തെരുവുനായ്ക്കൊരു നേരത്തെ
ഭക്ഷണമായ്ത്തീർന്നുഞാൻ
ജനനവും മരണവും ഒരു
പോലെ തേടി വന്നു ……….
പേറ്റുനോവിൻ തളർച്ചയിൽ
മാതാവു മയങ്ങുമ്പോൾ,
ആദ്യ മുലപ്പാൽ ചുരത്തിയാ
മാറിടം മാത്രം വിതുമ്പി നിന്നു
കാവലായ് നിൽക്കുമെന്നച്ഛന്റെ
താരാട്ടുപാട്ടുകൾ എങ്ങോ മറഞ്ഞു
വിശപ്പിന്റെ ‘നാവെന്നെ
സ്പർശിക്കുമ്പോൾ.അമ്മ
തൻ മേനിയെ ഞാനൊന്നു തൊട്ടു
തൂക്കിയെടുത്താ കോമ്പല്ലുകൾ.
തകർന്നു വീണെന്റെ തേങ്ങലുകൾ…..
ഒരിറ്റു ശ്വാസത്തിനായ് കൊതി
പൂണ്ട നേരം …. . ……
ഒരു മാത്ര എന്നച്ഛനെ
ഓർത്തു പോയി!! ”
ഒരിറ്റു മുലപ്പാൽ പറ്റാതെയാ
ഇളം ചുണ്ടുവിറച്ചു നിന്നോ ‘
നെറികേടിന്റെ ലോകമേ
യാത്ര ചൊല്ല ട്ടേ ഞാനും’ ”
തെരുവു നായ്ക്കൊരു നേരത്തെ
വിശപ്പടക്കാനായ് ……..
അജിത ജയചന്ദ്രൻ✍
Facebook Comments