നിങ്ങളുടെ കണ്ണുകളിലൂടെന്നിലേയ്ക്ക്
നോക്കുമ്പോൾ നിങ്ങൾക്കെന്നിൽ
കാണാനാവുന്നത് പുറംചട്ടയിൽ വരച്ചു
തീർത്ത
വിശാലമായൊരാകാശത്തെയും
മുഖം മിനുക്കി
പുറമേയ്ക്കൊലിച്ചിറങ്ങാതൊതുങ്ങി
നിൽക്കുന്നൊരു
കാർമേഘത്തെയുമാണ്..
ആമുഖമെഴുതിയതില്ല-യിന്നുവരെ-യാ
രുമെന്റെ
ആളികത്തുന്ന ഉൾതടത്തിൽ..
ഉടയാട തുന്നാനില്ലൊരു സൂര്യനും
ഉടലിൽ തലോടാനില്ലൊരു ചന്ദ്രനും..
ഒപ്പമിരുന്നവരോരോ
വഴിപിരിഞ്ഞപ്പോൾ
ഒറ്റപ്പെട്ടുപ്പോയൊരു മരമാണിന്നു
ഞാൻ….
ഒറ്റിക്കൊടുത്തവരാണ് ചുറ്റും..!
കുറ്റപ്പെടുത്തിയവരാണ് ചുറ്റും..!
കടമെടുത്ത കണ്ണുകൾ തിരികെ
നൽകി, ഞാനെന്നിലൂടെ തന്നെയെന്നെ
നോക്കുന്ന നേരം
കൊടുംവേനലിലും പൂവിടുന്ന,
ഗന്ധമേകുന്ന,
വേരുറപ്പുള്ളൊരൊറ്റ മരമാകും ഞാൻ…
✍രതീഷ് ബി കേശവ്
Facebook Comments