17.1 C
New York
Monday, May 29, 2023
Home Literature പതിനാലു പ്രണയ വർഷങ്ങൾ ... (കവിത)✍️അഫ്സൽ ബഷീര്‍ തൃക്കോമല

പതിനാലു പ്രണയ വർഷങ്ങൾ … (കവിത)✍️അഫ്സൽ ബഷീര്‍ തൃക്കോമല

അഫ്സൽ ബഷീര്‍ തൃക്കോമല✍

പതിനാലു സംവത്സരങ്ങൾ കടന്നു
നമ്മൾ ഒന്നായി ഇരിക്കുന്നതും
കണ്ടുകൊണ്ടവർ സമ്മർദ്ദത്തിലായി ..
ഒരിക്കലും ഒത്തുപോകില്ലിവരെന്നു
പറഞ്ഞവരിന്നു പറയുന്നു
അവരെ നോക്കി പഠിക്കാൻ …
എന്റെ ചിന്തകൾക്ക് നിന്റെ
ചിരികളാണ് നിറം കൊടുക്കുന്നതെന്ന്
എത്രപേർക്കറിയാം ?മനസുകൊണ്ട്
നാം എത്രയോ അടുത്ത്
നിൽക്കുന്നുവെങ്കിലും
അവരിൽ ചിലർ സംശയം പറയുന്നത്
കാണുമ്പോൾ ഒന്ന് കൂടി പറയാം
മനസ്സിൽ നിന്നാണ്
പ്രണയമുണ്ടാകുന്നത് അത്
പഴകുംതോറും ദൃഢമാകുന്നു
കഴിഞ്ഞകാലമോ ആകുലതകളോ
നമ്മെ പിന്നോട്ടടിക്കുന്നതേയില്ല ..
നിന്നോടൊത്തുള്ള
ദിനങ്ങളോരോന്നുമെനിക്ക്
ആഘോഷമാകുമ്പോൾ
പ്രവാസ ചൂടിലെ പ്രണയ
മഴകൾ നാമൊരുമിച്ചു നനയുന്നു …
കൂട്ടിനായുള്ള മൂന്ന് പേരും കൂടെ
നടക്കുമ്പോൾ ഭാവിയെക്കുറിച്ചു
വാതോരാതെ നീ പറയുന്നതും
എനിക്കതിലുള്ള ഉത്കണ്ഠകൾ
പങ്കുവെക്കുന്നതും നമ്മുടെ
ദിനചര്യയാകുന്നു .. നീ നീ ആയതും
ഞാൻ ഞാനായതും
നമ്മളൊന്നായതുകൊണ്ടാണെന്നു
അവർ അടക്കം പറയുന്നു .
ഇനിയും എത്രയോ പ്രണയ വർഷങ്ങൾ
നമുക്കൊരുമിച്ചു കഴിയാനായി
ജാഗ്രതയോടെ മുന്നേറാം.

അഫ്സൽ ബഷീര്‍ തൃക്കോമല✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: