കടമെടുത്ത ജീവിതത്തേ
കടഞ്ഞതില്ലാ നമ്മളും
കടമയെന്നവാക്ക്
കളഞ്ഞുപോയതെങ്ങോ…..
കളഞ്ഞുപോയതെങ്ങോ…..
തായ്തന്തതന്നൊരു
തളിരിലകളാണു നാം
താളമില്ലാ ജീവിതത്തിൽ
തത്തളിച്ചുപോയി നാം ……
തത്തളിച്ചുപോയി നാം …….
തായ് വേരറുത്തെടുത്ത
തടിമരത്തേയിന്ന്
വികലമാക്കിമാറ്റി നാം
വിശ്വരൂപം കാട്ടി നാം ……
വിശ്വരൂപം കാട്ടി നാം ……
കാതലുള്ള ജീവിതത്തിൽ
കാതലേ മറന്നു നാം
കരുണയെന്ന കാതലേ
കതകടച്ചു മാറ്റി നാം ……
കതകടച്ചു മാറ്റി നാം ……
നന്മകൊണ്ട ജീവിതത്തേ
നാംമറന്നു പോകയാൽ
തിന്മകൾതിരകളായി
വന്നടിഞ്ഞുമണ്ണില്…..
വന്നടിഞ്ഞുമണ്ണില്……
ഓടിയോടി ഓടി നമ്മൾ
ഒതുങ്ങിടുന്നനേരമൊന്നിൽ
ഓർത്തുപോകുമിന്നലേകൾ
ഓർമ്മയിലെനാളുകൾ …….
ഓർമ്മയിലെനാളുകൾ ……
ഓമനകൾമാറിലേറി
കൊഞ്ചിവിളയാടിടുമ്പോൾ
ഓർത്തുപോകുമിന്നലേയിലെ
ഓർമ്മയിലെ നാളുകൾ….
ഓർമ്മയിലെ നാളുകൾ ……
പാഴ്മരമായ്മാറിയൊരു
പാഴടഞ്ഞ ജീവിതം
പട്ടടയിലെത്തുവാൻ
പെട്ടുപോയ ജീവിതം…..
പെട്ടുപോയ ജീവിതം…..
✍രാജൻമച്ചാട്