17.1 C
New York
Wednesday, March 29, 2023
Home Literature പെൺ ഹൃദയം തുടർകഥ (ഭാഗം: രണ്ട് ) ✍ രഞ്ജിമ

പെൺ ഹൃദയം തുടർകഥ (ഭാഗം: രണ്ട് ) ✍ രഞ്ജിമ

രഞ്ജിമ✍

” നീയൊന്ന് നീങ്ങി ഇരുന്നെയെന്റെ ചിന്നു” ഇതെന്താണ് നിന്റെ പുസ്തമെല്ലാം നിരത്തിയിട്ടാൽ എനിക്ക് ഇരുന്ന് പഠിക്കൊന്നും വേണ്ടേ? കുറേ എഴുതാനുണ്ട് കുറച്ച് ക്ഷോപി തയായി മാളു കയർത്തു. തുടങ്ങി രണ്ടും കൂടി ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ നന്ദിനി പറഞ്ഞു.

നന്ദുവാണേൽ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല കേട്ടിട്ടില്ല എന്ന ഭാവത്തിൽ ചിത്രം വരയിൽ മുഴുകിക്കൊണ്ടിരിക്കുവാണ് . അങ്ങനെ അന്നത്തെ രാത്രിയിലെ കുട്ടികളുടെ വഴക്കും പഠിപ്പും ഭക്ഷണവും ഒക്കെ കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി ….. അപ്പോഴും നന്ദിനി ഉറങ്ങാതെ മക്കളെ നോക്കി തൊട്ടും തലോടിയും ഇരുന്നു. പിന്നെ എപ്പോഴോ ഉറക്കത്തിലേക്ക് അവളും ആഴ്ന്നിറങ്ങി .. പിറ്റേന്ന് പ്രഭാതത്തിൽ ശുഭപ്രതീക്ഷയോടെ എഴുന്നേറ്റു . ” ഡീ നന്ദിനി …… മുറ്റമടിക്കുന്നതിനി ടയിൽ ഒരു വിളി പാത്തുമ്മയാണ് . ആ ഇത്ത വന്നോ… നീ ഇന്ന് പോകുന്നില്ലെ ? ഓ പിന്നെ പോകാതെ ജീവിക്കേണ്ടേ ഇത്താ ….. പണികൾ ഒക്കെ ഒതുക്കി കുട്ടികളെ സ്കൂളിൽ വിട്ടിട്ട് വേണം ജോലിക്ക് പോകാനായിട്ട് ..

മം പിന്നെ നീ അറിഞ്ഞില്ലെ സൗജന്യമായിട്ട് കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുന്നുണ്ട്. എവിടെ നന്ദിനി ആകാംക്ഷയോടെ ചോദിച്ചു .. നമ്മളെ ക്ലബിന്റെ അടുത്തായിട്ടാണ് തുടങ്ങുന്നത്. മറ്റന്നാൾ തൊട്ട് തുടങ്ങും. ആണോ ….. എന്നാൽ മക്കളെ അവിടെ ആക്കണം …. അത് പറയുമ്പോൾ നന്ദിനിയുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു.

ഹാവൂ സമാധാനമായി മനസ്സിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു.. ” അത് എന്താ ? പാത്തു ചോദിച്ചു.. മാളു കഴിഞ്ഞ വർഷം ട്യൂഷനു പോയില്ലെ എന്റെ ആങ്ങളയുടെ മക്കളെ കൂടെ അന്ന് ഫീസ് കൊടുക്കാനില്ലാത്തത് കൊണ്ട് ഞാൻ എന്റെ മോളെ അവിടെ ന് കൂട്ടി കൊണ്ടു വന്നു … അവൾ അന്നേരം വരാൻ കൂട്ടാക്കിയിരുന്നില്ല .. ട്യൂഷനൊക്കെ പോയി പഠിക്കാൻ എന്റെ കുഞ്ഞിന് വല്യ ആഗ്രഹമായിരുന്നു.. മം പാത്തുമ്മ മൂളി . ശരിയാ അവൾ പാട്ട് പാടുന്നതും ഡാൻസ് കളിക്കുന്നതൊകെ ഇടക്ക് കാണാലോ …. മം അതെ ഇത്താ എന്റെ രണ്ട് പെൺമക്കൾക്കും ഇഷ്ട്ടാണ് കളിക്കാനൊക്കെ പക്ഷേ എന്ത് ചെയ്യാനാ; എന്റെ കൈയിൽ അതിനുള്ള പൈസയില്ല ….. സാരല്ല നന്ദിനി അതൊക്കെ പോട്ടെ എന്നെങ്കിലും അവരുടെ കലയോടുള്ള ആഗ്രഹം നടക്കുമായിരിക്കും നമുക്ക് പ്രാർത്ഥിക്കാം … അല്ലാതെ എന്ത് ചെയ്യാനാ മോളെ …. എന്തായാലും ഇപ്പോൾ സൗജന്യമായിട്ടുള്ള ട്യൂഷൻ ക്ലാസിൽ പറഞ്ഞയക്കാം. എന്നാൽ ഞാൻ പോട്ടെ പിന്നെ വരാം ” പാത്തു പശുവിനുള്ള കഞ്ഞി വെള്ളവും എടുത്ത് പോയി …. അപ്പോഴേക്കും മക്കൾ ഉണർന്ന് പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്ത് സ്ക്കൂളിൽ പോകാനായിട്ട് ഒരുങ്ങി. അതിനിടയിൽ നന്ദിനി പണിയെല്ലാം തീർത്തു അവളും പോകാനുള്ള തന്ത്ര പാടിലായി …. അങ്ങനെ പതിവു പോലെ രണ്ട് ദിവസങ്ങൾ കഴിഞ്ഞു ട്യൂഷനു പോകാനുള്ള ദിവസമെത്തി …. ശോ ഒന്ന് വേഗം നടക്ക ടാ ….” മാളു ചിന്നുവിനേയും പിടിച്ച് വേഗത്തിൽ നടക്കുന്നതിനിടയിൽ കിതപ്പോടെ പറഞ്ഞു. നന്ദുവാണെങ്കിൽ സ്ക്കുൾ വിട്ടാൽ വേഗം വരില്ല സ്ക്കൂളിന്റെ അടു ത്തുള്ള മിഠായി കടകളിലൊക്കെ നോക്കി ഉറുമ്പ് അരിക്കുന്ന പോലെയുള നടത്തമാ…. മിക ദിവസങ്ങളിലും മിഠായി വാങ്ങിക്കാനുള്ള പൈസ അവർക്ക് നന്ദി നി കൊടുക്കും.. അന്ന് വൈകുന്നേരം കുട്ടികൾ സ്ക്കുൾ വിട്ടപ്പോൾ വേഗത്തിൽ തന്നെ നടന്ന് നേരേ ട്യൂഷൻ ക്ലാസിലേക്ക് പോയി ..

ക്ലാസ്സ് ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തി …. മാളു ചെറിയ പണികളൊക്കെ എടുത്ത് മേൽ കഴുകി വിളക്ക് വെച്ചു …. ചായ അവരുടെ അമ്മ വനിട്ടേ കുടിക്കു . നന്ദിനി വരുമ്പോൾ കൈയിൽ അവർക്കുള്ള പലഹാരങ്ങൾ ഉണ്ടാവും …. അതിൽ മുക്കാൽ ഭാഗവും ചിന്നു വിനു വേണം വാശിയാ … അങ്ങനെ അവരുടെ ഇണക്കവും പിണക്കവും സന്തോഷും സങ്കടവും ഒക്കെയായി ദിവസങ്ങൾ കടന്ന് പോയി …. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം ഞായറാഴ്ച്ച യായിരുന്നു. അന്നും ട്യൂഷനുണ്ട് ….

എന്താ മാളു ഈ ഇട്ട് വന്നിരിക്കുന്നേ പെറ്റി കോട്ടോ ; മാളുവിന്റെ അടുത്ത് വന്ന് ടീച്ചർ പതുക്കെ ചോദിച്ചു . മാളു ആകെ വല്ലാണ്ടായി . നിന്റെ വീട് ഇവിടെ അടുത്തല്ലെ? ” അതെ ” മം എന്നാൽ വേഗം പോയി വേറെ ഡ്രസ്സ് ഇട്ടിട്ട് വാ… മാളു കേട്ടപാതി വീട്ടിലേക്ക് നടന്നു …. ശ്ശോ ഈ ടീച്ചർക്ക് എന്താ ഈ പെറ്റി കോട്ടിനെന്താ കുഴപ്പം കാൽ മുട്ടിന്റെ അത്ര ഇറക്കമുണ്ട ലോ എന്നിട്ടാണ് മാറ്റി വരാൻ പറഞ്ഞത് . ടീച്ചർക്ക് അങ്ങനെ പലതും പറയാം ഇനി ഇപ്പോൾ ഡ്രസ്സിനു ഞാൻ എവിടെ പോകും എന്റെ ദൈവമേ…” വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇതും പറഞ്ഞ് പിറുപിറുത്തവൾ നടന്നു നീങ്ങി.. വീട്ടിലെത്തി അവളുടെ ഡ്രസ്സ് ഇട്ട് വയ്ക്കുന്ന ബക്കറ്റിൽ കുറെ പരതി എന്നിട്ട് ഒരു നല്ല ഡ്രസ്സ് പോലും കിട്ടിയില്ല… എല്ലാവരുടേയും ഡ്രസ്സ് വച്ച സ്ഥലത്തു നോക്കി എനിട്ടും ഒന്നു പോലും കിട്ടിയില്ല …. പിന്നെയുള്ളത് പുതിയ ഒരു കൂട്ട് ഡ്രസ്സ് ആണ് . അത് എവിടേ ങ്കിലും പോകുമ്പോൾ ഇടാനുള്ളതാണ്. എനിക്കി വയ്യന്റെ ഈശ്വരാ “….. എന്നും പറഞ്ഞവൾ തളർന്ന് വിയർത്തു കുളിച്ച് ഏങ്ങി കരഞ്ഞു..

ഇല്ലാ ഞാനിനി ട്യൂഷനു പോകുന്നില്ല …. എനിക്കിനി വയ്യ ഇങ്ങനെ നാണം കെടാൻ അന്നും ഇതു പോലെ ട്യൂഷഌ പോയപ്പോൾ അമ്മ പിടിച്ചു വലിച്ചു കൊണ്ട് വന്ന് ഞാൻ കരഞ്ഞിട്ട് പോലും അമ്മ എന്റെ മുഖത്ത് പോലും നോക്കിയില്ല… എണ്ണിപ്പെറുക്കി വീണ്ടും കരച്ചിൽ …..അല്ലെങ്കിൽ തന്നെ അമ്മ എന്ത് ചെയ്യാനാ പാവം ; പോവു നില്ലാന്നു ഉറപ്പിച്ചിരുന്നു അമ്മയെ കാത്ത് ….. കരഞ്ഞ് കരഞ്ഞ് തുണി കൊട്ടയിൽ പിടിച്ചിരുന്ന് ഉറങ്ങി പോയി ….✍️

( തുടരും)

രഞ്ജിമ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: