താത്മപുത്രർ,
പിതൃ ശാന്തിനൽകിടാൻ
മോക്ഷപഥങ്ങൾ തേടി,
അനാഥപിണ്ഡദനായ്,
പ്രഹസന പാത്രമായിവിടിന്നു
കുറുവഴികൾ തേടുന്നു.

ചുവടറിഞ്ഞല്ലാതൊരിക്കലും,
ചിതൽപ്പുറ്റുറഞ്ഞൊരു
മൺകൂടിലാകിലും,
ഒന്നിനോടൊന്നിണ
ചേർന്നിടും നേരത്ത്,
പ്രാണിയിൽ പോലും
പ്രാണനായി നിൻസത്ത്
വന്നുചേരുമെന്നോർ
ക്കുന്നില്ലാരുമേ.!

ആദികൃത്തെഴുതിയ
നാടക നടനത്തിൽ,
നാടകാംഗത്തിനാഴ
മളെന്നെടുക്കുന്നു
നാഗയഷ്ടിയാൽ,
ഈ ജഗത്തിൽ
തൻ കണ്ണിൽപെടാതൊ
ന്നുമേയില്ലെന്നറിയുന്നവൻ,
ആദിമൂലത്തിനാധാരമായവൻ.

പരം കർമ്മബന്ധത്താൽ
ബന്ധിച്ച നാൾ വഴികൾ,
എണ്ണിയാൽ തീരാത്ത
കോമാളി വേഷങ്ങൾ,
രൂപ മാറ്റങ്ങളിൽ
അനാത്മനാ,യനാമിയായ്,
ഭാവ ഭേദാദികൾതൻ
തിരശീലമാറ്റി
ഒളിഞ്ഞു നോക്കുന്നു,
കണ്ണു ചിമ്മാതെ
തന്റെ പൂർവ്വകാലത്തിൻ
ചരിതകഥകളെ,

അറിവ് നേടുവാൻ,
നിന്റെ”ഉൾക്കണ്ണിലാനന്ദം
അമൃതബാഷ്പമായ്
ചൊരിയും പിതൃക്കടെ,
വിയർപ്പ് പറ്റിയ
അധ്വാന ഭാരത്തെ,
തട്ടിപറിച്ചു നട്ടു വളർത്തിനീ,
നിന്റെ കുടിലമോഹത്തിൻ
നെറികെട്ട ശാപമാർഗങ്ങളിൽ.
ഒടുവിലൊക്കെയും
ഒടുങ്ങുവാൻ നേരത്ത്
പാപശാന്തി വരുത്തുവാനായി,
നീ,പിതൃതർപ്പണം ചെയ്തു
മോക്ഷം വരിക്കാമെന്നു
മനസ്സിൽനിനച്ചുവെങ്കിൽ,
കർമ്മദോഷത്തിൻ
പാപമകലില്ല മക്കളെ!
പാപഭാരം ചുമന്നു,
പാപിയായി തീർന്നിടുംനിശ്ചയം.

രചന: വിവേകാനന്ദൻ കൊട്ടിയം

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: