മോഹത്തിനതിരുകൾ
പണിയണം നാം
വ്യാമോഹമാകുന്ന
മായികലോക
അതിരുകൾ
വേർതിരിച്ചീടണം
അതിരുകളില്ലാത്ത
മോഹച്ചിറകിൽ
മേലെമേലേയുയർന്നു
ദിക്കുകളറിയാതെ
ചിറകു കുഴഞ്ഞു
താഴേക്കു വീണങ്ങൊടുങ്ങും
ചില്ലുപാത്രങ്ങൾ
പോലുള്ള ജീവിതം
വീണുടയുവാൻ
നിമിഷങ്ങൾ മാത്രം !
എല്ലാം പിടിച്ചടക്കാനുള്ള തൃഷ്ണ
അപരരെ ദ്രോഹിച്ചു
നേടുന്നതെല്ലാം
നിമിഷങ്ങൾക്കുള്ളി-
ലൊടുങ്ങുന്നുയെല്ലാം
അനുഭവപ്പാഠങ്ങ-
ളെത്രയുണ്ടിവിടെ
എങ്കിലുമതിരുകൾ
പണിയാത്ത മനമായ്
വീണ്ടും തുടങ്ങുന്നു
വ്യാമോഹലഹരി
കാലങ്ങളായി
തുടരുന്നുയിവിടെ …!.
നേരിന്റെ പാതയിൽ
ചുവടുവെച്ചീടിൽ
വ്യാമോഹമെല്ലാമകന്നുപോയീടും
മാനവ ജന്മത്തിനർത്ഥമുണ്ടാകും.
✍മുകുന്ദൻ കുനിയത്ത്
Facebook Comments