ഓർമ്മകളിൽ ഞാൻ കേട്ടുനിന്നൂ
വയൽവരമ്പത്തെ ശീലുകൾ
തനതന തന്തിന്ന താതിന്നോ തന്തിന്നോ
തന്തിന്നാരോ…
ഒരുപിടി ഞാറെടുത്തേ തനതന
തന്തിന്നോ തന്തിന്നാരോ…
മാരിക്കാറ് കോരിച്ചൊരിഞ്ചേ
താതിന്നോ തന്തിന്നോ തന്തിന്നാരോ…
മേലേക്കണ്ടത്തിൽ ഞാറു നട്ടേ തനതന
തന്തിന്നോ തന്തിന്നാരോ…
താഴേക്കണ്ടത്തിൽ ഞാറു നട്ടേ
താതിന്നോ തന്തിന്നോ തന്തിന്നാരോ…
ചമ്പാവുപാടം പച്ചവിരിച്ചേ തനതന
തന്തിന്നോ തന്തിന്നാരോ…
ചേറ്റുകണ്ടത്തിൽ കളകൾ നിറഞ്ചേ
താതിന്നോ തന്തിന്നോ തന്തിന്നാരോ…
ചേറുംമണത്തിൽ കളകൾ പറിച്ചേ
തനതന തന്തിന്നോ തന്തിന്നാരോ…
പൊന്നുവിളഞ്ഞല്ലോ ചമ്പാവുപാടത്ത്
താതിന്നോ തന്തിന്നോ തന്തിന്നാരോ…
കിളികളും വന്നല്ലോ കതിരു കൊത്താൻ
തനതന തന്തിന്നോ തന്തിന്നാരോ…
കൊയ്ത്തരിവാളൊന്ന്
തേച്ചുമിനുക്കിയേൻ താതിന്നോ
തന്തിന്നോ തന്തിന്നാരോ…
ഈണത്തിൽ കൊയ്യണം കതിരെല്ലാം
കൂട്ടരേ തനതന തന്തിന്നോ
തന്തിന്നാരോ…
താളത്തിൽ കെട്ടണം കറ്റയെല്ലാം
താതിന്നോ തന്തിന്നോ തന്തിന്നാരോ…
പാകത്തിൽ തല്ലണം കറ്റയെല്ലാം
തനതന തന്തിന്നോ തന്തിന്നാരോ…
കാറ്റത്ത് പാറ്റേണം പുന്നെല്ലു കൂട്ടേണം
താതിന്നോ തന്തിന്നോ തന്തിന്നാരോ…
ഓളത്തിലളക്കേണം പൊലിയെല്ലാം
കൂട്ടരേ തനതന തന്തിന്നോ
തന്തിന്നാരോ…
നിറയോ നിറ പൊലിയോ പൊലി
ഇല്ലംനിറ വല്ലംനിറ പത്തായം നിറ
ദീപ നായർ (deepz) ബാംഗ്ലൂർ✍