ഒളിപ്പിക്കാനാവാത്ത
മുഴുപ്പുകളാണ്
ചില്ലകളിലെന്ന്
പ്ലാവ് .
പ്ലാവിൽമാത്രമല്ല
മുഴുപ്പുകളെന്ന്
അമ്മമാരും .
അരികഴുകുമ്പോഴും
കറിക്കരിയുമ്പോഴും
തുണിയാറാനിടുമ്പോഴുമൊക്കെ
ചില്ലകളിലേക്ക്കണ്ണയച്ച്
അവർ പറയും
ഒളിപ്പിക്കാനാവാത്ത
മുഴുപ്പുകൾതന്നെയാണ്
പെൺമക്കളെന്ന്.
✍ജെസ്റ്റിൻ ജെബിൻ
Facebook Comments