17.1 C
New York
Wednesday, August 17, 2022
Home Literature അമ്മ മഴ (കവിത) ✍രാജു കാഞ്ഞിരക്കാട്

അമ്മ മഴ (കവിത) ✍രാജു കാഞ്ഞിരക്കാട്

✍രാജു കാഞ്ഞിരക്കാട്

അsമഴയിലൂടെ ഓടിവരും ഞാൻ
നിറമിഴികളോടെ,നിറമഴയിലേക്ക് –
ചാടിയിറങ്ങി
പൊത്തി പിടിക്കുമെന്നെ അമ്മ
ഉടുമുണ്ടിൻ്റെ കോന്തല കൊണ്ട്
തലതുവർത്തി തരും

രാസനാദിപ്പൊടി നിറുകയിൽ –
തിരുമി
തണുത്തു വിറയ്ക്കുന്ന എന്നെ
അടുപ്പിനരികിൽ പലകയിട്ടിരുത്തും
ചൂടുള്ള ചുക്കുകാപ്പി ഊതി ഊതി –
കുടിപ്പിക്കും

ഇടയ്ക്കിടെ വന്ന് നെറ്റിയും, നെഞ്ചും
തൊട്ടു നോക്കും
ഇല്ലാതദൈവങ്ങൾക്ക് വല്ലാതെ നേർച്ച –
നേരും.
എനിക്കൊന്നുമില്ലെന്ന് ഉറപ്പാകുന്നതു –
വരെ
പുറത്ത് മഴ പെയ്തു തോർന്നാലും
അകത്ത് പെയ്തു കൊണ്ടേയിരിക്കും –
അമ്മ

✍രാജു കാഞ്ഞിരക്കാട്

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: